Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തില്‍ മുങ്ങി താഴ്ന്ന് യുവതി; അമ്മയെ രക്ഷിക്കാനായി പൂളിലേക്ക് ചാടി 10 വയസ്സുകാരന്‍, വൈറല്‍

ദില്ലി: ഒരു പത്ത് വയസ്സുകാരന്റെ ധീരതയാണ് ഇന്ന് ലോകം മുഴുവന്‍ വൈറലായിരിക്കുന്നത്. സ്വന്തം അമ്മയെ രക്ഷിക്കാനായി നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടി യുവാവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലായിരിക്കുകയാണ്. ഈ കുട്ടിയുടെ അമ്മ പെട്ടെന്ന് വെള്ളത്തില്‍ വെച്ച് രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്നാണ് പൂളില്‍ മുങ്ങി താഴ്ന്ന് തുടങ്ങിയത്.

എന്നാല്‍ അപകടമൊന്നും നോക്കാതെ ഈ കുട്ടി പൂളിലേക്ക് എടുത്ത് ചാടുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മകന്‍ തെളിയിക്കുകയും ചെയ്തു. ഇതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

1

ശ്വാസം അടക്കി പിടിച്ച് നിന്ന് കാണേണ്ട വീഡിയോയാണിത്. പത്ത് വയസ്സുകാരനെ അഭിനന്ദിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. പൂളില്‍ വെച്ച് ചുഴലി ബാധിച്ച ഈ അമ്മ മുങ്ങി താഴുകയായിരുന്നു. ഉടനെ തന്നെ ഈ പത്ത് വയസ്സുകാരന്‍ ഒന്നും നോക്കാതെ പൂളിലേക്ക് ചാടുകയായിരുന്നു. ഇവരുടെ വീട്ടില്‍ തന്നെയുള്ള സ്വിമ്മിംഗ് പൂളാണിത്. വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ക്യാമറയില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടിട്ടുണ്ട്. ഗവീന്‍ കീനി എന്ന ബാലന്‍ ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാറായിരിക്കുകയാണ്.

2

ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ എബിസി ന്യൂസാണ് ഷെയര്‍ ചെയ്തത്. ഗവിന്‍ കീനി വെള്ളത്തിലേക്ക് കുതിച്ച് ചാടുന്നതും അമ്മയെ രക്ഷിച്ച് കരയിലെത്തിക്കുന്നതും ഈ വീഡിയോയിലുണ്ട്. ഇതിനോടകം ഒരു മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്കുണ്ടായിരിക്കുന്നത്. പൂള്‍ ലാഡറിലൂടെ കയറി ഗവിന്‍ വെള്ളത്തിലേക്ക് ചാടുന്ന ഹീറോയിക്ക് ദൃശ്യമാണ് ഉള്ളത്. വളരെ പെട്ടെന്ന് തന്നെ അമ്മയ്ക്കരികില്‍ നീന്തിയെത്തിയ കുട്ടി, അവരെ രക്ഷിക്കുകയും ചെയ്തു. ഇവര്‍ ചുഴലി ബാധിച്ച് മരിച്ചു പോകേണ്ടതായിരുന്നു.

3

അമ്മയെ ഈ ഗോവണിക്കരികിലേക്ക് കൊണ്ടുവരികയായിരുന്നു മകന്‍. എന്നാല്‍ ഇവരുടെ ചുഴലി മാറുന്നുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഇവരുടെ മുത്തച്ഛന്‍ ഓടിയെത്തി. കോണിക്കരികിലൂടെ വെള്ളത്തിലിറങ്ങി ഈ യുവതിയെ കരയ്ക്ക് പിടിച്ച് കയറ്റുകയായിരുന്നു. കുട്ടിയെ മുത്തച്ഛന്‍ കെട്ടിപിടിക്കുന്നതും ഈ വീഡിയോയിലുണ്ട്. അമ്മയെ എടുത്തുയര്‍ത്താന്‍ ആവാത്തത് കൊണ്ട് മാത്രമാണ് ഗാവിന്‍ ഇവരെ കരയിലേക്ക് മാറ്റാതിരുന്നത്. എന്നാല്‍ അമ്മയുടെ തല വെള്ളത്തില്‍ മുങ്ങാതെ പിടിച്ച് ഉയര്‍ത്തി നില്‍ക്കാന്‍ മകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

4

ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്‍: ഫുട്‌ബോള്‍ കളത്തിലെ ഫ്രീക്കന്മാര്‍ ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍

അതേസമയം ഗവിന് കിങ്‌സ്റ്റണ്‍, ഒക്ലഹോമ പോലീസ് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കിയിരിക്കുകയാണ്. ഇതോടെ പത്ത് വയസ്സുകാരന്റെ ധീരതയെ സോഷ്യല്‍ മീഡിയ വാഴ്ത്തുകയാണ്. എല്ലാ ഹീറോകളും തൊപ്പികള്‍ ധരിക്കണമെന്നില്ല, ചിലര്‍ നീന്തുമ്പോള്‍ ഇടുന്ന ട്രങ്കുകളായിരിക്കും ധരിക്കുകയെന്നും ഒരു യൂസര്‍ കുറിച്ചു. ഈ മകന് അമ്മയോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. വളരെ മനോഹരമാണതെന്നും മറ്റൊരാള്‍ കുറിച്ചു. അവന്‍ ഞങ്ങളുടെ ഹീറോയെന്നാണ് എബിസി ന്യൂസ് കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+