നിറമരുതൂരില്‍ നിന്ന് ഒരുലോഡ് പൂക്കള്‍... വേറിട്ട ചരിതം തീര്‍ത്ത് മലപ്പുറത്തെ ഓണ വിശേഷങ്ങള്‍
മലപ്പുറം: ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തില്‍ എത്തിയാല്‍ പലയിടത്തായി വലിയ പൂന്തോട്ടങ്ങള്‍ കാണാം. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ ഇങ്ങനെയാണ്. കേരളത്തിലെ ഓണ വിപണിക്ക് അലങ്കാരമേകാന്‍ നിറമരുതൂരില്‍ നിന്നുള്ള പൂക്കളമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുപടി കടന്നാണ് ഇത്തവണ കൃഷിയും വിളവെടുപ്പും. 90 ദിവസം മുമ്പ് തുടങ്ങിയ പ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ വിളവെടുപ്പ്. നാട്ടുകാരനായ മന്ത്രി വി അബ്ദുറഹ്മാന്‍ ഔദ്യോഗികമായി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലായി 12 കേന്ദ്രങ്ങളിലാണ് പൂപ്പാടങ്ങള്‍. കൃഷി ഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവരെല്ലാം പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പൂകൃഷിക്ക് വളവും വെള്ളവുമേകുന്നു. ഓണക്കാലത്ത് മലയാളികള്‍ക്ക് നാട്ടിലെ പൂക്കള്‍ തന്നെ പൂക്കളത്തിന് ഉപയോഗിക്കാം. മലയാളികളുടെ ആഘോഷം അലങ്കാരമാക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ കഴിയുംവിധം ഇടപെടലുകള്‍ നടത്തുകയാണ് നിറമരുതൂര്‍ പഞ്ചായത്ത്.
തിരൂരിന് പുറമെ തൃശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലെ വിപണികളില്‍ പൂക്കള്‍ വില്‍ക്കാനാണ് ഉദ്ദേശം. പല ജില്ലകളില്‍ നിന്നും ഓര്‍ഡറുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് 50-60 രൂപ നിരക്കിലാണ് വില്‍പ്പന. ഓണം അടുക്കുമ്പോള്‍ ഇത് 120 രൂപ വരെ എത്തുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍.

കഴിഞ്ഞ വര്‍ഷമാണ് പൂകൃഷി തുടങ്ങിയതെങ്കിലും വരുമാനം നിശ്ചയിക്കാന്‍ സാധിച്ചിരുന്നില്ലത്രെ. കൊവിഡ് വ്യാപിച്ച വേളയായതിനാല്‍ കാര്യമായ വില്‍പ്പന അന്ന് നടന്നില്ല. എന്നാല്‍ ഇത്തവണ വിളവെടുപ്പ് കെങ്കേമമാണ്. കഴിഞ്ഞ ദിവസവും ഒരു ക്വിന്റല്‍ കയറ്റി അയച്ചു. എട്ട് വാര്‍ഡുകളില്‍ മൊത്തം മൂന്ന് ഏക്കറിലധികം സ്ഥലത്താണ് കൃഷി നടക്കുന്നത്. പഞ്ചായത്ത് നടപ്പാക്കിയ പൂപ്പാടം പദ്ധതി നിറമരുതൂരില്‍ വന്‍ വിജയമാണ്.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications