അംബാനിയുടെ മക്കൾ പോലും റിലയൻസിൽ നിഖിലിന് താഴെ; ശമ്പളം 24 കോടി..! കക്ഷി ആരെന്ന് അറിയണ്ടേ?
ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ അതിസമ്പന്നരുടെ പട്ടിക എടുത്താൽ ഇതിൽ മുൻപന്തിയിൽ ഉണ്ടാവുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അതിന് ചുക്കാൻ പിടിക്കുന്നുമുണ്ട്. ഇടക്കാലത്ത് അദാനി ഉൾപ്പെടെയുള്ള കമ്പനികൾ വെല്ലുവിളി ഉയർത്തിയെങ്കിലും ഇപ്പോഴും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്രയ്ക്കും ഉയർത്തിയാണ് റിലയൻസിന്റെ സ്ഥാനം.
എന്നാൽ ഇത് കേവലം അംബാനി കുടുംബത്തിന്റെ മാത്രം കഴിവ് കൊണ്ടോ കഠിന പ്രയത്നം കൊണ്ടോ മാത്രം ഉണ്ടായതല്ല. ഇതിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യുകയും സമയം ചെലവഴിക്കുകയും ഒക്കെ ചെയ്‌ത ഒട്ടേറെ തൊഴിലാളികളുണ്ട്. അത്തരത്തിൽ റിയലൻസ് എന്ന കമ്പനിയിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു പേരിനെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്നത് ആരെന്ന ചോദ്യത്തിന് ഉത്തര ചിലപ്പോൾ എളുപ്പത്തിൽ മനസിൽ വരുക മുകേഷ് അംബാനി എന്നാവും. അല്ലെങ്കിൽ പിന്നെ ഓർമ്മയിൽ വരിക അദ്ദേഹത്തിന്റെ മൂന്ന് മക്കളുടെ പേരോ നിത അംബാനിയെയോ ആവാനാണ് സാധ്യത. എങ്കിൽ നിങ്ങൾക്ക് തെറ്റി.
മുകേഷ് അംബാനിയുടെ മൂന്ന് മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർ ഒന്നുമല്ല റിലയൻസ് ഇൻഡസ്ട്രീസിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്നവർ. റിലയൻസിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആളുടെ പേരാണ് നിഖിൽ മെസ്വാനി. അംബാനിയുടെ ഒരു ബന്ധുകൂടിയായ നിഖിൽ ആണ് ഇന്ന് കാണുന്ന നേട്ടങ്ങളിലേക്ക് കമ്പനി വളരാൻ മുഖ്യ കാരണങ്ങളിൽ ഒന്ന്.
ധീരുഭായ് അംബാനിയുടെ ബന്ധുവായ നിഖിൽ മെസ്വാനിയാണ് കമ്പനിയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശമ്പളം 24 കോടിയിൽ അധികമാണെന്നാണ് സൂചന. റിലയൻസിന്റെ സ്ഥാപക ഡയറക്‌ടർമാരിൽ ഒരാളും മുകേഷ് അംബാനിയുടെ ആദ്യ ബോസും ഉപദേശകനുമായിരുന്നു നിഖിലിന്റെ പിതാവ്.
കമ്പനിയുടെ പെട്രോകെമിക്കൽസ് വിഭാഗത്തിൽ തുടങ്ങിയ നിഖിൽ റിലയൻസിൽ പ്രോജക്ട് ഓഫീസറായാണ് ജോലി ആരംഭിച്ചത്. പിന്നീട് അദ്ദേഹം കമ്പനിയുടെ ബോർഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി തിരഞ്ഞെടുക്കപ്പെടുകയും മുഴുവൻ സമയ ഡയറക്‌ടറായി നിയമിതാനാവുകയും ചെയ്യുകയായിരുന്നു.
അതേസമയം, രാജ്യത്തെ പ്രമുഖ പെട്രോകെമിക്കൽ വ്യവസായ കോർപ്പറേഷനായി മാറിയ റിലയൻസിന്റെ വളർച്ചയിൽ നിഖിൽ നിർണായക പങ്ക് വഹിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇതിന് പുറമെ ഇന്ത്യൻ സൂപ്പർ ലീഗും, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ഉൾപ്പെടെ കായിക പ്രവർത്തനങ്ങളിലും നിഖിൽ തന്നെയാണ് മുഖ്യ സ്ഥാനം വഹിക്കുന്നത്.












Click it and Unblock the Notifications