അനിൽ അംബാനിക്കുമുണ്ട് ഒരു മരുമകൾ; ആള് ചില്ലറക്കാരിയല്ല, വന്നത് യുകെയിലെ ജോലി പോലും ഉപേക്ഷിച്ച്...
അംബാനി കുടുംബത്തിൽ എത്ര മരുമക്കളുണ്ട്? പെട്ടെന്ന് ചോദിച്ചാൽ നമ്മുടെ മനസിൽ ആദ്യം വരിക മൂന്ന് എന്നാവും. ശ്ലോക മേത്തയും, രാധിക മെർച്ചന്റും പിന്നെ ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലും ഒക്കെയാണ് ഇവർ. എന്നാൽ ശരിക്കും അതേയുള്ളൂ എന്ന് കരുതിയാൽ തെറ്റി. മുകേഷ് അംബാനി മാത്രമല്ല കേട്ടോ ഈ കുടുംബത്തിൽ ഉള്ളത്. അദ്ദേഹത്തിന്റെ സ്വന്തം അനുജനും അതിലുപരി മറ്റൊരു വ്യവസായ പ്രമുഖനും ആയിരുന്ന അനിൽ അംബാനിയെ കൂടി ഓർക്കണം.
അദ്ദേഹത്തിന്റെ മരുമക്കളെ കുറിച്ച് പലരും പറഞ്ഞു കേൾക്കാറില്ല. അതിൽ പ്രധാനപ്പെട്ട ഒരു പേരാണ് കൃഷ അംബാനി. അനിലിന്റെയും ടീന അംബാനിയുടെയും മൂത്ത മകനും മുകേഷ് അംബാനിയുടെ മരുമകനുമായ ജയ് അൻമോൾ അംബാനിയെയാണ് കൃഷ വിവാഹം കഴിച്ചത്. അങ്ങനെ നോക്കുമ്പോൾ, കൃഷയും അംബാനി കുടുംബത്തിന്റെ മരുമകൾ തന്നെയാണ്.

നീലത്തിന്റെയും നികുഞ്ച് ഷായുടെയും ഇളയ കുട്ടിയായ കൃഷ കാലിഫോർണിയ സർവകലാശാലയിൽ പൊളിറ്റിക്കൽ ഇക്കണോമിക്‌സ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കൃഷ. പിന്നീട് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സോഷ്യൽ പോളിസി ആൻഡ് ഡെവലപ്‌മെന്റ് പഠനവും അവർ പൂർത്തിയാക്കിയിരുന്നു.
യുകെയിലെ ആക്‌സെഞ്ചറിൽ ആയിരുന്നു കൃഷ തന്റെ കരിയർ ആരംഭിച്ചത്. കൊവിഡ് പാൻഡെമിക് സമയത്ത്, അവർ ലവ് നോട്ട് ഫിയർ എന്ന മാനസികാരോഗ്യ ക്യംപയിൻ ആരംഭിച്ചു. അവരുടെ പിതാവ് നികുഞ്ച് ഷാ 2021ൽ മരിക്കുന്നതുവരെ നികുഞ്ച് എന്റർപ്രൈസസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായിരുന്നു.
ഫാഷൻ ഡിസൈനറായ കൃഷയുടെ അമ്മ നീലം ഷാ 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകൾ നൃതിയുമായി സഹകരിച്ച് 2010ൽ തന്റെ കരിയർ പുനരാരംഭിച്ചിരുന്നു. മുംബൈയിലെ സോഫിയ കോളേജിൽ നിന്ന് ഫാഷൻ പഠനത്തിൽ ബിരുദം നേടിയ നീലം നികുഞ്ച് ഷായെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഫാഷൻ വ്യവസായ മേഖലയിൽ ആയിരുന്നു പ്രവർത്തിച്ചത്.
മക്കളായ ജയ് അൻമോൽ അംബാനിയും അൻഷുൽ അംബാനിയും തങ്ങളുടെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി റിലയൻസ് ക്യാപിറ്റൽ പ്രവർത്തന വിജയം നേടുകയും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കടഭാരം ലഘൂകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ അനിൽ അംബാനി കൈവശം വയ്ക്കുന്ന ഗ്രൂപ്പിലെ ഓഹരികളുടെ വിൽപ്പന കൂടി വരികയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആസ്‌തിയിലും പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏകദേശം 8,349 കോടി രൂപയാണ് അനിൽ അംബാനിയുടെ ഇപ്പോഴത്തെ സമ്പാദ്യമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മക്കളുടെ കരുത്തിൽ അച്ഛൻ തിരിച്ചുവരുമ്പോൾ കൃഷയും അവർക്കൊപ്പം ശക്തമായി നിൽക്കുന്നു.












Click it and Unblock the Notifications