ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് സിനിമ ഹീറോയും: സുപ്രധാന അപ്ഡേഷനുമായി ശാലിനി
വന്‍ വിജയമായ ബിഗ് ബോസ് സീസണ്‍ ഫോറിന് ശേഷമാണ് സീസണ്‍ ഫൈവ് വരാന്‍ പോവുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപ്ഡേഷനുകള്‍ ആരാധകർക്കായി പങ്കുവെക്കുന്ന താരമാണ് സീസണ്‍ ഫോറിലെ മത്സരാർത്ഥി കൂടിയായ ശാലിനി നായർ. സീസണ്‍ ഫൈവിന്റെ ലോഗോ ചാനല്‍ പുറത്ത് വിട്ടതിന് പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം മത്സരാർത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേഷനും ആരാധകർക്കായി പങ്കുവെക്കുന്നു.സ്വന്തം യൂട്യൂബ് ചാനലായ തത്സമയം ശാലിനിയിലൂടെയാണ് ശാലിനി പുതിയ വിവരങ്ങള്‍ അറിയിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ബിഗ് ബോസ് സീസണ്‍ 5 മലയാളത്തിന്റെ ലോഗോ അങ്ങനെ പുറത്ത് വന്നിരിക്കുകയാണ്. തീ പൊരി പാറുന്ന ലോഗോ തന്നെയാണ് ബിഗ് ബോസ് അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. വെറുതെ കിട്ടിയതല്ല, കണ്ണില്‍ എണ്ണയൊഴിച്ച്, കണ്ണ് നട്ട്, ഏഷ്യാനെറ്റിന് മുന്നില്‍ തപസ്സിരുന്ന് കിട്ടിയതാണ്. ദാ വന്ന് ദേ പോയി എന്ന് പറയുന്നത് പോലെ മിനുറ്റുകള്‍ക്കുള്ളില്‍ വന്ന് പോവുകയായിരുന്നുവെന്നും ശാലിനി പറയുന്നു.

നമ്മള്‍ പ്രതീക്ഷിച്ചത് പോലെയുള്ള തുടക്കം തന്നെ ഇവിടെ കിട്ടിയിരിക്കുകയാണ്. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് നമ്മളാണ് തിരക്ക് കൂട്ടിക്കൊണ്ടിരുന്നത് എന്നതാണ് സത്യം. എന്തായാലും അവസാനം കലക്കന്‍ ലോഗോ തന്നെ വന്നിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 5 മലയാളം വളരെ സൂക്ഷമതയോടെയുള്ള ഓഡീഷനാണ് രണ്ടാം റൌണ്ടില്‍ നടത്തിയിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

മുന്‍ ബിഗ് ബോസ് താരം
രണ്ടരമണിക്കൂർ നേരമാണ് ഒരോ മത്സരാർത്ഥിയേയും ഇന്റർവ്യൂ ചെയ്തത്. കോവിഡ് സമയം ആയതിനാല്‍ തന്നെ കഴിഞ്ഞ തവണം സൂം മീറ്റൊക്കെയായിരുന്നു. ഇപ്രാവശ്യം നേരെ മറിച്ച് മത്സരാത്ഥികളെ നേരിട്ട് കണ്ട് അവരുടെ കഴിവുകള്‍ ഉറപ്പ് വരുത്താനുള്ള ഒരു അവസരം കൂടി ചാനല്‍ അധികൃതർക്ക് ലഭിച്ചിരിക്കുകയാണെന്നും മുന്‍ ബിഗ് ബോസ് താരം വ്യക്തമാക്കുന്നു.
ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

തീപ്പൊരി പാറുന്ന ലോഗോയാണ് വന്നത്. തീപ്പൊരി പാറിക്കുന്ന മത്സരാർത്ഥികളേയും അവർ എടുക്കുന്നുണ്ടാവും. വൈല്‍ഡ് കാർഡ് എന്‍ട്രി കൂടി തീരുമാനിച്ച് കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. അപ്പോള്‍ ഇനി അടുത്തതായി സാധാരണ മത്സരാർത്ഥികള്‍ക്കുള്ള അവസരമാണ്. അതിന്റെ ഓഡീഷന്‍ കോള്‍ ഉടന്‍ വരും. ബാക്കി കാര്യങ്ങളൊക്കെ അതിന്റെ വേഗതയില്‍ തന്നെ മുന്നോട്ട് പോകും.

മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കം
ഇത്തവണത്തെ സീസണ്‍ സംബന്ധിച്ച സംസാരിച്ച മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ്. ബിഗ് ബോസ് അവതാരകന്‍ ആവാനുള്ള ഓഫർ എന്തുകൊണ്ട് നിരസിച്ചെന്ന് മാധ്യമപ്രവർത്തകന്‍ ചോദിക്കുമ്പോള്‍ മമ്മൂട്ടി അതിന് രസകരമായ മറുപടി പറഞ്ഞു. ഇത്രയും വലിയ അവസരമായിട്ട് ഞാന്‍ ഒരു മണ്ടനായതുകൊണ്ട് അത് വിട്ടുപോയി എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അവിടെ നിന്നാണ് ശരിക്കും ബിഗ് ബോസ് ചർച്ചകള്‍ ആരംഭിച്ചത്. നമ്മളൊക്കെ കുറച്ച് നേരത്തെ ആയിപ്പോയെങ്കിലും ഏഷ്യാനെറ്റ് കറക്ട് സമയത്താണ് ചർച്ച ആരംഭിച്ചത്. ബിഗ് ബോസ് സീസണ്‍ ഫൈവ് നമ്മള്‍ കാണാന്‍ തുടങ്ങുക മാർച്ച് 26 നാവും. ഭാഗ്യവാന്‍മാർ ആരെക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ക്കും അവസരം കിട്ടട്ടെയാണ് ആശംസിക്കുന്നത്.

കഠിനധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഗുണം
കഠിനധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഗുണം കിട്ടാതെ പോവില്ല. 75 ശതമാനം ആളുകളും സെലക്ട് ആയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. മലയാളം സിനിമയിലെ ഒരു ഹീറോ ബിഗ് ബോസിലേക്ക് വരുന്നുണ്ട്. നമ്മള്‍ എല്ലാവരും ആരാധിക്കുന്ന ഒരു നായകനാണ് ഇത്. ഇക്കാര്യം വേറെ ഒരു വീഡിയോ ആയി പ്രത്യേകമായി ചെയ്യാമെന്ന് വെച്ചതാണെങ്കിലും ചെറിയൊരു അപ്ഡേഷനായി ഇത് ഇവിടെ നില്‍ക്കട്ടേയെന്നും ശാലിനി വ്യക്തമാക്കുന്നു.












Click it and Unblock the Notifications