
വ്‌ളാദിമിര്‍ പുടിന് 3 ബോഡി ഡബിളുകള്‍; ഒറിജിനല്‍ ഏതെന്ന് ആര്‍ക്കും അറിയില്ല, പ്ലാന്‍ ഇങ്ങനെ
മോസ്‌കോ: വ്‌ളാദിമിര്‍ പുടിന്‍ ഇപ്പോഴുള്ളത് ഒറിജിനലാണോ, റഷ്യ മുഴുവന്‍ ചോദിക്കുന്ന ചോദ്യമാണിത്. ലോക രാജ്യങ്ങള്‍ക്കും ഇതേ സംശയം വന്നിരിക്കുകയാണ്. നിലവില്‍ റഷ്യയില്‍ യുദ്ധവാദങ്ങള്‍ മുഴക്കുന്ന പുടിന്‍ യഥാര്‍ത്ഥ പുടിന്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ബോഡി ഡബിളുകളാണ് ഇന്ന് നമ്മള്‍ കാണുന്നവരെന്നാണ് വിവരങ്ങള്‍.
എന്തിനാണ് പുടിന്‍ ഇതൊക്കെ ചെയ്യുന്നത് എന്ന് ലോകത്തിന് പോലും അറിയില്ല. നേരത്തെ ഒസാമ ബിന്‍ ലാദന്‍ ഇത്തരമൊരു ബോഡി ഡബിളിനെ ഉപയോഗിച്ചിരുന്നതായി വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ പുടിനെ വധിക്കാനെത്തുന്നവരെ പോലും ആശയക്കുഴപ്പത്തിലാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

image credit: the sun
പുടിന് മൂന്ന് ബോഡി ഡബിളുകളാണ് ഉള്ളതെന്ന് യുക്രൈന്റെ മിലിട്ടറി ഇന്റലിജന്‍സ് തലവനാണ് വെളിപ്പെടുത്തിയത്. ഈ മൂന്ന് പേരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പുടിനെ പോലെ തന്നെയായിട്ടുണ്ട്. കാഴ്ച്ചയില്‍ ഇവരെല്ലാം ഒരുപോലെയിരിക്കും. ഏതാണ് യഥാര്‍ത്ഥ പുടിനെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. അതേസമയം പുടിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്. ആരോഗ്യനില മോശമായത് കാരണം പുടിന്‍ പൊതുവേദിയില്‍ വരാറില്ലെന്നാണ് യുക്രൈന്‍ സൈനിക ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ കിറിലോ ബുദനോവ് പറയുന്നത്.

തുരുതുരാ മെസേജ് അയച്ചിട്ടും മറുപടിയില്ല; സുഹൃത്തിനെ തിരഞ്ഞ് യുവതിയുടെ ഡ്രോണ്‍; കണ്ടത് ഞെട്ടിക്കും
ദീര്‍ഘകാലമായി ഈ ബോഡി ഡബിളുകളെ പുടിന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ബുദനോവ് പറയുന്നത്. റഷ്യന്‍ പ്രസിഡന്റിന് പകരം പല പ്രത്യേക അവസരങ്ങളിലും ഈ ബോഡി ഡബിളുകളെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബുദനോവ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്ന് പേരെ കുറിച്ചാണ് അറിയുന്നത്. എന്നാല്‍ എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് അറിയില്ലെന്നും ബുദനോവ് വ്യക്തമാക്കി. ഈ മൂന്ന് പേരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കാഴ്ച്ചയില്‍ ഒരുപോലെ ആയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒന്ന് നോക്കൂ ഈ മനോഹര ചിത്രം; ഒരു കള്ളി പൂച്ച ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
ഇവരെ ഉയരത്തില്‍ നിന്നാണ് തിരിച്ചറിയുക. അത് വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും അറിയാം. അഭിവാദ്യം ചെയ്യുന്നതും, ശരീരഭാഷയും, ചെവിയും, എല്ലാം വ്യത്യസ്തമായിരിക്കും. ഇതില്‍ നിന്നെല്ലാം ബോഡി ഡബിളുകളെ തിരിച്ചറിയാം. ക്രെംലിനില്‍ പുടിന് അധികാരം നഷ്ടമായാല്‍ ഈ അപരന്മാരെ ഉപയോഗിച്ചാണ് എല്ലാ കാര്യങ്ങളും നടത്തുകയെന്നും ബുദനോവ് പറയുന്നു. സൈന്യത്തിലെ നിര്‍ണായക തീരുമാനങ്ങളെല്ലാം പുടിനാണ് എടുക്കുന്നതെന്ന് ഉറപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
റഷ്യയുടെ യുദ്ധതീരുമാനത്തിലൊന്നും ഒരു യുക്തിയുമില്ല. ഭ്രാന്തമായ നീക്കങ്ങളാണത്. വളരെയധികം ദുരന്തം വിതച്ച നീക്കങ്ങളാണിത്. പുടിന്‍ ഇങ്ങനൊക്കെ ചെയ്യാന്‍ മാത്രം വിഡ്ഢിയാണെന്ന് കരുതുന്നില്ല. യഥാര്‍ത്ഥ പുടിന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് അറിയേണ്ടതെന്നും ബുദനോവ് പറയുന്നു. യുക്രൈനില്‍ യുദ്ധം തുടങ്ങിയ ശേഷം പുടിന്റെ ആരോഗ്യ നിലയെ കുറിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രോഗം ബാധിച്ചത് കൊണ്ടോ, മരിക്കാന്‍ പോവുന്നത് കൊണ്ടോ ഒരു വൃദ്ധന്‍ ചെയ്ത് കൂട്ടുന്ന പരാക്രമമായിട്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്.