Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മനസും ശരീരവും വ്രതശുദ്ധിയുടെ പവിത്രതയിൽ; മറ്റൊരു മണ്ഡലകാലം കൂടി വരവായി, ആശംസകൾ നേരാം

വ്രതശുദ്ധിയുടെ പവിത്രത പേറുന്ന മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനായി ഈ കാലത്ത് വ്രതം നോറ്റ് ശബരിമലയിലേക്ക് നടന്നുകയറുന്നത്. ഇത്തവണ നവംബർ 16 മുതലാണ് വൃശ്ചിക മാസം ആരംഭിക്കുന്നത്. അടുത്ത 41 ദിവസമാണ് മണ്ഡലകാലം എന്നറിയപ്പെടുന്നത്. പൗർണമിക്ക് ശേഷം പ്രതിപാദം മുതൽ അടുത്ത പൗർണമി വരെ 30 ദിവസവും പന്നീട് ഏകാദശി വരെയുള്ള 11 ദിവസവും കൂടി ചേരുമ്പോഴാണ് 41 ദിവസത്തെ ദൈർഘ്യം വരുന്നത്.

ഓരോ വർഷവും ഭക്തരുടെ എണ്ണം കൂടിക്കൂടി വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്ന ശബരിമലയിൽ ഇക്കുറിയും കാര്യങ്ങൾ വ്യത്യസ്‌തമാവില്ല. വൃശ്ചികം ഒന്ന്, അഥവാ നവംബർ 16 പുലർച്ചെ മൂന്ന് മണിക്കാണ് നട തുറക്കുക. പിന്നീട് ഡിസംബർ 26ന് മണ്ഡലം പൂജ വരെ ഇത് തുടരും. അന്ന് രാത്രി പതിനൊന്ന് മണിയ്ക്ക് നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് അവസാനമാവും.

sabrimalamandalavilakku2024

മറ്റ് ക്ഷേത്രങ്ങൾ പോലെയല്ല ശബരിമല എന്നറിയേണം. വർഷം മുഴുവൻ നട തുറന്ന് വയ്ക്കുന്ന പതിവില്ല ഈ അമ്പലത്തിൽ. എല്ലാ മലയാള മാസവും ഒന്നാം തീയതി മുതൽ അഞ്ച് വരെ ഇവിടെ നട തുറക്കും. ഈ കാലയളവിൽ ഭക്തർക്ക് ദർശനം നടത്താം. എങ്കിലും മണ്ഡല-മകരവിളക്ക് സീസൺ തന്നെയാണ് ശബരിമലയിലെ പ്രധാന തീർത്ഥാടന കാലം.

ചരിത്രവും ഐതിഹ്യവും അറിയാം

ഹിന്ദു മതത്തിലെ ത്രിമൂർത്തികളിൽപെട്ട ദേവകളായ വിഷ്‌ണുവിന്റേയും ശിവന്റേയും പുത്രനാണ് അയ്യപ്പനെന്ന് കാലങ്ങളായി വിശ്വസിച്ചുപോരുന്നു. ആദ്യം ശബരിമലയിലുണ്ടായിരുന്നത് ധര്‍മ്മശാസ്‌താവ്‌ ആണെന്നും ഈ പ്രതിഷ്ഠയില്‍ ബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്ന ചരിത്രവുമുണ്ട്. മലദൈവമായിരുന്ന ചാത്തപ്പനാണ് പിന്നീട് ശാസ്‌താവായി മാറിയതെന്നും ചില ഐതിഹ്യങ്ങളുണ്ട്.

1891ല്‍ പന്തളം രാജവംശം തിരുവിതാംകൂറുമായി ലയിച്ചതോടെയാണ് ശബരിമല തിരുവിതാംകൂറിന്റെ ഭാഗമായത്. മുൻപ് നിരവധി തവണ ശബരിമലക്ഷേത്രം അഗ്നിയ്ക്കിരയാകുകയും തകര്‍ക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് ചരിത്ര രേഖകൾ അവകാശപ്പെടുന്നത്. എന്നാൽ ഇവയെല്ലാം അതിജീവിച്ചുകൊണ്ട് ക്ഷേത്രം ഇന്നും തലയുയർത്തി നിൽക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ശബരിമല ക്ഷേത്രത്തിനെ കുറിച്ച് പറയുമ്പോൾ ഇവിടുത്തെ വിശ്വാസങ്ങളെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അമ്മയുടെ ചികിത്സക്കായി പുലിപ്പാൽ തേടിപോയ അയ്യപ്പൻ കയ്യിലെടുത്തതാണ് ഇരുമുടിക്കെട്ട് എന്നാണ് പറയപ്പെടുന്നത്. പുണ്യവും പാപവുമാണ് ഇരുമുടികളിൽ നിറയ്ക്കുന്നത്. അതിനൊപ്പം പാപം തീരാൻ 41 ദിവസത്തെ വ്രതം എന്ന് സങ്കൽപവും ശബരിമല സന്ദർശിക്കാൻ എത്തുന്ന വിശ്വാസികൾക്ക് ഇടയിലുണ്ട്. മത്സ്യ-മാംസാദികൾ വർജിച്ചും ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചുമാണ് ഈ വ്രതം നോൽക്കുന്നത്.

മണ്ഡലകാല ആശംസകൾ

ഇരുമുടിക്കെട്ട് തലയിലേന്തി ശരണംവിളികളുമായി അയ്യനെ കാണാൻ പുറപ്പെടുന്ന ഭക്തർക്ക് നേരാം ആശംസകൾ

കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ അയ്യപ്പ സ്വാമിയുടെ ദർശനം മാത്രം മനസിൽ കണ്ട് മല ചവുട്ടുന്ന ഓരോ വിശ്വസിക്കും ആശംസകൾ

പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+