Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാന്‍സ് വെച്ചിട്ടാണോ സംസാരിക്കുന്നത്: അധിക്ഷേപ കമന്‍റുകള്‍ക്ക് കിടലന്‍ മറുപടിയുമായി അഭിരാമി സുരേഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ സഹോദരിയായ അമൃത സുരേഷിനൊപ്പം മത്സരിക്കാന്‍ എത്തിയ താരമായിരുന്നു അഭിരാമി സുരേഷ്. ബിഗ് ബോസ് വേളയില്‍ തന്നെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം വലിയ രീതിയിലുള്ള അധിക്ഷേപ കമന്‍റുമായി രംഗത്ത് വന്നിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും താരത്തിന് നേരെ ബോഡി ഷെയിമിങ് ഉള്‍പ്പടേയുള്ള അധിക്ഷേപം നിരന്തരം ഉണ്ടായി. ഇപ്പോഴിതാ ഇതിനെല്ലാം കൃത്യമായ മറുപടിയും തന്‍റെ ഉറച്ച നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിരാമി സുരേഷ്.

ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

അഭിരാമി സുരേഷ്

അടുത്തിടെയായി താരത്തിന്‍റേതായി കുറച്ചധികം റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ വരുന്നുണ്ട്. ഫോളോവേഴ്സ് ചെയ്യാത്തവും അല്ലാത്തവരുമായ നിരവധി പേര്‍ അത് കാണുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ പല തരത്തിലുള്ള കമന്‍റുകളും ഇതിന് മറുപടിയായി വരുന്നു. എന്നാല്‍ ചിലര്‍ വളരെ അധികം മോശപ്പെട്ട തരത്തിലുള്ള കമന്‍റുകളാണ് പങ്കുവെക്കുന്നത്. ഈ സാഹചര്യത്തിലാണ് താരം മറുപടിയുമായി രംഗത്ത് എത്തിയത്. എന്‍റെ ഫേഷ്യല്‍ എക്സപ്രഷനും, എന്‍റെ മുഖവും, എന്‍റെ റീലും എല്ലാം ഞാന്‍ പങ്കുവെക്കുന്നത് എന്‍റെ പേഴ്സണല്‍ അക്കൗണ്ടിലാണെന്നും താരം പറയുന്നു.

Also Read: ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

പബ്ലിക്ക് പ്ലാറ്റ് ഫോം

ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമില്‍ വന്ന് എന്ത് കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും നമ്മള്‍ എന്താണോ അതാണ് കാണിക്കുന്നത്. അതൊരു ഫിക്ഷനോ, സീരിയലോ, ഷോര്‍ട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്‌സില്‍ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോള്‍, അത് നല്ല കമന്റ് ആണെങ്കില്‍ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്. അതല്ല മോശം കമന്റ് ആണെങ്കില്‍ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നെന്നും താരം പറയുന്നു.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

ഹാന്‍സ് വെച്ചിട്ടുണ്ടോ

ഇപ്പോഴും വിഷമം വരുമോ എന്ന് ചോദിച്ചാല്‍ വിഷമം വരില്ല, എന്നാല്‍ ഇതൊക്കെ എന്തിനാണ് ഈ കാണിക്കുന്നതെന്ന ചിന്ത വരും. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് ഒരു സ്റ്റോറി ചെയ്തപ്പോള്‍ ഇതുപോലത്തെ ചില കമന്‍റുകള്‍ വന്നിരുന്നു. മെസെഞ്ചറിലും ഇത്തരം കമന്‍റുകള്‍ വന്നു. ഇതിനെതിരെയൊക്കെ ഞാനടക്കമുള്ള പലരും ഇതിനോടകം പ്രതികരിച്ച് കഴിഞ്ഞു. 'ഞാന്‍ ഹാന്‍സ് വെച്ചിട്ടുണ്ടോ, എന്താണ് ഇഞ്ചി കടിച്ചിട്ടുണ്ടോ' എന്നൊക്കെയായിരുന്ന കമന്‍റുകളെന്നും താരം പറയുന്നു.

Also Read: എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

മുഖം

യൂറോപ്യന്‍ ക്ലോസ്റ്റ് പോലെയാണ് മുഖം എന്നായിരുന്നു വേരൊരു ചേട്ടന്‍റെ കമന്‍റ്. എന്നാല്‍ മുഖത്തിന്‍റെ ഷേപ്പില്‍ ഉള്ള യുറോപ്യന്‍ ക്ലോസറ്റ് വീട്ടില്‍ ഉള്ള ആളുകളെ തനിക്ക് അറിയില്ലായിരുന്നു. ഈ കൊറോണ കാലത്ത് ആളുകള്‍ ജീവിക്കാന്‍ വളരെ അധികം കഷ്ടപ്പെടുകയാണ്. ഞാനടക്കമുള്ള കലാകാരന്‍മാരും വളരെ അധികം ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോവുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കയറി അതിപ്പോ താരങ്ങളാണെങ്കിലും അല്ലെങ്കിലും വെറുതേ അവരുടെ പ്രൊഫൈലില്‍ കയറി നെഗറ്റീവ് കമന്റിടുകയാണ്.

ഫേമസ് ആവാന്‍

ഇത്തരത്തിലുള്ളൊരു മെസേജിന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ തന്നെ ഫേമസ് ആക്കിയതിന് നന്ദി എന്നായിരുന്നു അദ്ദേഹം തിരിച്ച് മറുപടി നല്‍കിയത്. ഇങ്ങനെയൊന്നും അല്ല ഫേമസ് ആവുന്നത്. എനിക്ക് വരാന്‍ പോവുന്ന മറുപടികളെ കുറിച്ച് ഊഹിക്കാന്‍ സാധിക്കും. എന്‍റെ ഭാഷയെ കുറിച്ചും ചുണ്ടിനെ കുറിച്ചൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും. ഇവളൊക്കെ ഏതാണെന്ന ചോദ്യവും ഉണ്ടാവും. കുറച്ച് പേര്‍ക്കിടിയിലാണെങ്കിലും ഫേമസ് ആവാന്‍ ഞാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അഭിരാമി പറയുന്നു.

കള്ള് കുടിച്ചിട്ടുണ്ടോ

സംസാരിക്കുമ്പോള്‍ കള്ള് കുടിച്ചിട്ടുണ്ടോ, എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. എനിക്ക് പ്രൊഗ്നാത്തിസം ഉള്ളത് കൊണ്ടാണ് സംസാരിക്കുമ്പോള്‍ അങ്ങനെ ആവുന്നത്. പതിമൂന്ന് വയസിലാണ് ഹലോ കുട്ടിച്ചാത്തനില്‍ അഭിനയിച്ചത്. അവിടുന്നാണ് എന്‍റെ യാത്ര തുടങ്ങിയത്. സെലിബ്രറ്റീസ്, ട്രാന്‍സ് കമ്മ്യൂണിറ്റീസ് ഇവരും ഇവര്‍ അല്ലാത്തവരുമൊക്കെ ഏതെങ്കിലുമൊക്കെ തരത്തില്‍ ജീവിച്ച് പോയിക്കോട്ടെ.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും പറയാമെന്ന് വെച്ച് നമ്മളെ തന്നെ മോശമായി ചിത്രീകരിക്കുന്ന സ്വഭാവം പുറത്ത് വരാതിരിക്കുന്നതാണ് നല്ലത്. കുറച്ച് എക്സപോസ്ഡ് ആയിട്ടുള്ള ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ അതും നമ്മുടെ യഥാര്‍ത്ഥ സ്വഭാവവും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാവില്ല. എന്നാല്‍ കമന്‍റിലൂടെ പറയുന്നത് നമ്മളെയാണ്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ എനിക്കും ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടായിരുന്നു. പിന്നീടാണ് വളര്‍ന്ന് വന്നപ്പോള്‍ അതിലെ ശരികേട് ബോധ്യമായി. ഒരോരുത്തരും വളര്‍ന്ന് വരുന്ന സാഹചര്യങ്ങളും ഡ്രസ്സിങ് രീതിയൊക്കെ വേറെയായിരിക്കും.

തെറ്റുകളും കുറവുകളും

തെറ്റുകളും കുറവുകളും എല്ലാവര്‍ക്കും ഉണ്ടാവും. ആരും തന്നെ പെര്‍ഫെക്ട് അല്ല. എന്നെ ഇഷ്ടമില്ലാത്ത ആളുകള്‍ ആണെങ്കില്‍ എന്‍റെ കമന്‍റ് ബോക്സില്‍ കയറി നെഗറ്റീവ് കമന്‍റുകള്‍ ഇട്ടാല്‍ ഇനി ഫേമസ് ആക്കാന്‍ ഞാന്‍ നോക്കില്ലെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അവരെ ഞാന്‍ ബ്ലോക്കും. എന്നെ ഇഷ്ടപ്പെടുന്ന, എന്നെ ഫോളോ ചെയ്യുന്ന കുറച്ച് ആളുകള്‍ ഉണ്ട്. അവര്‍ക്ക് അത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവരത് കണ്ടോട്ടെ. അല്ലാത്തവരെ ആവശ്യമില്ലെന്നും താരം പറയുന്നു.

അറിയാത്ത ആളുകള്‍

ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നെ അറിയാത്ത ആളുകള്‍ പൂര്‍ണ്ണമായി അറിയാമെന്ന ധാരണയില്‍ കുറ്റം പറഞ്ഞ് സംസാരിക്കുമ്പോള്‍ എനിക്കിപ്പം ഒരു വിഷമവും ഇല്ല. പക്ഷെ എന്‍റെ അക്കൗണ്ടിന് ഒരു ലക്ഷ്യമുണ്ട്. ആ അക്കൗണ്ട് വഴി നെഗറ്റീവിറ്റി സ്പ്രെഡ് ചെയ്യണമെന്നില്ല. പോസിറ്റീവായ വിമര്‍ശനം ഉണ്ട്. എന്നാല്‍ ഇത് അതല്ല. കുറ്റം പറയാന്‍ വേണ്ടി മാത്രം വീഡിയോ ഫൂള്‍ കാണുന്നവര്‍ ഉണ്ടാവുന്നുണ്ടാവും ചിലര്‍ കാണുമ്പോള്‍ തന്നെ തെറിവിളിക്കും.

ഇനിയും ഞാന്‍ ജീവിക്കും

എന്‍റെ ഈ പ്രശ്നങ്ങള്‍ എല്ലാം വെച്ച് ഇനിയും ഞാന്‍ ജീവിക്കും. ഹാന്‍സ് വെച്ചാണ് സംസാരിക്കുന്നതൊക്കെ ചിലര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് ഒരു പ്രശ്നവും ഇല്ല. എന്നെ ഫോളോ ചെയ്യുന്ന ആളില്‍ പത്ത് പേര്‍ക്കെങ്കിലും പ്രോഗ്നോത്തിസം ഉണ്ടെങ്കില്‍ ഇത് വെച്ച് ജീവിക്കാന്‍ കഴിയുമെന്ന് അറിയാം. നമ്മുടെ സ്വന്തം അനിയത്തിക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ഈ പ്രശ്നം ഉണ്ടെങ്കില്‍ നമ്മള്‍ കളിയാക്കില്ല. എനിക്ക് ദൈവം മാസ്റ്റര്‍ പീസായി തന്ന കാര്യമായി ഞാന്‍ ഇതിനെ കാണുന്നുവെന്നും താരം പറയുന്നു.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

Recommended Video

cmsvideo
    അവസാനം കേരളം കത്തിയില്ല , പ്രതികാരം ഇനി രണ്ടാം ദിവസം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+