റോബിനും മാരാര്‍ക്കും ജയ് വിളിക്കാന്‍ ആളുണ്ടാകും... ശോഭ ഒറ്റക്കാണ്, ഒറ്റക്ക്; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അമ്പതാം എപ്പിസോഡിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനോടകം തന്നെ അഞ്ച് എവിക്ഷന്‍ ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. ഏഞ്ചലീന്‍, ഗോപിക, ദേവു, മനീഷ, ഒമര്‍ ലുലു എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇതുവരെ പുറത്തായത്. ഇതുവരെയുള്ള എപ്പിസോഡുകള്‍ വെച്ച് അഖില്‍ മാരാര്‍ക്ക് പുറത്ത് വലിയ പ്രേക്ഷക പിന്തുണ കൂടുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഖില്‍ മാരാര്‍-ശോഭ ദ്വയങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വലിയ പിന്തുണയുള്ള അഖില്‍ മാരാരെ ശോഭ പല സമയത്തും വെല്ലുവിളിക്കുന്നുണ്ട്. അതേസമയം ശോഭയുടെ ഇരട്ടത്താപ്പിനേയും പലപ്പോഴും സോഷ്യല്‍ മീഡിയ തുറന്ന് കാട്ടിയിട്ടുണ്ട്. എങ്കിലും ശോഭ ഒറ്റക്ക് നിന്ന് പോരാടുന്നതിനെ അഭിനന്ദിക്കാതെ വയ്യ എന്നാണ് സാജു എബ്രഹാം എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വൈറലായ ആ കുറിപ്പ് വായിക്കാം.

പൊതുജനത്തില്‍ ഭൂരിഭാഗത്തിനും ഇഷ്ടം സ്വയം പ്രഖ്യാപിത രാജാക്കന്മാര്‍ക്ക് ജയ് വിളിക്കാനാണ്. അവര്‍ അത്തരം പുരുഷസങ്കല്‍പ്പങ്ങളെ തേടിക്കൊണ്ടിരിക്കും. തങ്ങളെക്കാള്‍ പൗരുഷവും മേന്മയും ഉണ്ടെന്ന് തോന്നിക്കുന്ന വ്യക്തികളെ, അവരെത്ര കണ്ട് ടോക്‌സിക്ക് ആണെങ്കിലും ആരാധിക്കാനും പിന്തുടരാനും ഈ ഭൂരിപക്ഷം ശ്രമിക്കും. ഇങ്ങനെയുള്ള ജനങ്ങള്‍ക്ക് ഒരുതരം അടിമകളുടെ മനോഭാവം ആയിരിക്കും.
തന്റെ ആരാധനാമൂര്‍ത്തി കാണിക്കുന്ന എന്ത് വൃത്തികേടും ന്യായീകരിക്കുന്ന ഇക്കൂട്ടര്‍ സൈബര്‍ ഇടങ്ങളില്‍ ചാവേറുകളെ പോലെയാണ് തങ്ങളുടെ രാജാവിന് വേണ്ടി പോരാടുന്നത്. കഴിഞ്ഞ സീസണില്‍ അത്തരം ഒരു ടോക്‌സിക്ക് മത്സരാര്‍ഥി എത്ര ജനങ്ങളെയാണ് സ്വാധീനിച്ചതെന്ന് നാം കണ്ടു. ഒടുവില്‍ ആ വ്യാജന്റെ പൊയ്മുഖം അഴിഞ്ഞു വീണപ്പോള്‍ ഈ സീസണില്‍ എങ്കിലും അത്തരമൊരു തെറ്റ് ജനത്തിന് പറ്റില്ല എന്ന് നാം വൃഥാ മോഹിച്ചു.
എന്നാല്‍ കഴിഞ്ഞ സീസണിലെ അതേ തെറ്റ് തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുന്നത്. സ്വന്തം ഭാര്യയെ തല്ലുന്ന, അത് ഉറക്കെ പറഞ്ഞു വീമ്പിളക്കുന്ന, ആദിവാസികളെ അപഹസിക്കുന്ന, സ്ത്രീകളായ മത്സരാര്‍ഥികളെ ടാസ്‌ക്കുകളിലും അല്ലാതെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ മടി കാണിക്കാത്ത ഒരാള്‍ ഇപ്പോ രാജാവായിരിക്കുന്നു. ആര്‍മികള്‍ അയാളുടെ വാഴ്ത്തുപാട്ടുകളുമായി ഗ്രൂപ്പുകള്‍ നിറയുന്നു.
അയാളെ വിമര്‍ശിക്കുന്ന പോസ്റ്റുകളില്‍ വെട്ടുക്കിളികള്‍ ആക്രമണം അഴിച്ചു വിടുന്നു. കഴിഞ്ഞ സീസണില്‍ കണ്ട അതേ കാഴ്ചകള്‍ ആവര്‍ത്തിക്കുന്നു. അവിടെയാണ് ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. ഹൗസിനുള്ളില്‍ രാജാവും പുറത്ത് അടിമകളും അവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയാണ്. പല ടാസ്‌ക്കുകളിലും സംഘടിതമായ ശാരീരിക ആക്രമണം അവര്‍ നേരിടുന്നു.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
ഗ്രൂപ്പ് ആക്രമണം നേരിട്ട് പല പ്രാവശ്യം നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്‌തെങ്കിലും ഓരോ ടാസ്‌ക്കും കഴിയുമ്പോള്‍ അവര്‍ പുഞ്ചിരിയോടെ മടങ്ങി വരുന്നു. വേദനകള്‍ ഉള്ളില്‍ ഒളിപ്പിച്ചു വാശിയോടെ അടുത്ത മത്സരത്തിനായി അവര്‍ തയാറാവുന്നു.എതിരാളികള്‍ പോലും അംഗീകരിക്കുന്ന ശോഭ. അടിമകള്‍ വെറുക്കുന്ന, ഭയക്കുന്ന ശോഭ. പോരാട്ടത്തിന്റെ, പുതിയ പുലരിയുടെ ഉജ്വല ശോഭ.












Click it and Unblock the Notifications