'പുടിൻ മരിക്കും, യുദ്ധം അവസാനിക്കും..'; 2024നെ കുറിച്ചുള്ള ആധുനിക നൊസ്ട്രഡാമസിന്റെ പ്രവചനം ഞെട്ടിക്കുന്നത്..!
പുതുവർഷത്തിൽ നടക്കാനിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് പ്രവചനവുമായി പ്രമുഖ ജ്യോതിഷി ക്രൈഗ് ഹാമിൽട്ടൺ പാർക്കർ അഥവാ പരമേശ്വരൻ. റഷ്യ-ചൈന സഖ്യവും, ആഗോള തലത്തിൽ നടക്കാവുന്ന സൈബർ ആക്രമണങ്ങളും ഉൾപ്പെടെ, വരും വർഷത്തേക്കുള്ള പ്രവചനങ്ങളുടെ ഒരു പരമ്പര തന്നെ ക്രൈഗ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്. സതാംപ്ടണിൽ നിന്നുള്ള ഇയാൾ, തനിക്ക് ഭാവി കാണാൻ കഴിയുമെന്നും, ഒരു ആത്മീയ മാധ്യമമായി പ്രവർത്തിക്കുകയാണെന്നും അവകാശപ്പെടുന്ന വ്യക്തിയാണ്.
എന്നാൽ വെറുമൊരു ജ്യോതിഷിയായി ക്രൈഗിനെ തള്ളിക്കളയാൻ വരട്ടെ. കോവിഡ് പകർച്ച വ്യാധി, ബ്രെക്‌സിറ്റ്, ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആവുന്നത്, എലിസബത്ത് രാജ്ഞിയുടെ മരണം വരെ ഇയാൾ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. തന്റെ ഭാര്യ ജെയ്‌നോടൊപ്പമാണ് 69കാരനായ ക്രൈഗ് ഹാമിൽട്ടൺ പാർക്കർ കഴിയുന്നത്.

2024 ക്രൈഗിന്റെ പ്രവചനകളിലൂടെ:
അടുത്ത 12 മാസത്തിനുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ഒരു പുതിയ പ്രവചന പരമ്പര ക്രൈഗ് അടുത്തിടെ പുറത്തിറക്കിയിരുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ യൂട്യൂബ് വീഡിയോയിൽ, ഒരു വലിയ വെള്ളപ്പൊക്കം ലണ്ടനെയും യൂറോപ്പിനെയും വിഴുങ്ങുമെന്നും, ഓസ്‌ട്രേലിയയിൽ ഒരു പുതിയ മഹാമാരി ആരംഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. റഷ്യ-ചൈന ബന്ധം കൂടുതൽ വിപുലമാവുമെന്നും ക്രൈഗ് പ്രവചിച്ചു.
കൂടാതെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മരണവും അദ്ദേഹം പ്രവചിച്ചു, പുടിന് ഇനി അധികനാൾ ആയുസില്ലെന്നാണ് ക്രൈഗ് പറയുന്നത്. 'അദ്ദേഹത്തിന്റെ മരണം ആസന്നമാണെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇത് എല്ലാം മാറ്റിമറിക്കുന്ന സംഭവമായിരിക്കും. പുടിന്റെ മരണശേഷം റഷ്യ-ഉക്രെയ്ൻ യുദ്ധം നീണ്ടുനിൽക്കില്ല. അത് യുദ്ധത്തിന്റെ മരണമണിയായിരിക്കും' ക്രൈഗ് വ്യക്തമാക്കി.
2024ൽ ലോകമെമ്പാടുമുള്ള സൈബർ ആക്രമണങ്ങളുടെ തോത് വളരെ ഉയരുമെന്നും ക്രൈഗ് പ്രവചിച്ചു. വലിയ ബാങ്കിങ് സംവിധാനങ്ങളെ വരെ തകർക്കാൻ കെൽപുള്ള സ്പൈവെയർ സംവിധാനങ്ങൾ ഉദയം ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. കൂടാതെ അടുത്ത വർഷം അമേരിക്കയിലും ഇറ്റലിയിലും ഭൂകമ്പം ഉൾപ്പെടെ നിരവധി പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും ഉണ്ടാകുമെന്നും ക്രൈഗ് അവകാശപ്പെട്ടു.
ലണ്ടനെയും യൂറോപ്പിനെയും വിഴുങ്ങുന്ന 'വലിയ വെള്ളപ്പൊക്കം' താൻ മനസ്സിൽ കാണുന്നുവെന്നും ജർമ്മനിയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആശങ്കാജനകമായി, ഓസ്‌ട്രേലിയയിൽ ഒരു സുനാമി ആഞ്ഞടിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കുറച്ച് വർഷങ്ങളിൽ ഓസ്‌ട്രേലിയയിൽ കാട്ടുതീ, വെള്ളപ്പൊക്കം, ഗ്രേറ്റ് ബാരിയർ റീഫിലെ പ്രശ്‌നങ്ങൾ, ഒരു പുതിയ പകർച്ചവ്യാധി എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ താൻ മനസ്സിൽ കാണുന്നുവെന്നും ക്രൈഗ് പറഞ്ഞു.












Click it and Unblock the Notifications