ഓണത്തിന് പച്ചക്കറി ആയിരം ഹെക്ടറില്‍ വിളയും, കൊച്ചിക്കാര്‍ക്ക് ഇത്തവണ മനസ്സ് നിറഞ്ഞ് സദ്യയുണ്ണാം
കൊച്ചി: കൊറോണ കാലമാണ് കേരളത്തില്‍. പക്ഷേ മലയാളികള്‍ക്ക് അങ്ങനെ ഓണത്തെ കൈവിടാന്‍ പറ്റുമോ? ഒരിക്കലുമില്ല എന്നതാണ് സത്യം. ഇതിലും വലുതാണ് മലയാളിക്ക് ഓണസദ്യ. ഏറ്റവും ഗംഭീരമായി തന്നെ ഓണസദ്യ മലയാളി ലോകത്തിന്റെ ഏത് മൂലയിലായാലും ഒരുക്കാറുണ്ട്. ഇത്തവണ പക്ഷേ പോക്കറ്റ് കീറുമെന്ന പേടി കൊച്ചിക്കാര്‍ക്കുണ്ടാവില്ല. ഓണസദ്യക്കായുള്ള പച്ചക്കറിക്ക് അവര്‍ക്ക് ഇതരസംസ്ഥാനങ്ങളെ ഇത്തവണ ആശ്രയിക്കേണ്ട കാര്യമില്ല. എറണാകുളം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലായി ആയിരത്തോളം ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
പച്ചക്കറികളെല്ലാം ഓണം വിപണിയെ ലക്ഷ്യമിട്ടാണ് വരുന്നത്. കേരളത്തില്‍ പൊതു ഇടങ്ങളൊന്നും തുറന്ന് കൊടുത്തിട്ടില്ല. എന്നാല്‍ ഓണ്‍ലൈന്‍ ഡെലിവെറി അടക്കമുള്ളത് കൊണ്ട് ഭയപ്പെടാനില്ല. കൂടുതല്‍ നല്ല പച്ചക്കറികള്‍ കൊച്ചിക്കാരുടെ തീന്‍മേശയിലെ വിഭവങ്ങളായി എത്തുമെന്ന് ഉറപ്പാണ്. ആയിരത്തോളം ഹെക്ടറിലെ പച്ചക്കറി കൃഷി, കൃഷിവകുപ്പാണ് നടപ്പിലാക്കുന്നത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയാണിത്. എറണാകുളം ജില്ലയില്‍ ഈ പദ്ധതിയിലൂടെ ഓണക്കാലത്ത് 15000 ടണ്‍ പച്ചക്കറിയാണ് ലക്ഷ്യമിടുന്നത്. വീട്ടമ്മമാരില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. ്അവര്‍ കൃഷിയെ ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചിയുടെ നഗര ഹൃദയമായ വൈറ്റിലയിലെ അമ്പേലിപാടം റോഡിലുള്ള കൃഷിടത്തിലാണ് കൊച്ചിയെ ഓണക്കാലത്ത് ഊട്ടാനുള്ള പച്ചക്കറികള്‍ ഒുരങ്ങുന്നത്. കൃഷിക്കാരിയായും കാര്യങ്ങള്‍ നോക്കി നടത്താനും വീട്ടമ്മ കൂടിയായ വിമല കുര്യനാണ് ഉള്ളത്. ഓണത്തിന് സ്വന്തം വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരുടെ വീട്ടിലും സദ്യയൊരുക്കാന്‍ വിമലയുടെ നേതൃത്വത്തില്‍ ഉള്ള കൃഷിയിടത്തിലെ പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. 14 സെന്റ് വരുന്ന കൃഷിയിടത്തിലാണ് ഇവ തയ്യാറായി വരുന്നത്.
ചേമ്പും ചേനയും ഇഞ്ചിയും ചീരയും പയറും അമരയും വെണ്ടയും പച്ചമുളകും അടക്കമുള്ളവ വിമലയുടെ കൃഷിയിടത്തില്‍ തയ്യാറാകുന്നുണ്ട്. വിമല മാത്രമല്ല കൃഷിയിടം ഇത്തരത്തില്‍ ഒരുക്കി പച്ചക്കറികള്‍ ആവശ്യക്കാര്‍ക്കായി നല്‍കുന്നത്. കൊച്ചിയുടെ നഗരത്തില്‍ നിന്ന് ദൂരെയുള്ള ആയവനം ഗ്രാമത്തിലെ വീട്ടമ്മ ആന്‍സി ബെന്നിയും ഇതേ മോഡലില്‍ പച്ചക്കറി കൃഷിയുടെ തിരക്കിലാണ്. ഓണസദ്യക്ക് തന്നെയാണ് ഈ പച്ചക്കറിയും വിളിയുന്നത്. പയര്‍ പൂവിട്ട് തുടങ്ങി. വൈകാതെ തന്നെ ഇത് ആവശ്യക്കാര്‍ക്ക് നല്‍കും. വീട്ടമ്മമാരാണ് കൃഷിവകുപ്പിന്റെ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. വീടിന്റെ ടെറസിലൊക്കെ കൃഷി നടത്തുന്നവരുണ്ട്. 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം വിത്ത് പാക്കറ്റുകളും ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications