'ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും'; പണം മോഷ്‌ടിച്ച കള്ളൻ പേഴ്‌സിൽ ഉപേക്ഷിച്ചത് ഹൃദയ സ്‌പർശിയായ കുറിപ്പ്
കോഴിക്കോട്: മാവൂരിൽ ഒരു ചെറുപ്പക്കാരന്റെ പേഴ്‌സ് കളഞ്ഞുപോയത് അടുത്തിടെയാണ്. എന്നാൽ ഒരാഴ്‌ച തികയും മുൻപേ പേഴ്‌സ് യുവാവിന്റെ വീട്ടിലെത്തി. അതിലുണ്ടായിരുന്ന പണം നഷ്‌ടമായെങ്കിലും കൂടെ ഹൃദയസ്‌പർശിയായ ഒരു കുറിപ്പും ഉണ്ടായിരുന്നു. അതുൽദേവ് എന്ന യുവാവിനെ തേടിയാണ് കള്ളന്റെ ഉറപ്പും പേഴ്‌സും എത്തിയത്.
പേഴ്‌സില്‍ നിന്ന് രണ്ടായിരം രൂപയോളം നഷ്‌ടമായെങ്കിലും അതില്‍ മോഷ്‌ടാവ് എഴുതിയ കുറിപ്പ് ഒപ്പമുണ്ടായിരുന്നു. 'ഇന്നത്തെ നഷ്‌ടം നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും' എന്നായിരുന്നു കുറിപ്പിൽ എഴുതിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പണമടങ്ങിയ അതുല്‍ദേവിന്റെ പേഴ്‌സ് നഷ്‌ടമാവുന്നത്. എടിഎം കാര്‍ഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാല്‍ വന്ന വന്ന വഴിയെല്ലാം തിരഞ്ഞെങ്കിലും ഇത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ പഴ്‌സ് നഷ്‌ടപ്പെട്ടെന്നും ലഭിക്കുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നും കാട്ടി അതുല്‍ സാമൂഹിക മാധ്യമത്തില്‍ ഒരു പോസ്‌റ്റ് ഇട്ടു. ഇതിന് പുറമെ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതിയും നൽകി.
ഇതിന് പിന്നാലെയാണ് പേഴ്‌സ് നഷ്‌ടപ്പെട്ട സ്ഥലത്തുവച്ച് തന്നെ നാട്ടുകാരനായ ഒരാള്‍ക്ക് ഇത് ലഭിക്കുന്നത്. തുടർന്ന് ഇയാൾ ഇത് അതുലിനെ തിരികെയേൽപിച്ചു. എന്നാൽ പേഴ്‌സിലെ പണം കാണാനില്ലായിരുന്നു. പകരം ഉള്ളതാവട്ടെ മോഷ്‌ടാവിന്റെ കുറിപ്പും.
പണം നഷ്‌ടപ്പെട്ടെങ്കിലും ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള വിലപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകൾ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു അതുൽദേവിന്റെ പ്രതികരണം. തന്നെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മോഷ്‌ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാര്‍ഥനയെന്നും അതുല്‍ പറഞ്ഞു.












Click it and Unblock the Notifications