• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് കണ്ടന്റും വൈറല്‍; യുട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത് 312 കോടി, യുവാവ് ഇനി ചെയ്യുന്നത് ഇക്കാര്യം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മാര്‍ക്ക് ഫിഷ്ബാക്ക് എന്ന യുവാവിനെ നിങ്ങള്‍ അറിയുമോ? കേട്ടിട്ട് വലിയ പരിചയമുള്ളതായി തോന്നുന്നില്ല അല്ലേ. എന്നാല്‍ മാര്‍ക്കിപ്ലൈയര്‍ എന്ന പേര് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അത്രയ്ക്ക് പ്രശസ്തമാണ് ഈ പേര്. തരംഗം തീര്‍ക്കുന്ന യുട്യൂബറാണ് ഇയാള്‍. എന്ത് കണ്ടന്റ് ഇട്ടാലും വൈറലാണ്. ആരാധകരുടെ ബഹളമാണ് മാര്‍ക്കിപ്ലൈയറില്‍ യുട്യൂബ് പേജില്‍.

എന്നാല്‍ ഇയാള്‍ സ്വന്തം ചാനലില്‍ നിന്ന് എത്ര പണം സമ്പാദിക്കുന്നുണ്ടാവും. ഇത് ഈ യുവാവ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം വലിയൊരു പ്രഖ്യാപനവും ഇയാള്‍ നടത്തി. ഇയാളുടെ ആരാധകരും സൈബര്‍ ലോകം ഒന്നടങ്കവും ഇതില്‍ ഞെട്ടിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: times now

മാര്‍ക്ക് ഫിഷ്ബാക്ക് എന്ന മാര്‍ക്കിപ്ലൈയര്‍ യുട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത് 38 മില്യണ്‍ യുഎസ് ഡോളറാണ്. ഇത് 312 കോടി രൂപയോളം വരും. ഒരു വര്‍ഷത്തെ കണക്കാണിത്. കോടീശ്വരന്‍ന്മാരുടെ ലിസ്റ്റില്‍ മാര്‍ക്കും ഇടംപിടിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഈ പണം തനിക്ക് ന്യായമായി തോന്നുന്നില്ലെന്ന് യുവാവ് പറയുന്നു. ഇത്രയും പണം വാങ്ങുമ്പോള്‍, താന്‍ നിയമത്തെ വഞ്ചിക്കുന്നതായിട്ടാണ് തോന്നുന്നതെന്നും, മാര്‍ക്കിപ്ലൈയര്‍ പറയുന്നു.

2

യുഎസ്സില്‍ അന്യഗ്രഹ ജീവികള്‍ എത്തും; 3 നാള്‍ മാത്രം.... ബാബാ വംഗയ്ക്ക് സമാനം ഈ 3 പ്രവചനങ്ങള്‍യുഎസ്സില്‍ അന്യഗ്രഹ ജീവികള്‍ എത്തും; 3 നാള്‍ മാത്രം.... ബാബാ വംഗയ്ക്ക് സമാനം ഈ 3 പ്രവചനങ്ങള്‍

മാര്‍ക്ക് യുട്യൂബില്‍ എന്ത് വീഡിയോ ഷെയര്‍ ചെയ്താലും അതെല്ലാം വൈറലാണ്. നിരവധി ആരാധകര്‍ ഇയാളുടെ കണ്ടന്റ് വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്. സ്വന്തം യുട്യൂബ് ചാനലിന് 33 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. അടുത്തിടെ പ്രമുഖ ഇന്‍ഫ്‌ളുവന്‍സറായ ല ാേഗന്‍ പോള്‍ മാര്‍ക്കിനോട് ഇന്റര്‍നെറ്റിലെ വലിയ തോതിലുള്ള വരുമാനത്തെ കുറിച്ച് ചോദിച്ചത്. ഇത് വളരെ വിഡ്ഡിത്തം നിറഞ്ഞൊരു കാര്യമാണ്. ഞാന്‍ ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെന്നും മാര്‍ക്ക് പറഞ്ഞിരുന്നു. ഇത്രയും പണം താന്‍ സമ്പാദിക്കുന്നത് ശരിയായി തോന്നുന്നില്ല. നിയമസംവിധാനത്തെ വഞ്ചിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും യുവാവ് പറഞ്ഞു.

3

അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ കുസൃതി പയ്യന് മന്ത്രിയുടെ സമ്മാനം; ചോക്ലേറ്റും സൈക്കിളും ഉടനെത്തുംഅമ്മയ്‌ക്കെതിരെ പരാതി നല്‍കിയ കുസൃതി പയ്യന് മന്ത്രിയുടെ സമ്മാനം; ചോക്ലേറ്റും സൈക്കിളും ഉടനെത്തും

തനിക്ക് കണ്ടന്റ് വീഡിയോ ചെയ്യുകയാണ് താല്‍പര്യം. അതിലൂടെ മറ്റുള്ളവരെയും അത്തരം വീഡിയോ ചെയ്യാന്‍ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് താന്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതെന്നും മാര്‍ക്ക് പറഞ്ഞു. അതേസമയം ഒരുപാട് പണം തനിക്ക് ലഭിക്കുന്നുണ്ടെന്ന് നിഷേധിക്കാനാവാത്ത കാര്യമാണെന്നും യുവാവ് പറഞ്ഞു. എന്ത് കാര്യവും ഈ പണം കൊണ്ട് നടത്താന്‍ തനിക്ക് സാധിക്കും. എത്ര വേണമെങ്കില്‍ ഭക്ഷണം കഴിക്കാമെന്നും ഇയാള്‍ പറഞ്ഞു.

4

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ

അതേസമയം ആവശ്യമുള്ളവര്‍ക്ക് താന്‍ ഈ പണം നല്‍കുമെന്ന് മാര്‍ക്ക് പ്രഖ്യാപിച്ചു. അതുമല്ലെങ്കില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഈ പണം നിക്ഷേപിക്കും. അവരെ സഹായിക്കാനാണിത്. അവര്‍ ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ താന്‍ ഈ പണം വിനിയോഗിക്കും. അതിലൂടെ തന്റെ സുഹൃത്തുക്കള്‍ ജീവിത വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും യുവാവ് പറഞ്ഞു. യുഎസ്സില്‍ യുട്യൂബര്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. അടുത്തിടെ മിസ്റ്റര്‍ ബീസ്റ്റ് എന്ന യുട്യൂബര്‍ക്ക് സ്വന്തം ചാനലിനായി ഒരു ബില്യണ്‍ ഡോളര്‍ ഓഫറാണ് ലഭിച്ചത്.

English summary
youtuber mark fischbach earns 312 crore from content video, he is going to help poor people with money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X