രാഹുലോ പ്രിയങ്കയോ സോണിയക്ക് പ്രിയപ്പെട്ടത്, രണ്ടാളുമല്ല; രസകരമായ ആ രഹസ്യം പുറത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് മക്കളില്‍ ആരാണ് പ്രിയപ്പെട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് സോണിയയുടെ മക്കളെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവരെ പോലെ തന്നെ സോണിയാ ജീവന് തുല്യം സ്‌നേഹിക്കുന്ന മറ്റൊരാളുണ്ട്. സോണിയ ഒരു നായയെ വളര്‍ത്തുന്നുണ്ട്. ഇതിനെയാണ് മക്കളെ പോലെ സോണിയാ ഗാന്ധി വളര്‍ത്തുന്നത്.
രാഹുല്‍ ഗാന്ധി നേരത്തെ സോഷ്യല്‍ മീഡിയയില്‍ സോണിയയുടെയും നൂറി എന്ന് പേരാണ് ഈ നായയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്. അമ്മയ്ക്ക് പ്രിയപ്പെട്ടവളാണ് നൂറിയെന്ന് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

അതേസമയം ചിത്രങ്ങള്‍ സോണിയയുടെ ആരാധകര്‍ അടക്കം ഏറ്റെടുത്തിരിക്കുകയാണ്. പലര്‍ക്കം സോണിയക്ക് ഇത്തരമാരു നായ സ്‌നേഹം ഉണ്ടെന്ന് അറിയില്ലായിരുന്നു. നടി റച്ച ഛദ്ദയടക്കം ഫോട്ടോയില്‍ പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ മനുഷ്യത്വം കാണിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കൂടുതലായി പോസ്റ്റ് ചെയ്യണമെന്നാണ് ഒരു യൂസര്‍ കുറിച്ചത്.
എന്തൊരു മനോഹര ചിത്രം, അമ്മയുടെ സ്‌നേഹത്തേക്കാള്‍ വലുതൊന്നുമില്ലെന്നും മറ്റൊരു യൂസര്‍ പറഞ്ഞു. പലര്‍ക്കും സോണിയക്ക് ഇങ്ങനൊരു നായ ഉണ്ടെന്ന് അറിയില്ലെന്ന വ്യക്തമാണ്. സോണിയയോ രാഹുലോ ഇതിന്റെ ചിത്രങ്ങളൊന്നും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇവ എല്ലാവരാലും ഏറ്റെടുക്കപ്പെടുന്നത്.
നൂറി ഇതിനെ മുമ്പൊന്നും ഗാന്ധി കുടുംബത്തില്‍ കാണാതിരുന്നതിന് കാരണമുണ്ട്. 2023ല്‍ മാത്രമാണ് നൂറി ഗാന്ധി കുടുംബത്തിന്റെ ഭാഗമാകുന്നത്. സോണിയാ ഗാന്ധിക്ക് ലഭിച്ച സമ്മാനമായിരുന്നു ഈ നായ. നോര്‍ത്ത് ഗോവയിലെ മപൂസയിലെ ഒരു നായയില്‍ അതിന്റെ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. അവിടെ നിന്നാണ് ഗാന്ധി കുടുംബത്തിലേക്ക് നൂറിയെത്തുന്നത്. പെട്ടെന്ന് തന്നെ ഗാന്ധി കുടുംബത്തിന്റെ ഹൃദയം കവരാനും നൂറിക്ക് സാധിച്ചു.
സോണിയാ ഗാന്ധിയുടെ പ്രിയപ്പെട്ട പെറ്റ് ഡോഗായി നൂറി മാറിയിരിക്കുകയാണ്. ആനില്‍ ഡേയില്‍ രാഹുല്‍ ഒരു വീഡിയോ യുട്യൂബില്‍ പങ്കുവെച്ചിരുന്നു. നൂറിയെ അമ്മയ്ക്ക് സമ്മാനിക്കുന്ന വീഡിയോ ഇതിലുണ്ട്.
നൂറിയെ ആദ്യമായി കാണുമ്പോള്‍ സോണിയാ ഗാന്ധിക്കുള്ള സന്തോഷമാണ് ഈ വീഡിയോയില്‍ കാണാനാവുക. രാഹുലും നൂറിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ാേഗവയില്‍ നിന്ന് നേരെ ഞങ്ങളുടെ അടുത്തേക്കാണ് അവള്‍ വന്നത്. ഒരുപാട് സ്‌നേഹവും വിശ്വാസവും ഞങ്ങളോട് അവള്‍ക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications