പള്ളിയ്ക്കുള്ളില്‍ വച്ച് അശ്ലീല രംഗം ചിത്രീകരിച്ച യുവതി അറസ്റ്റില്‍
വിയന്ന: ഓസ്ട്രിയയിലെ ഒരു പള്ളിയ്ക്കുള്ളില്‍ വച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ 24 കാരിയായ യുവതി അറസ്റ്റില്‍. ഓസ്ട്രിയയിലെ ഹോയേഷിംഗിലുള്ള കാത്തലിക് ചര്‍ച്ചിനുള്ളില്‍ വച്ചാണ് യുവതി അശ്ലീല രംഗംങ്ങള്‍ ചിത്രീകരിച്ചത്.
പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കടിടെയാണ് യുവതി തന്റെ മാറിടം പ്രദര്‍ശിപ്പിച്ചതും ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതും. പോളണ്ടുകാരിയായ യുവതി വളരെ ചെറുപ്പത്തിലെ മാതാപിതാക്കള്‍ക്കൊപ്പം ഓസ്ട്രിയയില്‍ എത്തിയതായിരുന്നു.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ വസ്ത്രത്തിനുള്ളില്‍ കൈയ്യിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കുന്ന വീഡിയോയാണ് യുവതി പോസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിയുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. യുവതിയുടെ കൈയ്യിലുണ്ടായിരുന്ന ബൈബിളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് യുവതിയ്‌ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. 'ബാബ്‌സി 'എന്ന പേരിലാണ് യുവതി ഇന്റര്‍നെറ്റില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്. പള്ളി വികാരിയുടെ പരാതിയെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ശിക്ഷ ലഭിയ്ക്കും. വീഡിയോ പുറത്തു വന്നതോടെ ചിലര്‍ പള്ളി തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിയെപ്പറ്റി അന്വേഷണമാരംഭിച്ചതും കണ്ടെത്തിയതും.












Click it and Unblock the Notifications