Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹ്‌ലി 50 സെഞ്ച്വറി നേടുമെന്ന പ്രവചനം അച്ചട്ടായി; കാണാൻ നിൽക്കാതെ ഷിജു യാത്രയായി

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. സെമിയിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി കഴിഞ്ഞു. ഇന്ത്യയുടെ സ്‌റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ഇപ്പോഴിതാ പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് വിരാട് കോഹ്ലിയുടെ ഏകദിന സെഞ്ച്വറി റെക്കോർഡിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം നടത്തിയ ഒരാളുടെ വാർത്തകൾ വൈറലാവുകയാണ്.

2012 മുതൽ കോഹ്ലിയുടെ സെഞ്ച്വറി പ്രകടനങ്ങൾ കൃത്യമായ അപ്‌ഡേറ്റ് ചെയ്യുകയും ഫേസ്ബുക്കിലൂടെ ഇത് അറിയിക്കുകയും ചെയ്‌ത ആ വൈറൽ പോസ്‌റ്റ് കോഹ്‌ലി അൻപതാം സെഞ്ചുറി നേടിയതിന് പിന്നാലെയാണ് വീണ്ടും വെളിച്ചത്തിലേക്ക് വന്നത്. കോഹ്‌ലി കരിയർ ആരംഭിച്ച് അധികനാൾ പിന്നിടുന്നതിന് മുൻപ് നടന്ന ഈ പ്രവചനത്തെ വ്യത്യസ്‌തമാക്കുന്നതും ഈ കാലയളവാണ്.

virat1

2012 ജൂലൈയിൽ, കോഹ്‌ലി തന്റെ 12-ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയിടത്താണ് ഇതിന്റെ തുടക്കം. കോഹ്‌ലി 50 സെഞ്ച്വറി എന്ന ചരിത്രപരമായ നാഴികക്കല്ലിലെത്തുമെന്ന് ഷിജു ബാലന്ദൻ എന്ന വ്യക്തിയാണ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രവചിച്ചത്.

കോഹ്‌ലി 33-ാം സെഞ്ച്വറി നേടുന്നത് വരെ ഷിജു തന്റെ പോസ്‌റ്റ് കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തു വന്നിരുന്നു, എന്നാൽ അപ്രതീക്ഷിതമായി ഷിജു മരണപ്പെട്ടതോടെ സുഹൃത്തുക്കൾ ഈ ഉദ്യമം ഏറ്റെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഷിജുവിന്റെ ചങ്ങാതിമാർ കോഹ്ലിയുടെ ഓരോ സെഞ്ചുറിയും കൃത്യമായി അതിൽ രേഖപ്പെടുത്താൻ തുടങ്ങി.

ഒടുവിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 2023 നവംബർ 15ന് ഷിജുവിന്റെ പ്രവചനം യാഥാർഥ്യമായി. ഏകദിന ക്രിക്കറ്റിൽ അൻപത് സെഞ്ച്വറി എന്ന അത്യപൂർവമായ റെക്കോർഡ് സ്വന്തമാക്കി കോഹ്‌ലി വാങ്കഡെയിലെ പിച്ചിൽ മുട്ടുകുത്തിയിരുന്നപ്പോൾ മറ്റേതോ ലോകത്തിരുന്ന് ഷിജുവും ആ കാഴ്‌ച കൺനിറയെ കണ്ടുകാണും, കാരണം ആ നേട്ടം ആദ്യമറിഞ്ഞ ആളായിരുന്നു ഷിജു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+