ഭാവിയുടെ വെളിച്ചമാകുന്ന പദ്ധതി; എന്താണ് പിഎം സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന? ഗുണങ്ങൾ ഇങ്ങനെ
ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗത്താൽ ഭൂമി വെന്തുരുകുന്ന കാഴ്‌ച നാം കണ്ടുതുടങ്ങിയിട്ട് കാലമേറെയായി. കൂടാതെ വൈദ്യുതി ഉത്പാദനത്തിന് കൽക്കരി ഉൾപ്പെടെയുള്ള താപ വൈദ്യുത നിലയങ്ങളുടെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകളും വലിയ തോതിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ സാധ്യത ഉള്ള ഊർജ്ജശ്രോതസുകളെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാവുന്നത്.
ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ് എന്നോണം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് പിഎം സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന. രാജ്യത്തെ അർഹരായ ആളുകൾക്ക് സോളാർ പാനലുകൾക്ക് സബ്‌സിഡി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ഇത്. ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ഇന്ത്യൻ പൗരത്വം, സോളാർ പാനലുകൾക്ക് അനുയോജ്യമായ മേൽക്കൂര, നിലവിലുള്ള വൈദ്യുതി കണക്ഷൻ, സോളാർ പാനലുകൾക്ക് മുൻകൂർ സബ്‌സിഡികൾ എന്നിവയാണ് ആവശ്യം.

ഈ വർഷം ഫെബ്രുവരി 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. ഈ പുരപ്പുറ സോളാർ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് ഒരു ഒരുദ്യോഗിക വെബ്‌സൈറ്റ് വഴിയാണ്, ഇതിൽ നിന്നും നിങ്ങൾക്ക് ആരുടെ സേവനം തേടണമെന്ന കാര്യം ഉൾപ്പെടെ തീരുമാനിക്കാവുന്നതാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട അവസരം നഷ്‌ടപ്പെടാതിരിക്കാൻ ഇതിനെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. എന്താണ് പിഎം സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന എന്ന് പരിശോധിക്കാം.
എന്താണ് പിഎം സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന?
ഇന്ത്യയിലെ സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണിത്. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന സബ്‌സിഡി പാനൽ ചെലവിന്റെ 40 ശതമാനം വരെ ഉൾക്കൊള്ളുന്നു, കൂടാതെ കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ലഭിക്കും. പദ്ധതിയിലൂടെ ഇന്ത്യയിലെ ഒരു കോടി കുടുംബങ്ങളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്, പ്രതിവർഷം 75,000 കോടി രൂപ ഇതിനായി ചെലവഴിക്കാനാണ് കേന്ദ്ര തീരുമാനം.
പദ്ധതിയുടെ പ്രവർത്തനം എങ്ങനെ?
ഈ പദ്ധതി വഴി രണ്ട് കിലോവാട്ട് വരെയുള്ള സംവിധാനങ്ങൾക്ക് 60 ശതമാനവും രണ്ട് മുതൽ മൂന്ന് കിലോവാട്ട് വരെയുള്ള സംവിധാനങ്ങൾക്ക് 40 ശതമാനവും ലഭിക്കും. പരമാവധി മൂന്ന് കിലോവാട്ട് വരെയുള്ളവയ്ക്ക് സബ്‌സിഡി നൽകും. അതായത് ഒരു കിലോവാട്ട് സംവിധാനത്തിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് മുകളിൽ 78,000 രൂപയും പദ്ധതി വഴി നിങ്ങൾക്ക് ലഭിക്കും.
പദ്ധതിക്ക് വായ്‌പ ലഭിക്കുമോ?
തീർച്ചയായും ലഭിക്കും എന്നതാണ് ഉത്തരം. യാതൊരു ഈടും നൽകാതെ തന്നെ കുടുംബങ്ങൾക്ക് റെസിഡൻഷ്യൽ സോളാർ സിസ്‌റ്റങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്‌പ ലഭിക്കും. അവരുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള വായ്‌പ റെസിഡൻഷ്യൽ ആർടിഎസ് സംവിധാനങ്ങൾ) മൂന്ന് കിലോവാട്ട് വരെയുള്ള സംവിധാനങ്ങൾക്കാണ് ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള റിപ്പോ നിരക്കിനേക്കാൾ 0.5 ശതമാനം കൂടുതലാണ് ഇതിന്റെ പലിശ നിരക്ക്.
എന്തുകൊണ്ട് പിഎം സൂര്യ ഘർ ബിജിലി യോജന?
എന്തുകൊണ്ട് ഈ പദ്ധതി തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകുക പ്രയാസമാകും. അതിന് പല കാരണങ്ങൾ ഉണ്ട്. വർധിച്ചുവരുന്ന വൈദ്യുതി ബിൽ മുതൽ വാർഷിക കണക്കെടുക്കുമ്പോൾ ബിൽ തുകയിൽ ഉണ്ടാവുന്ന വലിയ വ്യത്യാസം വരെ പദ്ധതി നിങ്ങൾക്ക് ഉണ്ടാക്കി തരുന്ന ലാഭം ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. സാധാരണ 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾ വർഷത്തിൽ 15000 രൂപവരെ ലാഭം ഉണ്ടാകും.
പദ്ധതിയിൽ അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ
പദ്ധതിക്കായി അപേക്ഷിക്കുന്ന വീട്ടുകാർക്ക് നിർബന്ധമായും ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കണം. സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമായ മേൽക്കൂരയുള്ള വീട് വീട്ടുകാർക്ക് സ്വന്തമായി ഉണ്ടാവണം. വീട്ടുകാർക്ക് നിലവിൽ പ്രവർത്തന സജ്ജമായ വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം. സോളാർ പാനലുകൾക്ക് മുൻകാല സബ്‌സിഡി നൽകുകയില്ല എന്ന കാര്യവും പ്രത്യേകം ഓർക്കണം.
എങ്ങനെയാണ് പദ്ധതിയിൽ അപേക്ഷിക്കേണ്ടത്?
pmsuryaghar.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇതിന് അപേക്ഷിക്കേണ്ടത്. നിങ്ങളുടെ സംസ്ഥാനം, ഇലക്‌ട്രിസിറ്റി കമ്പനി, ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ നിർദ്ദേശിച്ച പ്രകാരം പൂരിപ്പിക്കുക. നിങ്ങളുടെ ഉപഭോക്തൃ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നൽകിയിരിക്കുന്ന ഫോം ഉപയോഗിച്ച് പുരപ്പുറ സോളാറിന് അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ശേഷം വൈദ്യുതി കമ്പനിയുടെ അംഗീകാരത്തിനായി കാത്തിരിക്കുക. അംഗീകരിച്ചുകഴിഞ്ഞാൽ, രജിസ്‌റ്റർ ചെയ്‌ത വെണ്ടർ പാനലുകൾ ഇൻസ്‌റ്റാൾ ചെയ്യുക. ശേഷം, നിങ്ങളുടെ സോളാർ പാനലുകളുടെ വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.
തുടർന്ന് ഇലക്‌ട്രിസിറ്റി കമ്പനി നിങ്ങളുടെ സജ്ജീകരണം പരിശോധിക്കും, എല്ലാം ശരിയാണെങ്കിൽ, അവർ നിങ്ങൾക്ക് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് നൽകും. കമ്മീഷനിംഗ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും റദ്ദാക്കിയ ഒരു ചെക്കും വെബ്സൈറ്റിലൂടെ നൽകുക. 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സബ്‌സിഡി തുക ക്രെഡിറ്റ് ആവുന്നതാണ്.
നിങ്ങളുടെ ഒരു തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയ്‌ക്കൊപ്പം നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വൈദ്യുതി കണക്ഷന്റെ ബില്ലും, അതിനൊപ്പം വീടിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖയുമാണ് ഇതിന് ആവശ്യമായ വിവരങ്ങൾ. ഇതൊക്കെയും കൈവശം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications