വാച്ച് ഓര്‍ഡര്‍ ചെയ്ത് കാത്തുനിന്നതാണ്..യുവതിക്ക് കിട്ടിയതോ ചാണക പിണ്ണാക്ക്!
കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന യുവാവ് ഉണ്ടായിരുന്നു. വല്ലാത്തൊരു ഭാഗ്യവാന്‍ എന്നാണ് സോഷ്യല്‍മീഡിയ യുവാവിനെ വിളിച്ചത്. കാരണം ഐ ഫോണ്‍ 13 ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് കിട്ടിയത് ഐ ഫോണ്‍ 14 ആയിരുന്നു. ഇതിലും വലിയ ഭാഗ്യം വേറെന്ത് എന്തായിരുന്നു സോഷ്യല്‍മീഡിയ സംഭവത്തില്‍ പ്രതികരിച്ചത്.
അങ്ങനെ ഐ ഫോണ്‍ 13 ന് പകരം ഐ 14 കിട്ടിയത് യുവാവ് ഹാപ്പിയായി. എന്നാല്‍ തന്നെക്കാളും വേറെ ഭാഗ്യം കെട്ടവളാരുണ്ട് എന്ന് ചോദ്യം ഉയര്‍ത്തി ഒരു യുവതി എത്തിയിരിക്കുകയാണ്..ഇതിനും കാരണം ഫ്‌ളിപ്കാര്‍ട്ട് തന്നെ. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് തന്റെ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ യുവതി ഇത്രയും വലിയൊരു പണി ആണ് തന്നെ കാത്തിരിക്കുന്നതെന്ന് വിചാരിച്ചു കാണില്ല. ഇനി സംഭവം എന്താണ് വിശദമാക്കാം...

സംഭവം നടന്നത് യുപിയിലാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സിലാണ് ഈ യുവതി ഒരു വാച്ച് ഓര്‍ഡര്‍ ചെയ്തത്. സെപ്റ്റംബര്‍ 29നാണ് ഓര്‍ഡര്‍ നല്‍കുന്നത്. 1304 രൂപയായിരുന്നു വാച്ചിന്. കാഷ് ഓണ്‍ ഡെലിവറി പേമെന്റിനായി യുവതി തിരഞ്ഞെടുത്തത്. ഓര്‍ഡര്‍ ചെയ്തു 9 ദിവസത്തിന് ശേഷം, ഓക്ടോബര്‍ 7 ന് സാധനം എത്തി...

യുവതിയുടെ സഹോദരന്‍ പരിശോധിച്ചോപ്പാഴാണ് വാച്ച് അല്ല വന്നിരിക്കുന്നതെന്ന് മനസ്സിലാകുന്നത്.
യുവതിയുടെ സഹോദരന്‍ രവീന്ദ്രന്‍ റിസ്റ്റ് വാച്ച് ആണെന്ന് കരുതി സംഭവം നോക്കിയപ്പോള്‍ , ഫ്‌ലിപ്പ്കാര്‍ട്ട് ഡെലിവറി ഏജന്റ് തന്റെ സഹോദരിക്ക് 4 ചെറിയ ചാണക കേക്കുകള്‍ അടങ്ങിയ ഒരു പാക്കറ്റ് നല്‍കിയതാണ് രവീന്ദ്ര കാണുന്നത്.

ഇത് കുടുംബത്തില്‍ വലിയ പ്രശ്‌നം ഉണ്ടാക്കി. പിന്നീട് സഹോദരന്‍ തന്നെ ഇക്കാര്യം കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഡെലിവറി ബോയിയെ വിളിച്ച് പരാതി തീര്‍ക്കാന്‍ രവീന്ദ്ര ചൈല്‍ ടൗണിലേക്കു പോയി. ഡെലിവറി ബോയി പണം തിരികെ നല്‍കാമെന്ന് സമ്മതിക്കുകയും തെറ്റായി വിതരണം ചെയ്ത ചാണക കേക്ക് ഉപഭോക്താവില്‍ നിന്ന് തിരച്ച് വാങ്ങിച്ചു.
Eyebrow: ഇനി മഷിയിട്ട് കറുപ്പിക്കേണ്ട...പുരികത്തിന് നിറവും കട്ടിയും ഷേയ്പ്പും വരുത്താം....

ഇതാദ്യമായല്ല ഫ്‌ളിപ്ക്കാര്‍ട്ടിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത്. സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍
ആളുകള്‍ ആഗ്രഹികഗ്കുമ്പോഴും പലരും പിന്നോട്ട് പോകുന്നത് ഇത്തരം കാര്യങ്ങളുണ്ടാവുന്നത് കൊണ്ടാണ്. ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇഷ്ടികയും ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സോപ്പും ഒക്കെ കിട്ടിയ വാര്‍ത്തകളും നമ്മള്‍ കേട്ടുകാണും.












Click it and Unblock the Notifications