സഹോദരാ എന്ന് വിളിച്ചത് എട്ട് വര്‍ഷം.. ഒടുവില്‍ ട്വിസ്റ്റ്, അയാളെ വിവാഹം കഴിച്ചു, അതില്‍ ഒരു കുഞ്ഞും!!
സോഷ്യല്‍ മീഡിയ പലപ്പോഴും കൗതുകം നിറഞ്ഞ സംഭവങ്ങളാല്‍ സമ്പന്നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുടെ ജീവിതം നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതില്‍ തന്നെ ചിലപ്പോള്‍ വിചിത്രം എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. രണ്ടാനമ്മയെ വിവാഹം കഴിച്ച മകനും അതില്‍ കുഞ്ഞ് പിറന്നതും എല്ലാം അടുത്ത കാലത്താണ് നമ്മള്‍ വായിച്ചത്.
ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും വായനക്കാരില്‍ കൗതുകം നിറപ്പിക്കുന്നവയാണ്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറവലായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളോളം സഹോദരനെ പോലെ കണ്ട് ചേട്ടാ എന്ന് വിളിച്ച ആളെ കല്യാണം കഴിക്കുകയും അതില്‍ കുഞ്ഞ് ജനിക്കുകയും ചെയ്ത സംഭവമാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ആണ് ഇക്കാര്യം വൈറലാകുന്നത്.

വിനി എന്ന് പേരായ പെണ്‍കുട്ടിയും ജയ് എന്ന് പേരായ ആണ്‍കുട്ടിയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. വിനിയും ജയിയും അകന്ന ബന്ധത്തില്‍ ഉള്ളവരാണ്. വിനിയേക്കാള്‍ വയസിന് മുതിര്‍ന്ന ആളാണ് ജയ്. അതിനാല്‍ തന്നെ കുട്ടിക്കാലത്ത് ജയിയെ കാണുമ്പോഴെല്ലാം ഭയ്യാ (ചേട്ടാ) എന്നാണ് വിനി വിളിച്ചിരുന്നത്. ഏകദേശം എട്ട് വര്‍ഷത്തോളം താന്‍ ഭയ്യാ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും വിനി പറയുന്നു.
പിന്നീട് ഇരുവരും തമ്മില്‍ ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിട്ടുണ്ട്. ഈ സംഭവം അടുത്തിടെ വിനി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. എട്ട് വര്‍ഷത്തോളം സഹോദരനെ പോലെ ഭയ്യാ എന്ന് വിളിച്ചു, അതില്‍ നിന്ന് ഭര്‍ത്താവിലേക്ക്. ഒപ്പം ഒരു കുഞ്ഞും എന്നാണ് വിനി ജയിയ്‌ക്കൊപ്പമുള്ള വീഡിയോയക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
വിനിയും ജയും ചെറുപ്പത്തില്‍ ഒരുമിച്ച് എടുത്ത ഫോട്ടോയും വിവാഹത്തിന് ശേഷമുള്ള ഫോട്ടോസും കുഞ്ഞിന്റെ ഫോട്ടസും ആണ് വീഡിയോയില്‍ ഉള്ളത്. തങ്ങള്‍ ബന്ധുക്കളാണ് എന്നും തങ്ങളുടെ പ്രായത്തിന്റെ വ്യത്യാസം കാരണം താന്‍ അവനെ വര്‍ഷങ്ങളായി ഭയ്യാ എന്നാണ് വിളിച്ചിരുന്നത് എന്നുമാണ് വിനി പറയുന്നത്. ഈ റീല്‍സ് 4.5 ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം കണ്ടിട്ടുണ്ട്.
അതേസമയം വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനെ പലരും വിമര്‍ശിക്കുന്നുണ്ട്. നിങ്ങളേക്കാള്‍ പ്രായമുള്ള ഒരാളെ ഭയ്യ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല എന്നും എന്നാല്‍ ഇത്തരമൊരു ക്യാപ്ഷന്‍ നല്ലതല്ല എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് തമാശയല്ല, അസ്വസ്ഥത തോന്നുന്നു എന്നാണ് മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്. ഞെട്ടിപ്പിക്കുന്നത് എന്നാണ് വേറൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications