'ഒഴുകുന്ന കൊട്ടാരം'; 320 മീറ്റർ നീളവും 20 നിലകളും, ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലിന്റെ വിശേഷങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യമെത്തുക ചരിത്രത്തിന്റെ ഭാഗമായി ടൈറ്റാനിക് എന്ന കപ്പലിനെയായിരിക്കും. കാരണം അത്രയേറെ ആഴത്തിൽ അത് നമ്മുടെ മനസിൽ പതിഞ്ഞുപോയ പേരാണ്. എന്നാൽ ആധുനിക കാലത്തെ പല ഇടത്തരം ആഡംബര കപ്പലുകളുടെ പോലും വലുപ്പം ടൈറ്റാനികിന് ഇല്ലെന്നതാണ് വാസ്‌തവം.
എന്നാൽ കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ നീറ്റിലിറങ്ങിയത്. ഇതിന്റെ വിശേഷങ്ങളും മറ്റ് വാർത്തകളും ആളുകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. ഫ്ലോറിഡയിലെ മയാമി തുറമുഖത്ത് നിന്ന് ഞായറാഴ്‌ചയാണ് ഈ ഭീമാകാരനായ കപ്പൽ ചരിത്രത്തിൽ ഇടംനേടിയ കന്നി യാത്ര പുറപ്പെട്ടത്.

ഈ ആഡംബരക്കപ്പിന്റെ നീളം 365 മീറ്ററാണ്. 20 നിലകളുള്ള കപ്പലാണിത്. പരമാവധി 7600 യാത്രക്കാരെയും, 2350 ജീവനക്കാരെയും ഒരേ സമയം ഉൾക്കൊള്ളാൻ ഈ കപ്പലിന് സാധിക്കും എന്നതാണ് സവിശേഷത. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻ ഇന്റർനാഷണലാണ് കപ്പലിന്റെ ഉടമകൾ.
കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒരു യാത്രയ്ക്ക്, ഏകദേശം 1723 ഡോളർ (1.4 ലക്ഷം രൂപ) മുതൽ 14,205 ഡോളർ (11.8 ലക്ഷം രൂപ) വരെയായിരിക്കും ഒരാൾക്ക് ചിലവ് വരിക. ലഭ്യമാകുന്ന സൗകര്യങ്ങൾ, ലൊക്കേഷൻ, തിയ്യതികൾ തുടങ്ങിയവ അനുസരിച്ച് ടിക്കറ്റ് നിരക്കുകളിൽ കാര്യമായ വ്യത്യാസമുണ്ടാകും. കൂടാതെ യാത്രക്കായി ബുക്കിങ്ങിന് ദീർഘകാലത്തെ കാത്തിരിപ്പ് വേണ്ടി വന്നേക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കപ്പലിലെ സൗകര്യങ്ങൾ:
അവധിക്കാലം ആസ്വദിക്കാനായി നിരവധി പരിപാടികളാണ് കപ്പലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബീച്ച് റിട്രീറ്റ്സ്, റിസോർട് എസ്കേപിസം, തീം പാർക്കിലെ സാഹസിക വിനോദങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രാവും, പകലും വ്യത്യസ്‌ത തരം അനുഭവങ്ങൾ ആസ്വദിക്കാനുള്ള സംവിധാനങ്ങൾ കപ്പലിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 47 മീറ്റർ ഉയരത്തിൽ 'ക്രൗൺസ് എഡ്‌ജ്' എക്‌സ്‌പീരിയൻസ് എന്ന പ്രത്യേക തരം വിനോദം കൂടി ഉൾപ്പെടുന്നു. ഏഴ് പൂളുകളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ സമുദ്രത്തിൽ ഉള്ള ആദ്യത്തെ ഇൻഫിനിറ്റി പൂളും കൂടിയുണ്ടെന്നതാണ് പ്രത്യേകത.
എയർ,ഐസ്, വാട്ടർ, തീയേറ്റർ തുടങ്ങിയ രീതികളിൽ ഡെക് വിനോദങ്ങൾ, യാത്രക്കാർക്കായി വ്യത്യസ്‌ത തരം ഷോകൾ തുടങ്ങിയവ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. കപ്പൽ യാത്ര ചെയ്യുന്നവർക്ക് റോയൽ കരീബിയന്റെ സ്വകാര്യ ദ്വീപിൽ ഒരു ദിവസം ചിലവഴിക്കാനുള്ള സൗകര്യവുമുണ്ട്.












Click it and Unblock the Notifications