വളർച്ചയിലേക്ക് കുതിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, ഊർജ്ജ വിൽപ്പനയിൽ 37% വളർച്ചയെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (AGEL), 2025 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക പാദത്തിലെ വളർച്ചാ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലും ആദ്യ ഒൻപത് മാസങ്ങളിലും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രവർത്തന മികവ് റിപ്പോർട്ടിൽ പ്രകടമാണ്.
ഈ കാലയളവിൽ കമ്പനി 5.6 GW പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കുകയും, മൊത്തം പ്രവർത്തന ശേഷി 17.2 GW ആയി ഉയർത്തുകയും ചെയ്തു. 2030ഓടെ 50 GW എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് . ഗുജറാത്തിലെ ഖാവ്ഡ പദ്ധതിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതായും റിപ്പോർട്ട് എടുത്തുപറയുന്നു.
5.6 GW ഗ്രീൻഫീൽഡ് ശേഷി വർദ്ധന, നൂതന സാങ്കേതിക വിദ്യകൾ, പ്ലാന്റുകളുടെ മികച്ച പ്രവർത്തനം, ഖവ്ദയിലും രാജസ്ഥാനിലുമുള്ള പുതിയ കേന്ദ്രങ്ങൾ എന്നിവയെല്ലാമാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ വരുമാനത്തിലും EBITDAയിലും ഉണ്ടായ ശക്തമായ വളർച്ചയ്ക്ക് പിന്നിൽ.

"2026 കലണ്ടർ വർഷത്തിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് മികച്ച വളർച്ച കൈവരിച്ചു. ഇന്ത്യയിലെ പുതിയ സൗര-കാറ്റാടി ശേഷിയുടെ ഏകദേശം 14% വരുന്ന 5.6 GW പുനരുപയോഗ ഊർജ്ജ ശേഷി ഞങ്ങൾ കൂട്ടിച്ചേർത്തു, ഇതോടെ പ്രവർത്തന ശേഷി 17.2 GW ആയി. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റായ ഖാവ്ഡയിലെ ഞങ്ങളുടെ അഭിമാന പദ്ധതി അതിവേഗം മുന്നേറുകയാണ്, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ബാറ്ററി ഊർജ്ജ സംഭരണ പദ്ധതിയും അടുത്ത മാസങ്ങളിൽ വിന്യസിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണെ്"; അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സിഇഒ ആശിഷ് ഖന്ന വ്യക്തമാക്കി
"ആന്ധ്രാപ്രദേശിലെ ചിത്രവതി നദിയിലെ ഞങ്ങളുടെ ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയും ട്രാക്കിലാണ്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ അസർബൈജാൻ പോലുള്ള ഒരു രാജ്യത്തിന് ഒരു വർഷം മുഴുവൻ വൈദ്യുതി നൽകാൻ പര്യാപ്തമായ 27 ബില്യൺ യൂണിറ്റിലധികം ശുദ്ധമായ വൈദ്യുതി ഞങ്ങൾ ഉത്പാദിപ്പിച്ചു. എനർജി ഇൻ്റലിജൻസിൻ്റെ ഏറ്റവും പുതിയ റാങ്കിംഗിൽ ലോകത്തിലെ ഒന്നാം നമ്പർ 'ഗ്രീൻ യൂട്ടിലിറ്റി'യായി അംഗീകരിക്കപ്പെട്ടത്, സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനും എല്ലാ പങ്കാളികൾക്കും മൂല്യം സൃഷ്ടിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്," ഖന്ന കൂട്ടിച്ചേർത്തു.
നൂതന റിസോഴ്സ് പ്ലാനിംഗ്, എഞ്ചിനീയറിംഗ്, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എന്നിവയുടെ പിൻബലത്തിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തങ്ങളുടെ ഗ്രീൻഫീൽഡ് ശേഷികൾ വികസിപ്പിച്ചു. പങ്കാളിത്ത സ്ഥാപനമായ അദാനി ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ് വഴിയായിരുന്നു പദ്ധതി നിർവഹണം.
പ്രവർത്തന ശേഷി മുൻ വർഷത്തേക്കാൾ 48% വർദ്ധിച്ച് 17.2 GW ആയി. ഇത് 50 GW എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 2,995 MW ഗ്രീൻഫീൽഡ് ശേഷി കൂട്ടി.ഇത് 2025 സാമ്പത്തിക വർഷത്തിലെ ആകെ ശേഷിയുടെ 90%-ത്തിലധികമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 5,630 MW ഗ്രീൻഫീൽഡ് ശേഷി കൂട്ടിച്ചേർത്തു. ഇതിൽ 4,187 MW സൗരോർജ്ജം (ഗുജറാത്തിലെ ഖവ്ദയിൽ 3,137 MW, രാജസ്ഥാനിൽ 800 MW, ആന്ധ്രാപ്രദേശിൽ 250 MW), ഖവ്ദയിൽ 462 MW കാറ്റാടി, 981 MW സൗര-കാറ്റാടി ഹൈബ്രിഡ് ശേഷി എന്നിവ ഉൾപ്പെടുന്നു.
ഊർജ്ജ വിൽപനയിൽ മുൻ വർഷത്തേക്കാൾ 37% വർദ്ധനവ് രേഖപ്പെടുത്തി. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രവർത്തനങ്ങളും പരിപാലനവും, അദാനി ഇൻഫ്രാ മാനേജ്‌മെൻ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ആധുനിക ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ പ്രയോജനപ്പെടുത്തുന്നു.
വൈദ്യുതി വാങ്ങൽ കരാറുകൾ അനുസരിച്ചുള്ള വാർഷിക പ്രതിബദ്ധതയേക്കാൾ കൂടുതൽ വൈദ്യുതി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സ്ഥിരമായി ഉത്പാദിപ്പിച്ചു. 2026 സാമ്പത്തിക വർഷത്തിലെ ഒൻപത് മാസങ്ങളിൽ, വൈദ്യുതി വാങ്ങൽ കരാറുകൾ അടിസ്ഥാനമാക്കിയുള്ള അദാനി ഗ്രീൻ എനർജി ലിമിറ്റഡ്ന്റെ വൈദ്യുതി ഉത്പാദനം വാർഷിക പ്രതിബദ്ധതയുടെ 79% ആയിരുന്നു.
എനർജി നെറ്റ്‌വർക്ക് ഓപ്പറേഷൻ സെൻ്റർ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെ നയിക്കുന്നത്. ഇത് സ്ഥിരമായ ഉയർന്ന പ്ലാന്റ് ലഭ്യതയും വർദ്ധിച്ച വൈദ്യുതി ഉത്പാദനവും കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പാക്കി, 91.5% എന്ന വ്യവസായത്തിലെ ഏറ്റവും മികച്ച EBITDA മാർജിനിലേക്ക് നയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ 30 GW പുനരുപയോഗ ഊർജ്ജ നിലയം ഗുജറാത്തിലെ ഖവ്ദയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നിർമ്മിക്കുന്നു. 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് പാരീസ് നഗരത്തിന്റെ ഏകദേശം അഞ്ച് ഇരട്ടി വലിപ്പമുണ്ട്. നിലവിൽ 7.7 GW ശേഷി ഇവിടെ പ്രവർത്തനക്ഷമമാണ്.
റോബോട്ടിക് സോളാർ മൊഡ്യൂൾ ഇൻസ്റ്റാളേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ 2029-ഓടെ ഖവ്ദയിൽ 30 GW ശേഷി കൈവരിക്കാനാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ലക്ഷ്യമിടുന്നത്. വൈദ്യുതി ഉത്പാദനം പരമാവധിയാക്കാൻ ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകളും ട്രാക്കറുകളും, ഇന്ത്യയിലെ ഏറ്റവും വലിയ 5.2 MW കാറ്റാടി ടർബൈനും, ജലരഹിത റോബോട്ടിക് ക്ലീനിംഗ് സംവിധാനവും ഇവിടെ ഉപയോഗിക്കുന്നു. ഈ അതിവേഗ പദ്ധതി പുനരുപയോഗ ഊർജ്ജ പ്ലാന്റുകളുടെ വികസനത്തിന് ആഗോള മാതൃകയാകും
പാരിസ്ഥിതിക, സാമൂഹിക, ഭരണപരമായ (ESG) കാര്യങ്ങളെക്കുറിച്ചുള്ള പ്രതിബദ്ധതയ്ക്ക് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് തുടർച്ചയായി അംഗീകാരങ്ങൾ ലഭിച്ചു. എനർജി ഇൻ്റലിജൻസിൻ്റെ 2025-ലെ ആഗോള ടോപ് 100 ഗ്രീൻ യൂട്ടിലിറ്റീസ് റാങ്കിംഗിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ഒന്നാം സ്ഥാനത്തെത്തി. TNFD ചട്ടക്കൂട് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി സുസ്ഥിരത ഉറപ്പാക്കി.
എൻഎസ്ഇ സസ്റ്റൈനബിലിറ്റി റേറ്റിംഗ്സിലെ തുടർച്ചയായ രണ്ടാം വർഷവും വൈദ്യുതി മേഖലയിലെ മികച്ച സുസ്ഥിരതാ പ്രകടനത്തിന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തിരഞ്ഞെടുക്കപ്പെട്ടു. വ്യവസായ വിഭാഗത്തിൽ ഏറ്റവും ഉയർന്ന സ്കോറാണ് കമ്പനി നേടിയത്. ഫിനാൻഷ്യൽ എക്സ്പ്രസ് ഗ്രീൻ സാർഥി അവാർഡ്സ് 2025-ൽ വാട്ടർ സ്റ്റെവാർഡ്ഷിപ്പ്, ക്ലീൻ എനർജി ചാമ്പ്യൻ അവാർഡുകളും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് കരസ്ഥമാക്കി.
ഇന്ത്യയിലെ ഏറ്റവും വലതും ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നുമാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് . ഗ്രിഡ് ശൃംഖലയുമായി ബന്ധിപ്പിച്ച സൗര, കാറ്റാടി, ഹൈബ്രിഡ്, ഊർജ്ജ സംഭരണ പരിഹാരങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി കമ്പനിക്ക് 17.2 GW-ൽ അധികം പ്രവർത്തന ശേഷിയുണ്ട്.
ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ലക്ഷ്യത്തിനനുസൃതമായി 2030-ഓടെ 50 GW ശേഷി കൈവരിക്കാനാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശ്രമിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ വലിയ തോതിൽ ശുദ്ധമായ ഊർജ്ജം ലഭ്യമാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പ്രവർത്തന പോർട്ട്‌ഫോളിയോ 'വാട്ടർ പോസിറ്റീവ്', 'സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഫ്രീ', 'സീറോ വേസ്റ്റ്-ടു-ലാൻഡ്ഫിൽ' എന്നീ സർട്ടിഫിക്കേഷനുകൾ നേടി. ഇത് സുസ്ഥിരമായ വളർച്ചയ്ക്കുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.adanigreenenergy.com സന്ദർശിക്കുക..
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications