ഇറാന്‍ പ്രസിഡന്റിന്റെ മരണം ബാബ വംഗ മുന്‍കൂട്ടി പ്രവചിച്ചോ? ഇസ്രായേലിനെ കുറിച്ചുള്ള പ്രവചനം ഇങ്ങനെ
ടെഹറാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. ഹെലികോപ്ടര്‍ അപകടത്തില്‍ വിദേശകാര്യ മന്ത്രി അടക്കമാണ് കൊല്ലപ്പെട്ടത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റെയ്‌സിയെ അപായപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. എന്നാല്‍ റെയ്‌സിയുടെ മരണം വളരെ സുപ്രധാനപ്പെട്ട സമയത്താണ് സംഭവിക്കുന്നത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒരുപക്ഷേ ഇതുകാരണം ശക്തമായേക്കും. നേരത്തെ ഇസ്രായേലും ഇറാനും വ്യോമാക്രമണങ്ങള്‍ പരസ്പരം നടത്തിയിരുന്നു. എന്നാല്‍ ബള്‍ഗേറിയന്‍ ജ്യോതിഷി ഇക്കാര്യത്തെ കുറിച്ച് നേരത്തെ പ്രവചിച്ചിരുന്നോ? എന്തൊക്കെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ കുറിച്ച് അവര്‍ പ്രവചിച്ചതെന്ന് നോക്കാം.

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങളെ കുറിച്ച് ബാബ വംഗ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ഇറാനിയന്‍ പ്രസിഡന്റ് കൊല്ലപ്പെടുമെന്നോ അപകടത്തില്‍ മരിക്കുമെന്നോ ബാബ വംഗ പ്രവചിച്ചിട്ടില്ല. പക്ഷേ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം പശ്ചിമേഷ്യ യുദ്ധ ഭൂമിയായി മാറുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിരുന്നു.
ഇതിന്റെ ഫലമായി മൂന്നാം ലോക മഹായുദ്ധത്തിന് വരെ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനങ്ങളിലുള്ളത്. ഇതിന്റെ തുടക്കമാണ് നേരത്തെ ഇസ്രായേലിനെതിരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും, അതുപോലെ ഇറാനെതിരെ ഇസ്രായേല്‍ തിരിച്ചടിച്ചതുമെല്ലാം. റെയ്‌സിയുടെ മരണത്തോടെ ഇസ്രായേലുമായുള്ള പ്രശ്‌നങ്ങള്‍ ബാബ വംഗ പ്രവചിച്ചത് പോലെ വര്‍ധിക്കാനും സാധ്യത ഏറെയാണ്.
ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റെയ്‌സിയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനങ്ങള്‍. അതേസമയം ഇസ്രായേലിന്റെ ഇടപെടല്‍ സംശയിക്കുന്നവര്‍ നിരവധിയാണ്.
മൊസാദിന് റെയ്‌സിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ ഇതെല്ലാം നിഷേധിക്കുന്നുണ്ട്. എന്നാല്‍ ലോക നേതാക്കളില്‍ പലരും റെയ്‌സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയെങ്കിലും ഇതുവരെ ഇസ്രായേല്‍ ഔദ്യോഗികമായി ഇതില്‍ പ്രതികരിച്ചിട്ടില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നതാണ്.
അതേസമയം ബാബ വംഗയുടെ പ്രവചനങ്ങള്‍ ഈ വര്‍ഷം ചിലതെല്ലാം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ലോകത്താകെ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന് ബാബ വംഗ 25 വര്‍ഷം മുമ്പേ പ്രവചിച്ചിരുന്നു. ആഗോള സാമ്പത്തിക ശക്തിയില്‍ മാറ്റം വരുമെന്നും, പശ്ചിമേഷ്യയില്‍ അടക്കം യുദ്ധങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു.
യുഎസ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലെല്ലാം വലിയ സാമ്പത്തിക മാന്ദ്യം ഇപ്പോഴുണ്ട്. ഇതെല്ലാം ബാബ വംഗയുടെ പ്രവചനത്തിലുള്ളതാണ്. വ്യാപകമായ സൈബര്‍ ആക്രമണങ്ങളും ഉണ്ടാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അടുത്തിടെ സംഭവിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications