ബാന്ദ്രയിലെ ഹോട്ടലില്‍ ചിക്കന്‍ കറിയില്‍ എലി, പരാതി പറഞ്ഞവര്‍ മദ്യപാനികളെന്ന് ഹോട്ടല്‍ ഉടമ
മുംബൈ: നമ്മള് കഴിക്കുന്ന ഭക്ഷണത്തിന് ഏറ്റവും വൃത്തിയുണ്ടാവുകയെന്നത് എല്ലാവര്ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. ഇന്ത്യയിലെ പല ഹോട്ടലുകള്‍ക്കും ശുചിത്വം കുറവാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന് ഒരു ഉദാഹരണം സംഭവിച്ചിരിക്കുന്നത് മുംബൈയിലെ ബാന്ദ്രയിലാണ്. ഇവിടെ ഒരു റെസ്റ്റോറന്റില്‍ സംഭവിച്ചിരിക്കുന്ന കാര്യം ഏതൊരാളെയും ഹോട്ടല്‍ ഭക്ഷണം തന്നെ ഉപേക്ഷിക്കാന്‍ കാരണമായേക്കും.
ബാന്ദ്രയിലെ ഈ റെസ്റ്റോറന്റില്‍നിന്ന് ചിക്കന്‍ കറി ഓര്‍ഡര്‍ ചെയ്തപ്പോള്‍, അതില്‍ നിന്ന് കിട്ടിയത് എലിയെയാണ്. ഗൊറേഗാവ് സ്വദേശിക്കാണ് ഇത്തരമൊരു ദുരനുഭവം മുംബൈയിലെ പ്രശസ്തമായ ഹോട്ടലില്‍ വെച്ച് ഉണ്ടായിരിക്കുന്നത്. അതേസമയം ഗൊറേഗാവ് സ്വദേശിയാ ഈ യുവാവ് മുംബൈ പോലീസില്‍ അടക്കം പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇവരുടെ പരാതി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എലിയെ കിട്ടിയത് മാത്രമല്ല, ഇത് ചോദ്യം ചെയ്തവരെ അധിക്ഷേപിക്കുകയാണ് റെസ്റ്റോറന്റ് ഉടമകള്‍ ചെയ്തിരിക്കുന്നത്.

ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ പാപാ പാഞ്ചോ ധാബയിലാണ് കറി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ചിക്കന്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ ഗൊറോഗാവില് നിന്നുള്ള ഈ യുവാവും സംഘവും മദ്യപിച്ചാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും, ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് തെളിവുകളില്ല. മറുവശത്ത് യുവാവ് തെളിവ് സഹിതം ട്വിറ്ററില്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിലുള്ളത് കറിയില്‍ കുതിര്‍ന്നിരിക്കുന്ന എലിയെയാണ്. ഇതില്‍ ചിക്കനില്ല എന്നതും വ്യക്തമായിരിക്കുകയാണ്.
അത് മാത്രമല്ല ഈ ഹോട്ടലിലെ ശുചിത്വവും ചര്‍ച്ചയായിരിക്കുകയാണ്. ബാന്ദ്രയില്‍ നിരവധി പേര് ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിലൊന്നാണിത്. അതുകൊണ്ട് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ നിരവധി പേരാണ് ആശങ്കയറിയിച്ചിരിക്കുന്നത്. പരാതിയുമായി രംഗത്ത് വന്നത് ഒരു മുതിര്‍ന്ന ബാങ്ക് മാനേജറാണ്. ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് എലിയെ കിട്ടിയതില്‍ പരാതി നല്‍കിയിരിക്കുകയാണ്. കറിയില്‍ നിന്ന് എലിയെ കിട്ടിയപ്പോള്‍ ശരിക്കും ഷോക്കായി പോയെന്ന് ഇവര്‍ പറയുന്നു.
ഞായറാഴ്ച്ച രാത്രി പാപ്പാ പാഞ്ചോയില് നിന്നാണ് ഇവര്‍ ചിക്കന്‍ കറി ഓര്‍ഡര്‍ ചെയ്തത്. അതേസമയം ബാന്ദ്ര പോലീസില്‍ നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് മാനേജര്‍ പറയുന്നത്. മുംബൈ പോലീസും ഇടപെടിട്ടില്ല. ഹോട്ടലിലെ മാനേജര്‍ ഞങ്ങള്‍ പറയന്നത് കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് പരാതി. എന്നാല്‍ അധികൃതര്‍ ഒടുവില്‍ നടപടിയെടുത്തിട്ടുണ്ട്.
ഹോട്ടലിലെ പാചകകാരനെയും, മാനേജറെയും പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ വേഗത്തില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുകയാണ് ബാങ്ക് മാനേജറായ അനുരാഗ് സിംഗ്, സുഹൃത്ത് അമിന്‍ ഖാന് എന്നിവരാണ് പരാതിക്കാര്‍. അതേസമയം എലിയെ ലഭിച്ച കറി കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് ബാന്ദ്ര പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് മറാത്തെ പറഞ്ഞു.
അതേസമയം 22 വര്‍ഷമായി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു ഇതുവരെ ഇത്തരമൊരു പ്രശ്നമുണ്ടായിട്ടില്ല. ഭക്ഷണം കഴിക്കാന്‍ വന്നവര്‍ മദ്യപിച്ചിരുന്നുവെന്നും ഹോട്ടല്‍ ഉടമ ആരോപിക്കുന്നു. ഇവര്‍ മദ്യക്കുപ്പികളുമായിട്ടാണ് വന്നത. അതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. ഹോട്ടലില്‍ മദ്യവില്പ്പനയില്ലായിരുന്നു. അതിന് ശേഷം ഞങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് അവര്‍ പരാതി നല്‍കിയതെന്നും മാനേജര്‍ വിവിയന്‍ സെക്വര പറഞ്ഞു. റെസ്റ്റോറന്റിന്റെ പേര് മോശമാക്കാനാണ് അവര്‍ പരാതി നല്‍കിയതെന്നും റെസ്റ്റോറന്റ് അഭിഭാഷകന് ദേവരാജ് ഗോരെ പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications