'കുടിച്ച മുലപ്പാല്‍ പോലും പുറത്തുവന്നു'; ജീവിതാഭിലാഷം നടന്നു, പക്ഷേ; അനുഭവം പങ്കിട്ട് ബെന്യാമിന്‍
ഏറെക്കാലമായുള്ള തന്റെ ജീവിതാഭിലാഷം പൂർത്തീകരിച്ചതിന്റെയും എന്നാൽ അതിനിടയിൽ തനിക്ക് കിട്ടിയ 'പണി'യുടെയും അനുഭവം പങ്കിടുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. മത്സ്യബന്ധന ബോട്ടിൽ കടലിൽ പോകണമെന്ന തന്റെ ഏറെകാലത്തെ ആഗ്രഹമാണ് ബെന്യാമിൻ സാധിച്ചത്..എന്നാൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു അനുഭവമായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. തന്റെ ഫേസ്ബുക്കിലാണ് മത്സ്യബന്ധന ബോട്ടിൽ പോയ തനിക്ക് കടലിൽ വെച്ച് ഉണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നത്.
പുതിയ പടത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ് മീൻപിടുത്ത ബോട്ടിൽ കടലിൽ പോകാൻ ഒരു ചാൻസ് വീണു കിട്ടിയതെന്നും അതു കേട്ടപാതി ചാടി വീണെന്നും ആവേശത്തോടെയാണ് ഉൽക്കടലിലേക്ക് നീങ്ങിയത് എന്നാൽ അവിടെ എത്തിയപ്പോൾ സ്ഥിതി പന്തിയല്ലെന്ന് ബോധ്യമായെന്നും അദ്ദേഹം പറയുന്നു. നിരവധിപേരാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ കമന്റുമായി വന്നിരിക്കുന്നത്. കടലിൽ വെച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് ബെന്യാമിൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കടൽച്ചൊരുക്ക്.
മത്സ്യബന്ധനബോട്ടിൽ കടലിൽ പോകണം എന്നത് ഒരു ജിവിതാഭിലാഷമായിരുന്നു. പലരെയും പലവട്ടം സമീപിച്ചപ്പോഴും ശർദ്ദിച്ചു താഴെ പോകും എന്നൊരു മുന്നറിയിപ്പാണ് തന്നത്. അങ്ങനെ ആ ആഗ്രഹം സഫലമാകാതെ കിടക്കുക ആയിരുന്നു. അപ്പോഴാണ് പുതിയ പടത്തിന്റെ ഷൂട്ടിംഗിന് കടലിൽ പോകാൻ ഒരു ചാൻസ് വീണു കിട്ടിയത്.

അതും മീൻപിടുത്ത ബോട്ടിൽ. കേട്ടപാതി ചാടി വീണു. ആവേശത്തോടെയാണ് ഉൽക്കടലിലേക്ക് നീങ്ങിയത് (വീഡിയോ കാണുക) എന്നാൽ അവിടെ എത്തിയപ്പോൾ സ്ഥിതി പന്തിയല്ലെന്ന് ബോധ്യമായി. ബോട്ടിൽ ആദ്യം കക്കിയത് ഞാൻ. പിന്നൊരു പരമ്പര ആയിരുന്നു. ഒന്നോരണ്ടോ തവണ തട്ടി അതങ്ങ് നിൽക്കും എന്നായിരുന്നു വിചാരം, എവിടെ? ഓരോ പത്തു മിനിറ്റിലും അവനിങ്ങനെ തികട്ടി വന്നു.

കുടിച്ച മുലപ്പാൽ പോലും പുറത്തു വന്നു. കൂടെ ഒടുക്കത്തെ തണുപ്പും. പവനായി ശവമായി. ( ചിത്രം 1 🤭) ഷൂട്ട് തീരും വരെയുള്ള അഞ്ചു മണിക്കൂർ എങ്ങനെ അവിടെ കഴിച്ചു കൂട്ടിന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. കരയിലെത്തി നേരെ ആശുപത്രിയിലേക്ക്. ഒരു ഡ്രിപ്പ് എടുത്തപ്പോൾ ആശ്വാസം. തമ്പുരാനെ, ഇനി കടലിൽ കാലുപോലും കുത്തില്ലേ എന്ന ആത്മഗതം. 🙏🏼🙏🏼

എന്നാലും പോയില്ലായിരുന്നു എങ്കിൽ എന്നും അതൊരു ദുഃഖമായി അവശേഷിക്കുമായിരുന്നു. ഇത് കടൽ എന്നും ഒരനുഭവമായി കൂടെ ഉണ്ടാവും. ചില അനുഭവങ്ങൾക്ക് നല്ല വില കൊടുക്കേണ്ടി വരും, അദ്ദേഹം കുറിച്ചു..
Eyebrow: ഇനി മഷിയിട്ട് കറുപ്പിക്കേണ്ട...പുരികത്തിന് നിറവും കട്ടിയും ഷേയ്പ്പും വരുത്താം....












Click it and Unblock the Notifications