• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video:എല്ലാം പെട്ടെന്നായിരുന്നു; സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടം; വൈറലായി രാഹുലിന്റെ വീഡിയോ

Google Oneindia Malayalam News

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുകയാണ്. പല വിമര്‍ശനങ്ങളും ഉയര്‍മന്നുവരുന്നുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് വലിയ തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്ര കടന്നുപോവുന്ന വഴികളില്‍ രാഹുലിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്.

യാത്ര തുടങ്ങിയത് മുതല്‍ ഇത്തരത്തിലുള്ള പ്രതികരണം തന്നെയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. കന്യാകൂമാരിയില്‍ നിന്നാണ് യാത്ര തുടങ്ങിയത് പിന്നീടത് കേരളത്തില്‍ എത്തി. കേരളത്തിലും വലിയ സ്വീകാര്യത ആയിരുന്നു ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചത്. പ്രായം ആയവര്‍ മുതല്‍ കുട്ടികള്‍ വരെ യാത്രയ്‌ക്കൊപ്പം ചേര്‍ന്നു എല്ലാവരേയും രാഹുല്‍ തന്റൊപ്പം ചേര്‍ത്തുപിടിച്ചു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം തന്നെയാണ് യാത്രയ്ക്ക് ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള കാരണം. രാഹുലിന്റെ ഊര്‍ജം തന്നെയാണ് ഭാരത് ജോഡോ യാത്രയുടെ ആവേശം.

1

കേരളത്തില്‍ ആവേശകരമായി മുന്നേറിയ യാത്ര കര്‍ണാകയില്‍ എത്തിയപ്പോഴും വന്‍ സ്വീകാര്യ തന്നെയാണ് ലഭിച്ചത്. ആയിരങ്ങളാണ് യാത്രയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കൂടി യാത്രയില്‍ പങ്കെടുത്തതോടെ ആവേശം ഇരട്ടിച്ചു.സോണിയയും രാഹുലും ഒപ്പം നടന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഇപ്പോള്‍ രസകരമായ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.

Video:ക്ഷീണിച്ചിട്ടും നടപ്പുതുടര്‍ന്ന് സോണിയ, സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നിര്‍ത്തി കാറില്‍ കയറ്റി രാഹുല്‍Video:ക്ഷീണിച്ചിട്ടും നടപ്പുതുടര്‍ന്ന് സോണിയ, സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നിര്‍ത്തി കാറില്‍ കയറ്റി രാഹുല്‍

2

ഇത്തവണ സിദ്ധരാമയ്യ ആണ് രാഹുലിന്റെ കൂടെ വീഡിയോയില്‍ ഉള്ളത്. യാത്രയില്‍ രാഹുലിന്റെ കൂടെയാണ് സിദ്ധരാമയ്യ നടക്കുന്നത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ജീവനക്കാരുമൊക്കെ ചുറ്റിലും ഉണ്ട്. പെട്ടെന്നായിരുന്നു രാഹുലിന്റെ ആ അപ്രതീക്ഷിത നീക്കം. നടന്നുകൊണ്ടിരുന്ന സിദ്ധരാമയ്യയുടെ കൈ പിടിച്ച് ഒരോട്ടമായിരുന്നു. രാഹുല്‍ ഗാന്ധി നിര്‍ത്തും വരെ അദ്ദേഹം ഒപ്പം ഓടുകയും ചെയ്തു. എന്തായാലും അണികളൊക്കെ ആവേശത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ കൂടി പുറത്തുവവന്നിരുന്നു.

Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌

3

കഴിഞ്ഞദിവസം സോണിയ ഗാന്ധി എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാതെയാണ് സോണിയ യാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. കുറേ നേരം സോണിയ നടക്കുന്നുണ്ട്. എന്നാല്‍ സോണിയ ക്ഷീണിച്ചെന്ന് മനസിലാക്കുന്ന രാഹുല്‍ അമ്മയോട് കാറില്‍ കയറാന്‍ പറയുന്നു..എന്നാല്‍ സോണിയ വീണ്ടും നടക്കാന്‍ ഒരുങ്ങുന്നു..എന്നാല്‍ അമ്മയെ സ്‌നേഹപൂര്‍വം വിലക്കി കൈപിടിച്ച് രാഹുല്‍ കാറിലേക്ക് കയറ്റി..

4

അതേസമയം ഇന്നലെ ഭാരത് ജോഡയില്‍ എത്തി ഒരു കുട്ടി തിരക്കില്‍പ്പെട്ട് വീഴുകയും സോണിയയും രാഹുലും ആ കുട്ടിയെ പെട്ടെന്ന്് തന്നെ എഴുന്നേല്‍പ്പിച്ച് ആസ്വസിപ്പിക്കികയും ചെയ്യുന്ന വീഡിയോയും സോഷ്യല്‍മൂഡിയയില്‍ പ്രചരിച്ചിരുന്നു. അങ്ങനെ ജനങ്ങളുടെ ഹൃദയത്തി സ്ഥാനം നേടിക്കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര മുന്നോട് പോകുന്നത്.

Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...

5

കേരളത്തിലെ യാത്രയിലും ഇത് പോലുള്ള സംഭവങ്ങൾ നടന്നിരുന്നു. യാത്രയ്ക്കിടെ തന്റെ കൂടെ നടന്നിരുന്നു കുട്ടിയുെടെ ചെരുപ്പ് അഴിഞ്ഞുപോയപ്പോൾ രാഹുൽ അത് ഇട്ടുകൊടുക്കുന്ന വീഡിയോയും വൈറലായിരുന്നു. അത് പോലെ യാത്രയ്ക്കിടെ ഹോട്ടലുകൾ താമസിക്കുന്നില്ലെന്ന രാഹുൽ ​ഗാന്ധി എടുത്ത തീരുമാനത്തിനും വലിയ അഭിനന്ദനം ലഭിച്ചത്. കണ്ടെയ്നറിലാണ് ഭാരത് ജോഡോയിൽ പങ്കെടുക്കുന്നവക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.

6

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ച ആണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക. ഇന്ന് പ്രിയങ്ക ​ഗാന്ധിയും ഭാരത് ജോഡോ യാത്രിൽ പങ്കെടുക്കുമെന്നാണ് സൂചന.

വീഡിയോ കാണാനായി ഇവിടെ ക്ലിക് ചെയ്യുക

English summary
Viral video: Rahul Gandhi takes Siddaramaiah's hand and makes him run on Bharat Jodo Yatra, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X