ഓണത്തിന് പട്ടുപാവാടയില്‍ സുന്ദരിയായി പട്ടിക്കുട്ടി; ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രസകരമായ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ന് ഫേബ്‌സുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് വീഡിയോ കാണുന്നതിന് വേണ്ടിയാണ്. ഇത്തരം വീഡിയോകള്‍ എല്ലാവരുടെയും മനസിന് കുളിര്‍മ്മ അണിയിക്കുന്നതാണ്.
Recommended Video

സോഷ്യല്‍ മീഡിയ ഇന്ന് തുറന്നുനോക്കിയാല്‍ ഇത്തരം വീഡിയോകളാണ് ഏറ്റവും കൂടുതലുള്ളത്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു നായ അടിപൊളി വേഷത്തില്‍ ഓണം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍
ചുവന്ന നിറത്തിലെ പട്ടുപാവാടയും സ്വര്‍ണ്ണ നിറത്തിലെ ബ്ലൗസും അണിഞ്ഞ് നായ ഊഞ്ഞാലാടുന്നതാണ് വീഡിയോയിലുള്ളത്.
ഡോഗ് ലൗവേഴ്‌സ് കേരള ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണിത്. വിഡിയോയില്‍ ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന ഒരു പട്ടിയെ കാണാവുന്നതാണ്.

പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നല്ല വേഗത്തില്‍ ഒട്ടും പേടിയില്ലാതെ ഊഞ്ഞാല്‍ ആടുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഒട്ടേറെ പേര്‍ പട്ടിക്ക് ഓണാശംസകള്‍ നേരുന്നുണ്ട്. നായയും വസ്ത്രവും ക്യൂട്ടായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ യുസേഴ്‌സ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പട്ടികളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യം വളരെ കൂടുതലാണ്. എന്നാല്‍ ഡ്രെസ്സിട്ട നായ്ക്കളെയും, അവ പൊട്ടു തൊടുന്നതും ഒക്കെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. അങ്ങനെയുള്ള ഒരു വീഡിയോ ആയതുകൊണ്ടാണ് ഈ വീഡിയോയ്ക്ക് ശ്രദ്ധ നേടുന്നത്.












Click it and Unblock the Notifications