ലോകം ഇരുട്ടിലാവും, സൈബര്‍ ആക്രമണങ്ങള്‍ വില്ലനാവും; ഭൂമിയില്‍ ഇക്കാര്യങ്ങള്‍ നടക്കുമെന്ന് ജ്യോതിഷി
ലണ്ടന്‍: ലോകത്ത് ഇനി നടക്കാനിരിക്കുന്നത് ആരെയും ഭയപ്പെടുത്തുന്ന കാര്യങ്ങളായിരിക്കുമെന്ന് ബ്രസീലിലെ പ്രമുഖ ജ്യോതിഷി അഥോസ് സലോമി. ബാബ വംഗയ്ക്ക് സമാനമായ പ്രവചനങ്ങളാണ് സലോമിയും നടത്തിയിരിക്കുന്നത്. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്ന വിളിപ്പേരും സലോമിക്കുണ്ട്.
പല കാര്യങ്ങളും മുന്‍കൂട്ടി പ്രവചിക്കുകയും അത് യാഥാര്‍ത്ഥ്യമായതിന്റെയും ചരിത്രം അഥോസ് സലോമിക്ക് അവകാശപ്പെടാനുണ്ട്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്നും, എലിസബത്ത് രാജ്ഞിയുടെ മരണം എപ്പോള്‍ നടക്കുമെന്നെല്ലാം സലോമി കൃത്യമായി പ്രവചിച്ചതാണ്.

പാരീസ് ഒളിംപിക്‌സില്‍ സൈബര്‍ ആക്രമണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സലോമി നേരത്തെ പ്രവചിച്ചിട്ടുണ്ട്. ഒളിംപിക്‌സ് ആരംഭിച്ചത് മുതല്‍ വലിയ സംഘര്‍ഷങ്ങള്‍ പാരീസിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ഒളിംപിക്‌സ് കഴിയുന്നത് വരെ സംഭവിച്ചിരുന്നില്ല.
പക്ഷേ പാരീസിലെ കടുത്ത സുരക്ഷയും, ഫ്രാന്‍സ് എടുത്ത മുന്‍കരുതലുകളും എല്ലാം സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഒളിംപിക്‌സ് പോലുള്ള വേദികള്‍ എളുപ്പത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ പറ്റിയ ഇടമാണ്. ഫ്രഞ്ച് അധികൃതര്‍ സൈബര്‍ സുരക്ഷ അടക്കം വര്‍ധിപ്പിച്ചത് പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം കൊണ്ടാണെന്നും സലോമി പറഞ്ഞു.
കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ അട്ടിമറികള്‍ക്കും അതുപോലെ സാധ്യതയുണ്ട്. അവിടെയും സുരക്ഷകള്‍ കുറവാണ്. പ്രത്യേകിച്ച് ബയോടെക്, ഹെല്‍ത്ത്‌കെയര്‍ മേഖലകളില്‍ അത് പ്രകടമാണ്. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്. കിം ജോങ് ഉന്നിന്റെ നയങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഇത്തരം സൈബര്‍ ആക്രമണങ്ങളെ ഉപയോഗപ്പെടുത്തുമെന്നും സലോമി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിലവിലുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകളെ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. അതില്‍ സുരക്ഷാ പിഴവുകളുണ്ട്. അതുകൊണ്ട് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോമുകള്‍ എപ്പോള്‍ വേണമെങ്കില്‍ സൈബര്‍ ആക്രണങ്ങള്‍ക്ക് ഇരയാകാം. അത് ഓഹരി വിപണികളെ സ്വാധീനിക്കാമെന്നും സലോമി വ്യക്തമാക്കി.
അതേസമയം ലോകത്താകെ സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യതയും സലോമി പങ്കുവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം സൈനിക തന്ത്രങ്ങളുടെ ഭാഗമാകും. അതോടെ ലോകം മുഴുവന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും. ഇസ്രായേലും ഇറാനും തമ്മിലായിരിക്കും സംഘര്‍ഷം കൂടുതലുണ്ടാവും. മൂന്നാം ലോകമഹായുദ്ധത്തിന് വരെ അത് കാരണമാകും.
എഐ ഒരേസമയം സമാധാനം കാത്തുസൂക്ഷിക്കാനും, അതുപോലെ യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനുമെല്ലാം കാരണമാകും. ഇതിന്റെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. യുഎസ്, റഷ്യ, ചൈന, ഉത്തര കൊറിയ എന്നിവരെല്ലാം ഈ അത്യാധുനിക യുദ്ധത്തിന്റെ ഭാഗമാകും. ഇത് ആഗോള സുരക്ഷയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം ലോകം ഇരുട്ടിലാവുമെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications