Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു പണികിട്ടല്‍; 41 ലക്ഷം അടിച്ച യുവതിക്ക് നിരാശ, ലോട്ടറി അധികൃതര്‍ ചെയ്തത് ഇക്കാര്യം!!

വാഷിംഗ്ടണ്‍: ലോട്ടറി അധികൃതര്‍ കാരണം ജീവിതത്തിലെ വമ്പനൊരു സൗഭാഗ്യത്തില്‍ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. യുഎസ്സില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് ഈ യുവതി. ഇവര്‍ക്ക് സമ്മാനമായി അടിച്ചത് 50000 യുഎസ് ഡോളറാണ്. 41 ലക്ഷം രൂപയില്‍ അധികം വരും ഈ സമ്മാനത്തുക. പക്ഷേ അതില്‍ അവര്‍ക്ക് നഷ്ടമായത് കുറച്ചധികം തുകയാണ്. രണ്ട് തരം നികുതിയാണ് അവരെ തേടിയെത്തിയത്.

50000 സമ്മാനം അടിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. പക്ഷേ വലിയ ട്വിസ്റ്റുകളാണ് ജീവിതത്തില്‍ നടന്നതെന്ന് സിഡ്‌നി എന്ന ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്നത്. ലോട്ടറി അധികൃതര്‍ തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് സിഡ്‌നി പറയുന്നത്.അവര്‍ തന്നോട് പറഞ്ഞത് 50000 മൊത്തത്തില്‍ എടുക്കാം, അതല്ലെങ്കില്‍ ടാക്‌സ് കഴിച്ചുള്ള തുക എടുക്കാമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞുവെന്നും സിഡ്‌നി പറഞ്ഞു. ഒടുവില്‍ രണ്ടാമത്തെ ഓപ്ഷന്‍ എടുത്തപ്പോഴാണ് തനിക്ക് വന്ന നഷ്ടം മനസ്സിലായത്.

us-dollar

35000 ഡോളറാണ് തനിക്ക് ആകെ കിട്ടിയത്. 41 ലക്ഷം അടിച്ച തനിക്ക് 28 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ ലഭിച്ചതെന്നും അവര്‍ പറയുന്നു. ഇത്രയും ചെറിയ തുകയ്ക്ക് വലിയ നികുതിയാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ മനസ്സിലാക്കി. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് ആ ഓപ്ഷന്‍ തെരഞ്ഞെടുത്തത്. അതിലൂടെയാണ് നഷ്ടം സംഭവിച്ചതെന്ന് യുവതി പറഞ്ഞു. ഫെഡറല്‍-സംസ്ഥാന നികുതി ഒന്നാകെ ചുമത്തിയതാണ് ഇത്രയും പണം നഷ്ടപ്പെടാന്‍ കാരണമെന്ന് സിഡ്‌നി പറഞ്ഞു.

ലോട്ടറി അധികൃതര്‍ പറഞ്ഞ കാര്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ അവര്‍ എന്റെ തീരുമാനത്തെ മുതലെടുത്തു. രണ്ട് തരം നികുതി അവര്‍ ചുമത്തി. അവര്‍ക്ക് എത്രയാണോ വേണ്ടത് അത് കൃത്യമായി അവര്‍ സമ്മാനത്തുകയില്‍ നിന്ന് എടുത്തെന്നും സിഡ്‌നി വ്യക്തമാക്കി. ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ തനിക്ക് വന്ന നഷ്ടത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്.

ആ പണം അവര്‍ കൊണ്ടുപോയതില്‍ അല്ല പ്രശ്‌നം. അത് അര്‍ഹിക്കുന്നതിലും കൂടുതലുള്ള നികുതി അല്ലേ എന്നാണ് തോന്നിപ്പോയത്. ഇങ്ങനെ ഒരു അബദ്ധം തനിക്ക് നിരാശയുണ്ടാക്കുന്നതാണ്. മൂന്ന് മാസം എടുത്താണ് അതൊരു വമ്പന്‍ അബദ്ധമായി പോയി എന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതെന്നും സിഡ്‌നി പറഞ്ഞു.ആദ്യം ലഭിച്ച സമ്മാനത്തുകയില്‍ ഞാന്‍ സംതൃപ്തയായിരുന്നു. എന്നാല്‍ പിന്നീട് നികുതി അടയ്ക്കുന്ന സമയത്ത് ടാക്‌സ് റിട്ടേണ്‍ പരിശോധിച്ചിരുന്നു. പക്ഷേ അപ്പോഴാണ് വലിയൊരു സര്‍പ്രൈസ് എന്നെ തേടിയെത്തിയതെന്നും സിഡ്‌നി പറഞ്ഞു.

യുവതി അമേരിക്കന്‍ സര്‍ക്കാരിന് നല്‍കിയ നികുതിയില്‍ നാലായിരം ഡോളര്‍ അവര്‍ക്ക് തിരിച്ചുനല്‍കിയിരിക്കുന്നത്. അതൊരു വമ്പന്‍ സര്‍പ്രൈസായിരുന്നു. മൊത്തം 39000 ഡോളര്‍ ഇതോടെ അവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ തനിക്ക് അധികൃതരോടും പ്രശ്‌നങ്ങളില്ലെന്ന് സിഡ്‌നി വ്യക്തമാക്കി. നികുതിയുടെ കാര്യം പറയുകയാണെങ്കില്‍, അത് തീര്‍ത്തും തെറ്റാണ്. ന്യായമായ രീതിയില്‍ അല്ല നികുതി വാങ്ങുന്നത്. എന്നാല്‍ 11000 ഡോളര്‍ നഷ്ടമായതില്‍ ഞാന്‍ രോഷം പ്രകടിപ്പിക്കുന്നില്ലെന്നും യുവതി പറഞ്ഞു. പുതിയൊരു വീട് വാങ്ങാന്‍ ഈ തുക ഉപകരിക്കുമെന്നും സിഡ്‌നി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+