Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വകുപ്പ് ഓണാഘോഷം വിര്‍ച്വലായി സംഘടിപ്പിക്കും, ലോക ഓണപ്പൂക്കളവും ഒരുക്കും

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പ് ഓണാഘോഷം ഇത്തവണ വെര്‍ച്വലായി സംഘടിപ്പിക്കും. ഇക്കാര്യം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് വ്യക്തമാക്കിയത്. അതേസമയം ഈ മാസം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കൊവിഡിന്റെ സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ വെര്‍ച്വലായി സംഘടിപ്പിക്കുന്നത്. അതേസമയം ടൂറിസം ഡെസ്റ്റിനേഷനുകള്‍, കലാ സാംസ്‌കാരിക തനിമകള്‍, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ ദൃശ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

1

അതേസമയം ഓണാഘോഷം കെങ്കേമമായി തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ അതിന് നിയന്ത്രണങ്ങള്‍ പാലിക്കും. പെന്‍ഷന്‍ തുക അടക്കം ജനങ്ങളിലേക്ക് പത്താം തിയതി തന്നെ എത്തും. ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ ലോക ഓണപൂക്കള മത്സരവും സംഘടിപ്പിക്കും. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയമാണ് ടൂറിസം വകുപ്പിന് ഇത്തവണ മുന്നോട്ട് വെക്കാനുള്ളത്. ഇതിലൂടെ ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റില്‍ പ്ലാറ്റ്‌ഫോണില്‍ അപ്ലോഡ് ചെയ്യാനാവും.

കേരളത്തിലെയും വിദേശങ്ങളിലെയും ഓണപ്പൂക്കള എന്‍ട്രികള്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ടാവും. പൂക്കളത്തിനുള്ള രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച്ച ആരംഭിക്കും. പ്രവാസി മലയാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് ഓണാഘോഷം ഇത്തവണ സംഘടിപ്പിക്കുന്നത്. വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും സഹകരണത്തോടെ പാരമ്പര്യ കലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും അതിലൂടെ കലാകാരന്മാര്‍ക്ക് അവസരം ലഭിക്കുന്നതിനുമുള്ള സാഹചര്യമാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന ടൂറിസം മേഖലയെ കുറിച്ചും മന്ത്രി നിര്‍ണായക കാര്യങ്ങള്‍ വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങള്‍ ഓരോന്നായി തുറക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തിനകത്തും ഇന്ത്യക്കുള്ളിലുമുള്ള ടൂറിസ്റ്റുകളെയാണ് ലക്ഷ്യം വെക്കുന്നത്. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ചില നിയന്ത്രണങ്ങളുണ്ട്. ഒരു ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍ ഉള്ള ഇത്തരം കേന്ത്രങ്ങളില്‍ കുടുംബങ്ങളെ താമസിക്കാന്‍ അനുവദിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ അടക്കം വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വൈത്തിരിയില്‍ നൂറ് ശതമാനം വാക്‌സിനേഷന്‍ നടത്തി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+