സുരക്ഷിതം, കൂടുതൽ എളുപ്പം; എന്താണ് ഡിജിറ്റൽ ആധാർ? എങ്ങനെ അത് ഡൗൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടിയൽ രേഖ ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരുത്തരമേയുള്ളൂ, അതാണ് ആധാർ. നിലവിൽ ബാങ്കിംഗ് സേവനങ്ങൾക്ക് മുതൽ മറ്റേതെങ്കിലും ഔദ്യോഗിക സർട്ടിഫിക്കറ്റുകൾക്ക് വരെ ആധാർ തന്നെയാണ് പ്രധനമായും നാം ആശ്രയിക്കുന്ന തിരിച്ചറിയൽ രേഖ. ഒരുവിധം എല്ലാ സേവനങ്ങൾക്കും ഇന്ന് ആധാർ നിർബന്ധമായി കഴിഞ്ഞു.
അത്രത്തോളം സാർവത്രികമായ ഒരു തിരിച്ചറിയൽ രേഖ ആയ ആധാർ പക്ഷേ ഏത് സമയവും കൈയിൽ കൊണ്ട് നടക്കുക എന്നത് ഒരിത്തിരി ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രധാനമായും ആധാർ നമ്മുടെ സ്വകാര്യ വിഷയങ്ങളായി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സേവനങ്ങളുമായി ബന്ധപ്പെടുത്തിയതിനാൽ അവ കളഞ്ഞുപോയാൽ ഒരുപക്ഷേ വലിയ ഭീഷണിയാണ് ഉണ്ടാവുക.

അങ്ങനെയുള്ള അവസരത്തിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുമ്പോഴാണ് ഡിജിറ്റൽ ആധാർ എന്ന സേവനത്തിന്റെ പ്രസക്തി. നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡുകൾ പെട്ടെന്ന് തന്നെ ദുരുപയോഗം ചെയ്യപ്പെടാനും നഷ്‌ടപ്പെടാനും സാധ്യത ഉണ്ടെന്നത് വാസ്‌തവമാണ്. എന്നാൽ ഡിജിറ്റൽ ആധാറുകൾ ഒരിക്കലും അങ്ങനെ അല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ഈ സവിശേഷ തിരിച്ചറിയല്‍ രേഖ നിങ്ങള്‍ക്ക് സാധാരണ ആധാറിന്റെ എല്ലാ ഗുണങ്ങളും നൽകുന്ന ഒന്നാണ്. എന്നാൽ അത് പലർക്കും അറിയില്ലെന്ന് മാത്രം. ഫിസിക്കല്‍ ആധാറിന് സമായമായി ഉപയോക്താവിന്റെ ബയോമെട്രിക് ഡാറ്റകൾ ഇതിലുമുണ്ടാവും.
ഇതിന്റെ പ്രധാന ഗുണങ്ങൾ ഇവയൊക്കെയാണ്: എപ്പോള്‍ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ആക്‌സസ് ചെയ്യാനുള്ള അവസരമാണ് ഡിജിറ്റൽ ആധാർ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഈ കാർഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് വേഗമേറിയതും, ലളിതവുമായ പ്രക്രിയയാണ് എന്നതും ഇതിനെ വേറിട്ട് നിർത്തുന്നു.
കൂടാതെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ ഡിജിറ്റല്‍ ഫോര്‍മാറ്റ് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. കൈയിൽ നിന്ന് നഷ്‌ടപ്പെടാനോ കേടുപാടുകളോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് ഈ കാർഡിന്റെ കാര്യത്തിൽ. ഇവ തന്നെയാണ് ഡിജിറ്റൽ-സാധാരണ ആധാർ കാർഡുകളെ തമ്മിൽ വേറിട്ട് നിർത്തുന്ന ഘടകങ്ങൾ.
എങ്ങനെ ഡൗൺലോഡ് ചെയ്യാം
സാധുവായ ആയ ഒരു ആധാര്‍ നമ്പറോ, എന്റോള്‍മെന്റ് ഐഡിയോ ഉണ്ടായിരിക്കണം എന്നതാണ് ഇതിലെ പ്രധാന കാര്യം. മറ്റൊന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൊബൈല്‍ നമ്പറും കൂടിയേ തീരൂ. ഇത് രണ്ടും ഉള്ളവർക്ക് ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അതിനായി താഴെ പറയുന്ന രീതിയിലാണ് നിങ്ങൾ ചെയ്യേണ്ടത്.
1. https://uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. ശേഷം 'My Aadhaar' സെഷനില്‍ നിന്ന് 'Download Aadhaar' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
3. ആവശ്യമായ വിശദാംശങ്ങളും, സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി കോഡും നല്‍കുക.
4. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി, 'Verify and Download' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ ഡിജിറ്റൽ ആധാർ ഡൗൺലോഡ് ആയി എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ആയിട്ടായിരിക്കും ഉണ്ടാവുക. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനന വർഷവും ഇൻ ബിൽറ്റ് ആയി പാസ്‌വേർഡ് വരും. അത് അടിച്ചാൽ നിങ്ങൾക്ക് ആധാർ തുറന്നു കാണാവുന്നതാണ്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications