മെക്കാനിക്കായി ജീവിതം, യുട്യൂബില്‍ സൂപ്പര്‍ താരം; അര്‍മാന്‍ മാലിക്കിന്റെ ആസ്തി എത്രയെന്നറിയുമോ?
അര്‍മാന്‍ മാലിക്ക് എന്ന പേരുകേട്ടാല്‍ ഇന്ന് സോഷ്യല്‍ മീഡിയ കുലുങ്ങും. അത്രയധികം ആരാധകരാണ് അര്‍മാനുള്ളത്. എന്നാല്‍ അര്‍മാന്റെ തുടക്കം ഇന്ന് കാണുന്നത് പോലെ അത്ര രാജകീയമായിരുന്നില്ല. അടുത്തിടെയാണ് അര്‍മാന്‍ മാലിക് തന്റെ ആസ്തിയെ കുറിച്ചും ലൈഫ്‌സ്റ്റൈലിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയത്.
ഒരു യുട്യൂബര്‍ക്ക് ഇത്ര സമ്പാദ്യമോ എന്ന് പോലും പലരും അമ്പരന്നേക്കാം. വെറുമൊരു മെക്കാനിക്കായിരുന്നു അര്‍മാന്‍ കുറിച്ച് കാലം മുമ്പ് വരെ, എന്നാല്‍ ജീവിതം വളരെ പെട്ടെന്നാണ് എല്ലാം മാറ്റിയതെന്ന് അര്‍മാന്‍ പറയുന്നു. ഇന്ന് പത്തോളം ഫ്‌ളാറ്റുകളാണ് അര്‍മാന്‍ മാലിക്കിന്റെ കൈവശമുള്ളത്. ഇത് തന്നെ അര്‍മാന്റെ ആഡംബര ജീവിതം വ്യക്തമാക്കുന്നതാണ്.

ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം എന്തെന്നാല്‍ വെറും രണ്ടര വര്‍ഷം കൊണ്ടാണ് ഈ ആഡംബരമെല്ലാം അര്‍മാന്‍ മാലിക് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ യുട്യൂബ് ചാനല്‍ അവതാരകനായ സിദ്ധാര്‍ത്ഥ് കണ്ണന്റെ ഷോയില്‍ തന്റെ നേട്ടങ്ങളെ കുറിച്ച് അര്‍മാന്‍ മനസ്സുതുറന്നിരുന്നു. ഷോയില്‍ അര്‍മാനൊപ്പം അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുമുണ്ടായിരുന്നു.
കൃതിക, പായല്‍ എന്നിങ്ങനെയാണ് ഇരുവരുടെയും പേരുകള്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചായിരുന്നു ആദ്യം അര്‍മാന്‍ മനസ്സുതുറന്നത്. എട്ടാം ക്ലാസില്‍ രണ്ട് തവണ പരാജയപ്പെട്ടിട്ടും ജീവിത വിജയം നേടാനായതിനെ കുറിച്ചും അര്‍മാന്‍ തുറന്ന് പറഞ്ഞു.
അമ്മയുടെ എതിര്‍പ്പുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നിട്ടും മെക്കാനിക്കിന്റെ ജീവിതമാണ് ഞാന്‍ തിരഞ്ഞെടുത്തത്. തന്നോട് വിവാഹമേ കഴിക്കേണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. മികച്ച വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ വിവാഹമേ കഴിക്കരുതെന്നായിരുന്നു അമ്മയുടെ നിര്‍ദേശം. എന്നാല്‍ സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ഒന്നും തടസ്സമായില്ലെന്നും അര്‍മാന്‍ പറഞ്ഞു.
അതേസമയം അര്‍മാന്‍ തന്റെ ആസ്തിയെ കുറിച്ചും ഇതില്‍ തുറന്ന് പറഞ്ഞു. നൂറ് കോടിക്കും 200 കോടിക്കും ഇടയിലാണ് തന്റെ ആസ്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളിലാണ് ഈ കുതിപ്പ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ലളിതമായ ജീവിതത്തില്‍ നിന്നാണ് ഈ ഉയര്‍ച്ചയിലേക്ക് അര്‍മാന്‍ എത്തിയത്.
സ്വന്തമായി പത്ത് ഫ്‌ളാറ്റുകള്‍ ഉണ്ടെന്നും അര്‍മാന്‍ ഈ ഷോയില്‍ വെളിപ്പെടുത്തി. നാല് കുട്ടികളും രണ്ട് ഭാര്യമാരുമാണ് ഇവിടെ താമസിക്കുന്നത്. തന്റെ ടീമിനും സ്റ്റാഫുകള്‍ക്കുമായിട്ടാണ് ബാക്കി ആറ് ഫ്‌ളാറ്റുകള്‍ നല്‍കിയിരിക്കുന്നതെന്നും അര്‍മാന്‍ മാലിക് പറഞ്ഞു.
എല്ലാ ഉപകരണങ്ങളോടും കൂടിയ സ്റ്റുഡിയോ, ആറ് എഡിറ്റര്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍, നാല് പിഎസ്‌യുകള്‍, ഒന്‍പത് വീട്ടുജോലിക്കാര്‍ എന്നിവയെല്ലാം അര്‍മാനുണ്ട്. തന്റെ മാതാപിതാക്കളാണ് ഇത്ര വലിയ വിജയത്തിന്‍ കാരണമെന്ന് അര്‍മാന്‍ പറഞ്ഞു. ഇപ്പോള്‍ തന്റെ സ്റ്റാഫുകളാണ് തന്റെ കുടുംബം. അവര്‍ക്കൊപ്പമാണ് ഹോളിയും ദീപാവലിയുമെല്ലാം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications