മുകേഷ് അംബാനിയുടെ മരുമകൾ രാധികയുടെ അമ്മ; ഷൈല മെർച്ചന്റ് മുംബൈയിൽ വാങ്ങിയത് 20 കോടിയുടെ വീട്?
ലോകമെമ്പാടും വലിയ രീതിയിൽ ചർച്ചയായ വിവാഹമായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വലിയ ആഡംബരത്തിന്റെ വേദി കൂടിയായിരുന്നു ഈ ചടങ്ങ്. എന്നാൽ വിവാഹ സമയത്ത് തന്നെ ഉയർന്ന ചോദ്യമായിരുന്നു രാധിക മെർച്ചന്റിന്റെ കുടുംബത്തെ കുറിച്ചുള്ളത്. പലർക്കും അവരെ അത്ര പരിചയം ഇല്ലാത്തതായിരുന്നു അതിന്റെ പ്രധാന കാരണം.
എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസിന്റെ അത്രയും വരില്ലെങ്കിലും അറിയപ്പെടുന്ന ബിസിനസ് കുടുംബം തന്നെയായിരുന്നു രാധികയുടേത്. പലരും സംശയിക്കുന്നത് പോലെ രാധിക മെർച്ചന്റ് ശൂന്യതയിൽ നിന്ന് വന്ന ഒരാളല്ല. വളരെ സാമ്പത്തിക അടിത്തറയുള്ള വലിയ കുടുംബത്തിൽ നിന്ന് തന്നെയാണ് ആനന്ദ് അംബാനിയുടെ വധുവിന്റെ വരവ്.

അതിനെ അടിത്തറയിടുന്ന വാർത്തകളാണ് ഇപ്പോൾ ഏറ്റവും പുതിയതായി എത്തുന്നത്. രാധിക മെർച്ചന്റിന്റെ മാതാവും ബിസിനസ് രംഗത്ത് തന്റെ മുദ്രപതിപ്പിച്ച വ്യക്തിയുമായി ഷൈല മെർച്ചന്റ് ആണ് ഇപ്പോഴത്തെ താരം. ഇവർ മുംബൈയിൽ വാങ്ങിയ അത്യാഡംബരങ്ങൾ അടങ്ങിയ വലിയൊരു ഫ്ലാറ്റിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നും രണ്ടും ലക്ഷങ്ങൾ മുടക്കിയുള്ള സാധാരണ ഫ്ലാറ്റ് അല്ല അവർ വാങ്ങിയത്.
ഷൈല മെർച്ചന്റ് വാങ്ങിയ ഫ്ലാറ്റിന്റെ വില ഏകദേശം 20 കോടിയോളം രൂപയാണ്. മുംബൈ മെട്രോപൊളിറ്റൻ നഗരത്തിലെ കടൽ തീരത്തോട് ചേർന്ന് നിൽക്കുന്നതാണ് ഈ മഹാസൗധം എന്നാണ് ലഭ്യമായ വിവരം. പ്രസ്‌റ്റീജ് ഓഷ്യൻ ടവറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 20.76 കോടി രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്.
2565 ചതുരശ്ര അടി വിസ്‌തീർണമുണ്ട് ഈ ഫ്ലാറ്റിന് എന്നാണ് ലഭ്യമായ വിവരം. ഒരു കോടി രൂപയോളമാണ് ഈ വീട് സ്വന്തമാക്കാൻ അവർ സ്റ്റാംപ് ഡ്യൂട്ടിയായി നൽകിയത് എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഷൈല മെർച്ചന്റിനെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ല എന്നതാണ് യാഥാർഥ്യം. അതൊരിക്കലും മുകേഷ് അംബാനിയുമായുള്ള ബന്ധുത്വം മൂലമല്ല.
എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സിഇഒയാണ് രാധിക മെർച്ചന്റിന്റെ പിതാവ് വിരൻ, ഇതേ കമ്പനിയുടെ തന്നെ ഡയറക്‌ടർമാരിൽ ഒരാളാണ് ഷൈല മെർച്ചന്റ്. ആകെ സമ്പത്ത് മെർച്ചന്റ് കുടുംബത്തിന് 900 കോടിയോളം വരുമെന്നതാണ് പ്രത്യേകത. എന്നാൽ ഇവരുടെ കമ്പനികളുടെ മൂല്യം 2000 കോടിക്കും മുകളിൽ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ആഡംബരമായി നടത്തിയ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മാത്രമായി 5000 കോടിയോളം രൂപ ചിലവായി എന്നാണ് റിപ്പോർട്ട്. വമ്പൻ ബിസിനസ് ടൈക്കൂണുകൾ മുതൽ ബോളിവുഡ് താര രാജാക്കന്മാർ വരെ അതിഥികളായി ചടങ്ങിന് എത്തിയിരുന്നു. പ്രീ വെഡിങ് പരിപാടികൾക്ക് മാത്രമായി ഏകദേശം 1200 കോടിയോളം രൂപ ചിലവായെന്ന് കണക്കുകൾ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications