പഴയ ഫോൺ നവീകരിച്ചു വിറ്റു; 50 കോടിയുടെ വിറ്റുവരവ്..! ഈ പച്ചക്കറികടക്കാരന്റെ മകൻ കൊലമാസ്...
നമ്മളൊക്കെ ഉപയോഗശൂന്യമെന്ന് കരുതുന്ന വസ്‌തുക്കളിൽ നിന്ന് ലാഭമുണ്ടാക്കിയ ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റും. അത് എന്ത് വസ്‌തുവും ആവട്ടെ, അതിന്റെ മൂല്യം നിശ്ചയിക്കുന്നത് ഒരിക്കലും അതിന്റെ പഴക്കമല്ലെന്ന പാഠം ഇനിയെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്. അങ്ങനെ നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ വലിയ പ്രചോദനം ആയേക്കാവുന്ന ഒരു വ്യക്തിയുടെ കഥ നമുക്ക് അറിയാം.
അത്തരത്തിൽ ഒരു വ്യത്യസ്‌തമായ ബിസിനസ് സംരംഭം കൊണ്ട് വരിക മാത്രമല്ല, അതിൽ നിന്നും കോടികൾ വരുമാനമുണ്ടാക്കിയ ഒരു യുവാവാണ് നീരജ് ചോപ്ര. സൊബോക്‌സ് എന്ന സംരംഭത്തിലൂടെ ഇത്തരത്തിലുള്ള പഴയ ഉപയോഗിച്ച സ്‍മാർട്ട് ഫോണുകൾ നവീകരിച്ച് വിൽപ്പന നടത്തുകയാണ് അദ്ദേഹം. ഓൺലൈൻ, ഓഫ് ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിൽപന നടത്തുന്നത്.

പുതിയ ബ്രാൻഡഡ് ഡിവൈസുകൾക്ക് പകരം അതിന്റെ പകുതി വിലയിൽ അതേ മൊബൈൽ ലഭ്യമാക്കുന്ന ഒരു പരിസ്ഥിതി സൗഹാർദ ബിസിനസ് സംരംഭം കൂടിയാണ് നീരജ് ചോപ്രയുടേത് എന്ന് പറയാതെ വയ്യ. കേവലം മൂന്ന് വർഷത്തിനുള്ളിൽ 50 കോടി രൂപയുടെ വിറ്റുവരവാണ് ഈ കമ്പനി നേടിയതെന്ന് കേൾക്കുമ്പോൾ ഞെട്ടാതെ തരമില്ലലോ.
2020 ഡിസംബറിലാണ് നീരജ് ചോപ്ര തന്റെ കമ്പനി ആരംഭിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ മോഡലുകൾ അടക്കം ഇവിടെ വിൽപന നടത്തുന്നുണ്ട്. ആറ് മാസ വാറന്റിയോടെയാണ് വിവിധ തരം ഫോണുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.
പുതിയ മോഡലുകളുടെ പരമാവധി റീടെയിൽ വിലയേക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ കുറവിലാണ് വിൽപന നടത്തുക. ഉദാഹരണത്തിന് ഒരു പുതിയ ബ്രാൻഡ് മൊബൈൽ ഫോണിന് 10,000 രൂപയാണ് റീടെയിൽ വിലയെങ്കിൽ സൊബോക്‌സിലൂടെ നവീകരിക്കപ്പെട്ട ഒരു മോഡലിന് 3000-5000 രൂപ മാത്രമായിരിക്കും വിലയുണ്ടാവുക.
റീഫർബിഷ് ചെയ്തെടുത്ത മൊബൈൽ ഫോണുകൾ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് പണം ലാഭിക്കാൻ സാധിക്കുമെന്നതാണ് അവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ഗുണം. കൂടാതെ ഇത് പരിസ്ഥിതി സൗഹാർദപരമായ ഒരു നടപടി കൂടിയാണെന്നും നീരജ് ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ പരിശോധനകൾക്ക് വിധേയമായതിന് ശേഷമാണ് എല്ലാ മൊബൈൽ ഫോണുകളും സൊബോക്‌സിന്റെ ആപ്ലിക്കേഷനായ സൊബിസിൽ ലിസ്‌റ്റ് ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
അതിനാൽ തന്നെ ഫോണുകളുടെ ഗുണനിലവാരത്തെ പറ്റി യാതൊരു ടെൻഷനും വേണ്ടെന്ന് സാരം. എന്തായാലും ഇപ്പോൾ തന്നെ നീരജിന്റെ കമ്പനി ആളുകൾക്ക് ഇടയിൽ വളരെയേറെ സ്വീകാര്യത നേടി കഴിഞ്ഞു. കൂടുതൽ വരുമാനം ഉണ്ടാക്കി ബിസിനസ് വിപുലീകരിക്കാനാണ് അദ്ദേഹത്തിന്റെ ഇനിയുള്ള ശ്രമം.












Click it and Unblock the Notifications