മഴ പ്രവചനം പാളി,വെടിക്കെട്ട് പൊളിഞ്ഞു, പണി കിട്ടിയത് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക്, വൈറല്‍
ബുഡാപെസ്റ്റ്: കാലാവസ്ഥാ പ്രവചനം തെറ്റിയാല്‍ എന്ത് ചെയ്യും. നമ്മള് കാലാവസ്ഥാ വകുപ്പിനെ അടക്കം ട്രോളും. പക്ഷേ ഹംഗറിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു കാലാവസ്ഥ പ്രവചനം കാരണം പുലിവാല് പിടിക്കുകയും, ഒടുവില്‍ പണി പോവുകയും ചെയ്തിരിക്കുകയാണ് ജീവനക്കാര്‍ക്ക്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നാട്ടിലെ ഒരു ഉത്സവത്തിന്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം വഷളായത്. നമ്മുടെ നാട്ടിലെ പോലെയല്ല, മറിച്ച് ഹംഗറിയില്‍ കാലാവസ്ഥാ പ്രവചനം തെറ്റിക്കുന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

ഹംഗറിയിലെ രണ്ട് വിഖ്യാത കാലാവസ്ഥ വിദഗ്ധര്‍ക്കാണ് കാലാവസ്ഥാ പ്രവചനം തെറ്റായതിന്റെ പേരില്‍ പണി പോയത്. യൂറോപ്പിന്റെ ഏറ്റവും പ്രസിദ്ധമായ വെടിക്കെട്ടായിരുന്നു ഹംഗറിയില്‍ ശനിയാഴ്ച്ച നടക്കേണ്ടിയിരുന്നു. സെന്റ് സ്റ്റീഫന്‍സ് ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വലിയ ആഘോഷമാണ് ഈ ദിനത്തില്‍ ഹംഗറിയില്‍ നടക്കുക. ദേശീയ അവധി ദിനം കൂടിയാണ് ഹംഗറിക്ക് അന്ന്. എന്നാല്‍ നാടാകെ ഒരുങ്ങി നില്ക്കുന്ന സമയത്താണ് സര്‍ക്കാര്‍ ഈ ഉത്സവവും വെടിക്കെട്ടും അങ്ങ് മാറ്റിയത്.

വെടിക്കെട്ട് തുടങ്ങാന്‍ ഏഴ് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സര്‍ക്കാര്‍ ഈ ചടങ്ങ് മാറ്റിയത്. കാലാവസ്ഥാ അനുകൂലമല്ല എന്ന കാരണത്താലായിരുന്നു മാറ്റിയത്. അതിശക്തമായ മഴയാണ് ഉണ്ടാവുകയെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം മഴ മാത്രം പെയ്തില്ല. കാലാവസ്ഥാ വകുപ്പിന്റെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും ഇതോടെ പുറത്താക്കിയിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത കൂടിയ ഹംഗറിയില്‍ പ്രവചനം തെറ്റിച്ചത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനത്തെയാണ് കാലാവസ്ഥാ വകുപ്പ് മുടക്കിയതെന്നാണ് ആരോപണം. 40000ത്തോളം പടക്കങ്ങള്‍ പൊട്ടിക്കാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡാന്യൂബ് നദിയുടെ കരയില്‍ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടത്താറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായി വെടിക്കെട്ട് നടത്താനായിരുന്നു പ്ലാന്‍. ഇരുപത് ലക്ഷത്തോളം ആളുകള്‍ പരിപാടി കാണാന്‍ എത്താറുണ്ടായിരുന്നു.

ഒരാഴ്ച്ചത്തേക്കാണ് പരിപാടി ഹംഗറി സര്‍ക്കാര്‍ മാറ്റിവെച്ചത്. മഴയും മോശം കാലാവസ്ഥയുമാണെങ്കില്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷിച്ചിരുന്ന മഴ വഴിമാറി പോയി. കുറച്ചകലെയുള്ള സ്ഥലത്താണ് ഈ മഴ പെയ്തത്. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റില്‍ ഒരു തുള്ളി പോലും പെയ്തില്ല. പകരം കിഴക്കന്‍ ഹംഗറിയിലായിരുന്നു മഴ പെയ്തത്. ആളുകള്‍ക്ക് രോഷം വരാന്‍ വേറെന്തെങ്കിലും കാരണം വേണോ

കഴിഞ്ഞ ദിവസം പ്രവചനം തെറ്റിയതില്‍ മാപ്പുചോദിച്ച് കാലാവസ്ഥാ വകുപ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. തെറ്റാന്‍ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും ഇവര്‍ പറഞ്ഞിരുന്നു. പ്രവചനം തെറ്റിച്ച് ഉദ്യോഗസ്ഥര്‍ വലിയ നാണക്കേട് രാജ്യത്തിനുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. അതേസമയം വെടിക്കെട്ട് തന്നെ റദ്ദാക്കണമെന്നാണ് വലിയൊരു വിഭാഗം പറയുന്നത്. യുക്രൈനില്‍ യുദ്ധം നടക്കുമ്പോള്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications