3358 കോടിയുടെ സ്വത്തുള്ള നായ, മഡോണയില്‍ നിന്ന് ബംഗ്ലാവ് വാങ്ങി; സമ്പത്ത് ലഭിച്ചത് ഇങ്ങനെ
ലണ്ടന്‍: ഒരു നായക്ക് കോടിക്കണക്കിന് സമ്പത്തുണ്ടാവുമോ? ചിന്തിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ. ജര്‍മനിയിലെ പ്രഭു കുടുംബമായ കോര്‍ലെറ്റ ലൈബെന്‍സ്റ്റീന്റെ നായ പക്ഷേ കോടീശ്വരനാണ്. വെറുമൊരു കോടീശ്വരനല്ല, ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ നായയാണ് ഗുന്തര്‍ എന്ന ഈ ജര്‍മന്‍ ഷെപ്പേര്‍ഡ്. എന്നാല്‍ ഗുന്തര്‍ എങ്ങനെയാണ് ഇത്ര വലിയ സമ്പന്നനായത് എന്നറിയുമോ? കോര്‍ലെറ്റ സമ്പന്നയായ യുവതിയാണ്.
ഇവര്‍ക്ക് കുട്ടികളോ അടുത്ത ബന്ധുക്കളോ ആരുമില്ല. ഇതോടെ അവര്‍ തന്റെ സമ്പത്തെല്ലാം ഈ നായയുടെ പേരില്‍ എഴുതി വെച്ചിരിക്കുകയാണ്. ഈ നായയുടെ തലമുറകള്‍ക്കായി ഈ സമ്പത്ത് ലഭിച്ച് കൊണ്ടിരിക്കും. ഗുന്തര്‍ മൂന്നാമന്റെ പേരിലായിരുന്നു ഈ സമ്പത്തെല്ലാം. ഈ നായയുടെ വിയോഗത്തിന് ശേഷമാണ് സമ്പത്ത് ഗുന്തറിന്റെ തലമറുയിലെ മറ്റ് നായകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോഴുള്ള നായ ഗുന്തര്‍ ആറാമനാണ്. ജര്‍മനിയിലാണ് കോര്‍ലെറ്റയുടെ ഈ നായ ജനിച്ചത്. വീര്യമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡാണ് ഗുന്തര്‍ ആറാമന്‍. ഇത്ര വലിയ സമ്പത്ത് എങ്ങനെയാണ് ഗുന്തര്‍ മാനേജ് ചെയ്യുന്നത് എന്നതും അത്ഭുതമാണ്. ഗുന്തറിന്റെ സമ്പത്തിന്റെ കാര്യം നോക്കുന്നത് ഒരു ട്രസ്റ്റി ബോര്‍ഡാണ്. അതുകൊണ്ട് ഈ സമ്പത്ത് പാഴായി പോവില്ല.
ഗുന്തറിന്റെ സമ്പത്ത് ബുദ്ധിപൂര്‍വം നിക്ഷേപിക്കുന്നത് ഈ ട്രസ്റ്റിയില്‍ ഉള്ളവരാണ്. അതുകൊണ്ട് സമ്പത്ത് പല മടങ്ങായി വര്‍ധിച്ച് കൊണ്ടിരിക്കും. ഗുന്തറിനായി നിക്ഷേപം നടത്തുന്നവര്‍ ആ ജോലി കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. അതുകൊണ്ട് സമ്പത്ത് എത്രയോ വര്‍ധിച്ചിരിക്കുകയാണ്.
ഇതിനോടകം മൊത്തം ആസ്തി 400 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഏകദേശം 3358 കോടി രൂപ വരും ഇത്. വിവിധ വസ്തുക്കളില്‍ ആണ് ഈ ട്രസ്റ്റികള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ വലിയ ബംഗ്ലാവുകളും, വില്ലകളുമുണ്ട്. ജര്‍മനിയില്‍ മാത്രമല്ല ലോകത്താകെ വിവിധയിടങ്ങളില്‍ ഈ ട്രസ്റ്റിന് നിക്ഷേപമുണ്ട്.
പോപ്പ് ഗായികയായ മഡോണയുടെ കൈവശമുണ്ടായിരുന്ന ഒരു ആഡംബര ബംഗ്ലാവ് നേരത്തെ ഗുന്തറിന്റെ ട്രസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിപ്പോള്‍ ഗുന്തറിന്റെ കൈവശമാണ് ഉള്ളത്. 29 മില്യണ്‍ യുഎസ് ഡോളറിനാണ് ഈ ബംഗ്ലാവ് വാങ്ങിയത്. അതേസമയം പാരമ്പര്യ സ്വത്തിലൂടെ ആഡംബര ജീവിതം തന്നെ ഗുന്തര്‍ നയിക്കുന്നുണ്ട്.
പ്രൈവറ്റ് പായ്ക്കപ്പലുകള്‍, വീടുകള്‍ എന്നിവയെല്ലാം ഗുന്തറിന് പല രാജ്യങ്ങളിലായി സ്വന്തമായിട്ടുണ്ട്. അതേസമയം ഗുന്തിന്റെ ഈ ആഡംബര ജീവിതം മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിട്ടുണ്ട്. ഗുന്തേഴ്‌സ് മില്യണ്‍ എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യൂസീരീസും ഇറങ്ങിയിട്ടുണ്ട്. നിലവില്‍ ഗുന്തര്‍ ഇറ്റലിയിലെ ടസ്‌കനിയിലാണ് ഉള്ളത്.
കണ്‍വേര്‍ട്ടബിള്‍ ബിഎംഡബ്ല്യു ഗുന്തറിന് സ്വന്തമായിട്ടുണ്ട്. ഇതിലാണ് ഗുന്തറിന്റെ യാത്ര. ടസ്‌കനിയില്‍ നിരന്തരം യാത്രകള്‍ നടത്താറുണ്ട് ഈ നായ. ലിവോര്‍നോയിലെ ബാസ്തിയ പൂളിലെ നീന്തലാണ് ഗുന്തറിന്റെ പ്രധാന ഹോബി. ചില ഫുട്‌ബോള്‍ ക്ലബുകളെ സാമ്പത്തികമായും ഗുന്തറിന്റെ ട്രസ്റ്റ് സഹായിക്കുന്നുണ്ട്.












Click it and Unblock the Notifications