ഫോണ്‍ പിടിച്ച് വാങ്ങി അധ്യാപകന്, കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ച് വിദ്യാര്‍ത്ഥി, വീഡിയോ വൈറല്‍
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ അധ്യാപകനോടുള്ള പ്രതികരണം. വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷമായിരുന്നു ഈ പ്രതികരണം. യുഎസ്സിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ നിന്നാണ് അധ്യാപകന് ഫോണ്‍ പിടിച്ചെടുത്തത്.
എന്നാല്‍ വിദ്യാര്‍ത്ഥിനി അധ്യാപകന്റെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഈ ആക്രമണം. കഴിഞ്ഞയാഴ്ച്ച ഒരു ക്ലാസില്‍ നടന്നതാണ് ഈ സംഭവം. വീഡിയോസോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ വിദ്യാര്‍ത്ഥിനിയെ വിമര്‍ശിക്കുന്നത്.

image credit: OnlyBangers.Eth twitter
ടെന്നസ്സിയിലെ ആന്റിയോച്ച് ഹൈസ്കൂളിലാണ് ഈ സംഭവം നടന്നത്. വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ് ഈ സംഭവം. റെഡ്ഡിറ്റില്‍ ഷെയര്‍ ചെയ്തതാണ് ഈ വീഡിയോ. ദൃശ്യങ്ങളില്‍ അധ്യാപകന് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് കാണാന്‍ സാധിക്കുക. വിദ്യാര്‍ഥിനി അധ്യാപകന്റെ കണ്ണിലേക്ക് പെപ്പര്‍ സ്േ്രപ അടിച്ചത് കൊണ്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്.
എന്നാല്‍ ഇതിന് പിന്നാലെ ഈ വിദ്യാര്‍ത്ഥിനി അധ്യാപകനെ പിന്തുടര്ന്ന് വരുന്നതും കാണാം. തന്റെ ഫോണ്‍ തിരിച്ചുതരാന്‍ ഇവര്‍ അധ്യാപകനോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ സ്കൂള്‍ വര്‍ക്കിന് വേണ്ട കാര്യങ്ങളുടെ ഉത്തരം ഗൂഗിള്‍ ചെയ്ത് നോക്കുകയായിരുന്നു വിദ്യാര്‍ഥി. ആ സമയത്താണ് അധ്യാപകന് ഫോണ്‍ എടുത്ത് കൊണ്ടുപോയത്.
അധ്യാപകനില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാന്‍ വിദ്യാര്‍ത്ഥിനി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അധ്യാപകന് കൈവലിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അധ്യാപകന് നേരെ പെപ്പര്‍ സ്പ്രേ വീണ്ടും ഈ പെണ്‍കുട്ടി ഉപയോഗിക്കുന്നതും കാണാം. ഇതേ തുടര്‍ന്ന് അധ്യാപകന് നിലത്തേക്ക് വീഴുന്നത് കാണാം.
ഉഫ് ലഖ്നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
അധ്യാപകന് ഉച്ചത്തില്‍ വേദന കൊണ്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അതേസമയം വിദ്യാര്‍ത്ഥിനി ഉച്ചത്തില്‍ തനിക്ക് ഫോണ്‍ തിരിച്ചുവേണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. എനിക്കെന്റെ ഫോണ്‍ തിരിച്ചു തന്നേ പറ്റൂ എന്ന വാശിയിലായിരുന്നു വിദ്യാര്‍ത്ഥിനി. ക്ലാസില്‍ ഇരുന്ന് വിദ്യാര്‍ത്ഥികള്‍ എന്തൊക്കെയോ പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
അതേസമയം മറ്റൊരു അധ്യാപകന് അടുത്തുള്ള ക്ലാസ് റൂമില്‍ നിന്ന് വരുന്നതും ഈ ഫോണ്‍ തരാന്‍ പറ്റില്ലെന്ന് പറയുന്നതുമാണ് പിന്നീട് കാണുന്ന രംഗങ്ങള്‍. നേരത്തെ ഇതേ അധ്യാപകനെ മറ്റൊരു വിദ്യാര്‍ത്ഥി മുഖത്ത് ഇടിച്ചിരുന്നു. ഇയാള്‍ ഫോണ്‍ പിടിച്ചെടുത്തതിന് തന്നെയായിരുന്നു പ്രശ്നങ്ങള്‍. ആന്റിയോച്ച് ഹൈസ്കൂളില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടെന്നും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറയുന്നു.
എന്തുകൊണ്ടാണ് ഇതൊരു പ്രശ്നമായി മാറാത്തതെന്ന് പലരും ചോദിക്കുന്നത്. ഈ പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരും നിരവധിയാണ്. മറ്റ് വിദ്യാര്‍ത്ഥികള്‍ ചിരിച്ചതിനെയും നിരവധി പേര് വിമര്‍ശിക്കുന്നുണ്ട്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?











Click it and Unblock the Notifications