കേരളത്തില്‍ മാത്രമല്ല, അസമിലും.. ബലാത്സംഗം, കൊല, കത്തിച്ച് നദിയിലൊഴുക്കി: ഇരയായത് 20 കാരി
അസം:ദില്ലി പെണ്‍കുട്ടിയ്ക്കും പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിനും പിന്നാലെ ഇതാ അസമിലെ 20 കാരിയും ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നു. അസമിലെ ടിന്‍സുകി ജില്ലയിലാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച് ചാമ്പലാക്കി പുഴയില്‍ എറിഞ്ഞത്.
ഏപ്രില്‍ 28 ന് ബ്യൂട്ടി പാര്‍ലറില്‍ നിന്നും വരുന്ന വഴിയ്ക്കാണ് പെണ്‍കുട്ടി പീഡത്തിന് ഇരയായത്. പെണ്‍കുട്ടി പീഡിപ്പിച്ചതിന് ശേഷം കൊലപെടുത്തുകയും മൃതദേഹം കത്തിച്ച് ചാമ്പലാക്കി പുഴയില്‍ എറിയുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം മെയ് മൂന്നിന് മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ബിശ്വജിത് ഖത്രി, മൊയ്മുല്‍ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ജില്ലിയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ജില്ലിയില്‍ ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും മുഖ്യധാര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട അന്നേ ദിവസം തന്നെയാണ് അസമിലെ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായി കൊലപ്പെട്ടത്. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട് എന്നാല്‍ ജിഷയെ കൊലപെടുത്തിയ പ്രതികളെ ഇത് വരെ കണ്ടെത്താന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications