യുഎഇയിലെ അതിസമ്പന്നരില്‍ ഒന്നാമന്, ടെലഗ്രാം ആപ്പ് ക്രിയേറ്റര്‍, ആരാണ് പാവേല്‍ ദുറോവ്? ആസ്തി ഇത്ര
ദുബായ്: ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയപ്പെടുന്ന കോടീശ്വരനാണ്. ലോക കോടീശ്വരന്മരുടെ പട്ടികയില്‍ ആദ്യ പത്തില്‍ അദ്ദേഹമുണ്ട്. എന്നാല്‍ യംഗ് സക്കര്‍ബര്‍ഗ് എന്ന് അറിയപ്പെടുന്ന ഒരാള്‍ പശ്ചിമേഷ്യയിലുണ്ട്. സമ്പത്തില്‍ ആരെയും ഞെട്ടിക്കും ഈ യുവാവ്. പറഞ്ഞുവരുന്നത് ചില്ലറക്കാരനല്ല. ടെലഗ്രാം ആപ്പിന്റെ ക്രിയേറ്ററാണ് പാവേല്‍ വലേറിയേവിച്ച് ദുറോവ് എന്ന യുവാവ്.
ലോകത്താകെയുള്ള വ്യാപാര സംബന്ധമായ ആളുകള്‍ക്ക് ഒരു ഹബ്ബ് തന്നെ വികസിപ്പിച്ചെടുത്തയാളാണ് ദുറോവ്. ലോകത്തെ അതിസമ്പന്നരുടെ കേന്ദ്രമായി ദുബായിയെ മാറ്റികൊണ്ടിരിക്കുന്നതും ദുറോവ് അടക്കമുള്ളവരുടെ സംഭാവനകളാണ്. റഷ്യന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം യുഎഇയിലാണ് താമസിക്കുന്നത്.

ഫോബ്സ് മാഗസിന് റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെ താമസക്കാരില്‍ ഏറ്റവും വലിയ ധനികനാണ് ദുറോവ്. ഫോബ്സിന്റെ പട്ടികയില്‍ 150ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളില്‍. ഫോബ്സ് റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയില്‍ 11.5 ബില്യണാണ് ദുറോവിന് ആസ്തിയുള്ളതായി പറയുന്നത്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ ഇത് 95000 കോടി വരും.
പ്രധാനമായും ടെലഗ്രാമിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ തേടി വരുമാനമെത്തുന്നത്. ഇന്ന് ലോകത്തെ തന്നെ മുന്‍നിരയിലുള്ള മെസേജിങ്ങ് ആപ്പാണ് ടെലഗ്രാം. 38കാരനായ ദുറോ 2006ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വികോണ്ടക്ടെ അതിന് ശേഷമാണ് അദ്ദേഹം സ്ഥാപിക്കുന്നത്.
വികോണ്ടക്ടെ അതിവേഗമാണ് വിജയത്തിലെത്തിയത്. നൂറ് മില്യണ്‍ യൂസര്‍മാരാണ് ഇവര്‍ അതിവേഗത്തില്‍ സ്വന്തമാക്കിയത്. ദുറോവിന്റെ നേതൃത്വം തന്നെയായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. അതേസമയം ഒരുപാട് സ്ഥലത്തേക്ക് പിന്നീട് ദുറോവ് മാറി താമസിക്കുന്നതാണ് കണ്ടത്. അതും ചെറിയ കാലയളവിലായിരുന്നു മാറ്റങ്ങള്‍. ഇതിനിടയിലാണ് ടെലഗ്രാം ആപ്പ് ദുറോവ് പുറത്തിറക്കുന്നത്.
2017ല്‍ പക്ഷേ തന്റെ സ്ഥിരം താമസ സ്ഥലമായി ദുബായ് തിരഞ്ഞെടുക്കുകയായിരുന്നു. അതിന് പ്രധാന കാരണം യുഎഇയിലെ നികുതി നിയമങ്ങളായിരുന്നു. കോടീശ്വരന്മാര്ക്ക് അടക്കം നികുതിയില്‍ വലിയ ഇളവുകള്‍ യുഎഇ നല്‍കുന്നത്.ദുറോവിലെ വീട് ദുബായിലെ ജുമൈറ ദ്വീപുകളിലാണ്. അത്യാഢംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ജുമൈറ ആഡംബരമായ വീടുകള്‍ക്കും, ആര്ക്കിടെക്ച്ചറുകള്ക്കും പേരുകേട്ട സ്ഥലമാണ്.
ദുബായിലെ തന്നെ ഏറ്റവും ധനികരമായവര് താമസിക്കുന്ന സ്ഥലമെന്ന പേരും ജുമൈറ ദ്വീപുകള്ക്കുണ്ട്. അഞ്ച് ബെഡ്റൂമുകളുള്ള ഒരു വില്ലയാണ് അദ്ദേഹത്തിന് ഇവിടെയുള്ളത്. 15000 ചതുരശ്രയടിയിലാണ് ഈ വീടുള്ളത്. മാസം ഒരു മില്യണാണ് ഇതിന് വാടകയായി അദ്ദേഹം നല്‍കുന്നത്. കാഴ്ച്ചയില്‍ തന്നെ റോയല്‍ ലുക്കുള്ള വീടാണിത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications