ലിഫ്റ്റില്‍ കുടുങ്ങി യുവാവ്, പുറത്തെത്താന്‍ സഹായിച്ച സെക്യൂരിറ്റി ഗാര്‍ഡിനോട് ചെയ്തത് ഞെട്ടിക്കും
ദില്ലി: നമ്മള് എവിടെയെങ്കിലും കുരുങ്ങി പോയാല്‍ എന്ത് ചെയ്യും. പരമാവധി രക്ഷപ്പെടാന്‍ നോക്കും അല്ലേ. ഇനി ആരെങ്കിലും രക്ഷപ്പെടാന്‍ സഹായിച്ചാല്‍ അവരോട് എക്കാലത്തും കടപ്പാടുള്ളവരായിരിക്കും. എന്നാല്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലിഫ്റ്റില്‍ കുടുങ്ങിപോയ ഒരു യുവാവ് രക്ഷപ്പെടുത്തിയവരോട് കാണിച്ച സംഭവമാണ് ഇതിന് കാരണം.
യുവാവിന്റെ ചെയ്ത കാര്യങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇത് വൈറലായത്. യുവാവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

അഞ്ച് മിനുട്ടോളം യുവാവ് ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. പുറത്തിറക്കാനായി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ സെകര്യൂരിറ്റി ഗാര്‍ഡുകളെ തല്ലുകയായിരുന്നു. ഇവരുടെ മുഖത്തടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. രക്ഷിച്ചവരോട് യുവാവ് കാണിച്ച മര്യാദക്കേട് പൊറുക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഗുരുഗ്രാമിലെ നിര്‍വാന കണ്‍ട്രിയിലാണ് സംഭവം നടക്കുന്നത്. ഗാര്‍ഡുകള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഇയാള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.

ഫ്ളാറ്റിലെ സിസിടിവി ക്യാമറയില്‍ യുവാവിന്റെ മുഖത്തടി പൂര്‍ണമായും പതിഞ്ഞിട്ടുണ്ട്. ക്ലോസ് നോര്‍ത്ത് സൊസൈറ്റിയെന്ന ഈ ഫ്ളാറ്റിലെ താമസക്കാരനായ വരുണ്‍ നാഥ് എന്നയാളാണ് സുരക്ഷാ ഗാര്‍ഡിന്റെ മുഖത്തടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ലിഫ്റ്റില്‍ ഫ്ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി നിന്ന് പോയത്. ഇതോടെ ലിഫ്റ്റില്‍ ഇയാള്‍ കുടുങ്ങുകയും ചെയ്തു. രക്ഷിക്കാനായി അലറി വിളിച്ച വരുണ്‍, സഹായത്തിനായി സെകര്യൂറ്റി ഗാര്‍ഡ് അശോകിനെ വിളിച്ച് വരുത്തുകയായിരുന്നു.

ലിഫ്റ്റില്‍ സ്ഥാപിച്ചിട്ടുള്ള ഇന്റര്‍കോം വഴിയായിരുന്നു സുരക്ഷാ ഗാര്‍ഡിനെ വരുണ്‍ വിളിച്ചത്. കൂടെ ലിഫ്റ്റ്മാനെയും വിളിച്ചാണ് സെക്യൂരിറ്റി ഗാര്‍ഡായ അശോക് എത്തിയത്. അഞ്ച് മിനുട്ട് കൊണ്ട് വരുണിനെ ഇവര്‍ ലിഫ്റ്റിന് പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷമാണ് വരുണിന്റെ സ്വഭാവം മാറിയത്. ദേഷ്യത്തോടെ ഇയാള്‍ സുരക്ഷാ ഗാര്‍ഡുകളെ മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. പലതവണ ഗാര്‍ഡിന്റെ മുഖത്ത് ഇയാള്‍ അടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കൊടുംക്രൂരതയാണ് ഇയാള്‍ കാണിച്ചത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

അതേസമയം വരുണ്‍ നാഥിന്റെ വീഡിയോ പുറത്തുവന്നതോടെ ഇവിടെയാകെ പ്രതിഷേധമാണ്. എല്ലാ സുരക്ഷാ ഗാര്‍ഡുകളും സമരത്തിലാണ്. ഇയാള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. വരുണ്‍ കടുത്ത ദേഷ്യത്തിലാണ് ഗാര്‍ഡുമാരെ തല്ലിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സുരക്ഷാ ഗാര്ഡുമാരെല്ലാം ജോലി നിര്‍ത്തിയിരിക്കുകയാണ്. ഫ്ളാറ്റിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ക്കായി രാപകലില്ലാതെ അധ്വാനിക്കുന്നവരാണ് ഞങ്ങളെന്ന് സുരക്ഷാ ജീവനക്കാരന് പറയുന്നു.

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
ചില താമസക്കാര്‍ തങ്ങളെ അടിമകളെ പോലെയാണ് കാണുന്നതെന്നും സുരക്ഷാ ജീവനക്കാരന് വ്യക്തമാക്കി. മൂന്നോ നാലോ മിനുട്ടിനുള്ളില്‍ വരുണിനെ പുറത്തിറങ്ങാന്‍ ഞാന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ഉടനെ അയാള്‍ എന്നെ അടിക്കാന്‍ തുടങ്ങിയെന്നും അശോക് കുമാര്‍ പറയുന്നു. വരുണിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാം പോലീസിലാണ് പരാതി ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനായ ശിവ് അരൂരും ഇയാള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഗാര്‍ഡിന് കിട്ടിയ അടിപോലെ വരുണിനും കിട്ടണമെന്നും അരൂര്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications