നീല ആധാറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് കിട്ടിയാൽ ഗുണങ്ങൾ ഏറെ, മുഴുവൻ പ്രത്യേകതകളും അറിയാം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ മാറിക്കഴിഞ്ഞു. എന്തിനും ഏതിനും പൗരന്മാർക്ക് ആധാർ നിർബന്ധമാണ്. അത്രയധികം നമ്മുടെ ദൈനംദിന ജീവിതവുമായി ആധാർ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ നീല ആധാറിനെ പറ്റി അറിയാത്തവർ നമുക്കിടയിൽ ഒരുപാട് പേരുണ്ട്.
ആധാർ കാർഡിന്റെ സവിശേഷമായ സ്വഭാവങ്ങളിൽ നിന്ന് മാറ്റമൊന്നും ഇല്ലെങ്കിലും നീല ആധാറിന് അതിന്റെതായ പ്രത്യേകതകൾ ഉണ്ട്.
പ്രായഭേദമന്യേ, എല്ലാവർക്കും ആധാറിനായി എൻറോൾ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാൽ നവജാത ശിശുക്കൾക്ക് സാധാരണ ആധാർ കാർഡിന് അർഹതയില്ല. അവർക്കായി പുറത്തിറക്കിയിരിക്കുന്ന സംവിധാനമാണ് നീല ആധാർ അഥവാ ബാൽ ആധാർ. ഈ തിരിച്ചറിയൽ രേഖയുടെ നിറം ഇളം നീല ആയതു കൊണ്ടാണ് ഇവ നീല ആധാർ എന്നറിയപ്പെടുന്നത്. അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് യുഐഡിഎഐ ബാൽ ആധാർ അനുവദിക്കുന്നത്.

നീല ആധാറിന്റെ സവിശേഷതകൾ
കുട്ടികൾക്കുള്ള ഈ ആധാർ പൂർണമായും സൗജന്യമാണ്. നീല ആധാറിന് തുടക്കത്തിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. എന്നാൽ കുട്ടിക്ക് 5 വയസ് തികയുമ്പോൾ, അവന്റെ/ അവളുടെ ബയോമെട്രിക്‌സ് (മുഖചിത്രം, ഐറിസ് സ്‌കാൻ, വിരലടയാളം) വിവരങ്ങൾ ആധാർ കാർഡിൽ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം എന്നതാണ് മാനദണ്ഡം.
ഇതിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാൽ കൃത്യമായ ആധികാരികത ഉറപ്പിക്കുവാനായി കുട്ടിയുടെ ആധാർ നമ്പർ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഇവ കുട്ടിയുടെ ഏത് തരത്തിലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
നീല ആധാറിന് ആവശ്യമായ രേഖകൾ
ബാൽ ആധാറിന് അപേക്ഷിക്കുമ്പോൾ, നിങ്ങൾക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നിർബന്ധമായും ആവശ്യമാണ്. കുട്ടി സ്‌കൂളിൽ പോകുന്നുണ്ടെങ്കിൽ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള സ്‌കൂൾ ഐഡി അല്ലെങ്കിൽ ഫോട്ടോ ഐഡിയും തെളിവായി കണക്കാക്കും.
എങ്ങനെ അപേക്ഷിക്കാം
ഇതിനായി ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (uidai.gov.in) സന്ദർശിക്കുക.
ആധാർ കാർഡ് രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, ഇ- മെയിൽ വിലാസം മുതലായവ ഉൾപ്പെടെ എല്ലാ ക്രെഡൻഷ്യലുകളും നൽകുക.
ഒരു റസിഡൻഷ്യൽ വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം മുതലായ എല്ലാ ജനസംഖ്യാ വിവരങ്ങളും പൂരിപ്പിക്കുക.
തുടർന്നു ഫിക്‌സഡ് അപ്പോയിന്റ്‌മെന്റ് ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡിന്റെ രജിസ്‌ട്രേഷൻ തീയതി ഷെഡ്യൂൾ ചെയ്യുക.
നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ലഭിച്ച തീയതിക്ക് ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ തിരഞ്ഞെടുക്കാം.
ഫോമിന്റെ പ്രിന്റൗട്ടിനൊപ്പം ആവശ്യമായ എല്ലാ രേഖകളും, റഫറൻസ് നമ്പറും സഹിതം അപ്പോയിന്റ്‌മെന്റ് തീയതിയിൽ എൻറോൾ സെന്ററിലെത്തുക.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ പരിശോധിച്ചശേഷം ബാക്കി നടപടികൾ പൂർത്തിയാക്കും. (അഞ്ചു വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. അഞ്ച് വയസിന് താഴെയാണെങ്കിൽ ഒരു ഫോട്ടോ മാത്രമേ എടുക്കൂ.)
അപേക്ഷയുടെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു അക്‌നോളജ്‌മെന്റ് നമ്പർ ഇവിടെനിന്ന് അപേക്ഷകന് ലഭിക്കും.
അപേക്ഷകന് 60 ദിവസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും.
90 ദിവസത്തിനുള്ളിൽ ബാൽ ആധാർ കാർഡ് ലഭിക്കും.
മറ്റ് കാര്യങ്ങൾ
ബാൽ ആധാറിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾക്കൊള്ളാത്തത് കൊണ്ട് തന്നെ ഇവ രക്ഷിതാക്കളുടെ ആരുടെയെങ്കിലും ഒരാളുടെ കാർഡുമായി ബന്ധിപ്പിച്ചിരിക്കും. അതിനാൽ അപേക്ഷ സമയത്ത് മാതാപിതാക്കളിൽ ഒരാളുടെ 12 അക്ക ആധാർ നമ്പർ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ അഞ്ച് വയസ് കഴിഞ്ഞാൽ ഇത് അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്. ഈ നടപടിയും സൗജന്യമായിരിക്കും.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications