Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ എന്ത് കാട്ടാനാടാ ..! ചെരുപ്പൂരി ആനയെ ഭയപ്പെടുത്തി യുവാക്കൾ, വൈറൽ വീഡിയോ

മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പലതരം ഭയപ്പെടുത്തുന്ന വീഡിയോകൾ നാം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. അതിലധികവും മനുഷ്യരെ മൃഗങ്ങൾ ആക്രമിക്കുന്നവ ആയിരുന്നു എന്നതാണ് വസ്‌തുത, എന്നാൽ ഇപ്പോഴിതാ ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു കാട്ടാനയെ യുവാക്കളുടെ സംഘം ഭയപ്പെടുത്തുന്നതാണ് കാണാൻ കഴിയുന്നത്.

യുവാക്കൾ ചെരുപ്പൂരി കാട്ടാനയെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമർശനവും ശക്തമാവുകയാണ്. അസമിലാണ് സംഭവം നടന്നത്. ഉയരം കൂടിയ ഭാഗത്ത് നിൽക്കുന്ന ആനയും താഴെ നിൽക്കുന്ന ഒരാളെയും ദൃശ്യങ്ങളിലുണ്ട്. ഇയാൾ ചെരിപ്പ് ഉപയോഗിച്ച് ആനയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാവുന്നുണ്ട്.

wild

ഇതിന് ശേഷം കൂടുതൽ പേർ ഇതേ കാര്യം ആവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് ശേഷം ആന ഇവർക്ക് നേരെ പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആന പിന്തിരിഞ്ഞു പോവുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

"ഇവിടെയുള്ള യഥാർത്ഥ മൃഗത്തെ തിരിച്ചറിയുക. അപ്പോൾ ഈ വലിയ മൃഗങ്ങൾ പാഞ്ഞടുക്കുകയും നമ്മൾ അവരെ കൊലയാളികൾ എന്ന് വിളിക്കുകയും ചെയ്യുന്നു. ഒരിക്കലും ഇത് ചെയ്യരുത്, ഇത് ജീവന് ഭീഷണിയാണ്. വീഡിയോ അസമിൽ നിന്നുള്ളതാണ്" ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ വീഡിയോയ്ക്ക് ക്യാപ്ഷനായി പോസ്‌റ്റ് ചെയ്‌തു.

വ്യാഴാഴ്‌ചയാണ് കസ്വാൻ വീഡിയോ എക്‌സിൽ പങ്കുവച്ചത്. അതിനുശേഷം ഇതിന് 91000-ലധികം വ്യൂസും 1,300-ലധികം ലൈക്കുകളും ലഭിച്ചു. സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ചിലർ ഈ യുവാക്കളുടെ ധീരതയെ പ്രശംസിച്ചപ്പോൾ, മറ്റ് ചിലർ അവരുടെ പ്രവർത്തിയെ വിമർശിച്ചു രംഗത്ത് വന്നു.

അവർ സ്വന്തം ജീവൻ അപകടത്തിലാകുക ആണെന്നായിരുന്നു ഒരു ഉപയോക്താവ് പങ്കുവച്ച കമന്റ്. യുവാക്കളെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു മറ്റൊരാൾ നൽകിയ മറുപടി. ഇതിനെതിരെ എന്ത് നടപടിയാണ് വനം വകുപ്പ് സ്വീകരിക്കുക എന്നായിരുന്നു കൂടുതൽ പേരുടെയും ചോദ്യം.

നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ, ഈ വർഷമാദ്യം കാട്ടാനക്കൂട്ടത്തിന്റെ അടുത്തെത്താൻ ശ്രമിച്ച നാല് പേർ നേരിയ വ്യത്യാസത്തിലാണ് അപകടം ഒഴിവാക്കിയത്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയിൽ ഒരു കൂട്ടം വിനോദസഞ്ചാരികൾ വനത്തിനുള്ളിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് നീങ്ങുന്നത് കാണാമായിരുന്നു.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അവർ പ്രത്യേക ശബ്‌ദങ്ങൾ പുറപ്പെടുവിക്കുന്നതും കേൾക്കാമായിരുന്നു. എന്നാൽ, ശബ്‌ദം കേട്ട് ഞെട്ടിയതോടെ ആനകൾ ഇവർക്ക് നേരെ പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് സംഘം അവിടെ നിന്ന് രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+