' നമ്മള്‍ ടോക്‌സിക്കാടാ, ടോക്‌സിക്ക് ആകുമെടാ... വേനലണ്ണാ, പോയി സ്വന്തം കാര്യം നോക്ക്'; മറുപടിയുമായി രേവതി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ ഈ സീസണിലെ പോരാട്ടം കടുത്തതാകും എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബിഗ് ബോസ് യൂട്യൂബില്‍ റിവ്യൂ ചെയ്യുന്ന നിരവധി ചാനലുകളുണ്ട്. അതില്‍ പ്രധാനികളാണ് ബിഗ് ബോസ് മല്ലൂ ടോക്കീസും സമ്മര്‍ മീഡിയയും. ഇപ്പോഴിതാ ബിഗ് ബോസ് മല്ലൂ ടോക്കീസിലെ രേവതിയുടെ റിവ്യൂവിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സമ്മര്‍ മീഡിയ.

ബിഗ് ബോസ് സീസണ്‍ 5 ആരംഭിച്ചപ്പോഴേക്കും നെഗറ്റീവ് പറഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നാണ് സമ്മര്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതിന് മറുപടിയുമായി രേവതിയും രംഗത്തെത്തിയതോടെ പ്രശ്‌നം കൊഴുത്തിരിക്കുകയാണ്. താന്‍ ആരേയും ടോക്‌സിക്കാക്കി റിവ്യൂ ചെയ്തിട്ടില്ല എന്നാണ് രേവതി തന്റെ ചാനലിലൂടെ വ്യക്തമാക്കുന്നത്. രേവതി സമ്മര്‍ മീഡിയയ്ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്...

bigg boss 5

ഇന്ന് വരെ ഞാന്‍ ഏതെങ്കിലും മത്സരാര്‍ത്ഥിയെ നെഗറ്റീവാക്കിയിട്ടുണ്ടോ. ഇനി ഞാന്‍ ഈ വീഡിയോ ചെയ്യാന്‍ വേണ്ടി മനപൂര്‍വം ചൊറിഞ്ഞ് ഉണ്ടാക്കിയതാണോ എന്ന് അറിയില്ല. എന്റെ റിവ്യൂവിനെ വെറുതെ ചൊറിയുകയും ചോദ്യം ചെയ്യുകയും ചെയ്തത് എന്തിനാണ് എന്നാണ് ഞാന്‍ ചോദിക്കുന്നത്. സീസണ്‍ 4 ല്‍ ഞാനൊരു മത്സരാര്‍ത്ഥിയേയും ഡീഗ്രേഡ് ചെയ്യുകയോ അവരെ ഡീഗ്രേഡ് ചെയ്യുന്ന തമ്പ് നെയില്‍ ഇടുകയോ അല്ലെങ്കില്‍ വൃത്തികെട്ട പേരുകള്‍ വിളിച്ചിട്ട് തമ്പ്‌നെയില്‍ ഇടുകയോ ഒന്നും ചെയ്തിട്ടില്ല.

ഞാന്‍ ഒരു മത്സരാര്‍ത്ഥിയെ മാത്രം പൊക്കിപിടിച്ചിട്ടില്ല. പ്രേക്ഷകരെ മുഴുവന്‍ ടോക്‌സിക്കാക്കി ക്രൂരമായ മത്സരാര്‍ത്ഥിക്ക് മുന്നില്‍ പ്രേക്ഷകരെ ഞാന്‍ എറിഞ്ഞ് കൊടുത്തിട്ടില്ല. ഇപ്പോള്‍ ഇതൊക്കെ ചെയ്ത ഒരു വ്യക്തി പറയുകയാണ്, അയ്യോ എന്തിനാണ് പാവം നമ്മളുടെ സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളെ ഇങ്ങനെ കീറിമുറിക്കുന്നത്. അയ്യോ അണ്ണന്‍ കീറിയൊന്നും മുറിച്ചിട്ടില്ലേ എന്റെ വേനലണ്ണാ. അണ്ണന്‍ ഒരാളേയും കീറി മുറിച്ചിട്ടില്ല. ഞാന്‍ എന്റെ റിവ്യൂ ആണ് ചെയ്തത്.

മാന്യമായിട്ട് പ്രേക്ഷകര്‍ക്ക് തോന്നിയ കാര്യം. ആദ്യദിവസം തൊട്ട് പ്രേക്ഷകര്‍ ബിഗ്ല ബോസിലെ എല്ലാ ഗെയിമേഴ്‌സിന്റേയും ഗെയിം ആണ് നോക്കുന്നത്. അല്ലാതെ ഓരോ മത്സരാര്‍ത്ഥിയും യെസ് പറഞ്ഞു. ഇനിയിപ്പോള്‍ കല്യാണം തന്നെ കല്യാണം. നോ പറഞ്ഞോ, എടീ ദുഷ്ടേ എന്ന് പറഞ്ഞ് പ്രേക്ഷകരുടെ മുന്നില്‍ ഒരു പെണ്‍കുട്ടിയേയും ഇട്ട് കൊടുത്തിട്ടില്ല. ഞാന്‍ പ്രേക്ഷകരെ ടോക്‌സിക് ആക്കിയിട്ടില്ല.

REVATHY

അപ്പോള്‍ ഇതൊക്കെ എന്റെ വായില്‍ നിന്ന് കേള്‍പ്പിക്കാനും മനപൂര്‍വം റിയാക്ഷന്‍ ഉണ്ടാക്കാനും വേണ്ടി വേനലണ്ണന്‍ ഉണ്ടാക്കിയ കുതന്ത്രമാണോ ഇത് എന്ന് എനിക്ക് സംശയമുണ്ട്. ഇവള്‍ റിയാക്ഷന്‍ ചെയ്യും. അപ്പോള്‍ കുറച്ച് പേര്‍ ഇങ്ങോട്ട് വരും. എന്നുള്ളതാണോ എന്ന് എനിക്കറിയില്ല. എന്തിനാണ് എന്റെ റിവ്യൂവിനെ കയറി ചൊറിയാന്‍ വരുന്നത്. നിങ്ങള്‍ക്ക് കാര്യം നോക്കി നിങ്ങളുടെ ജോലി ചെയ്തൂടേ. ഞാന്‍ എങ്ങനെ റിവ്യൂ ചെയ്യണം എന്ന് നോക്കണോ.

ഞാന്‍ ലൗ ട്രാക്ക് റിജക്ട് ചെയ്യണം, ലൗ ട്രാക്ക് ഇത്ര പ്രശ്‌നമാണോ. ലൗ ട്രാക്ക് പ്രശ്‌നമാണ് എന്ന് ഞാന്‍ എപ്പോള്‍ പറഞ്ഞു. ലൗ ട്രാക്ക് ആകാന്‍ ചാന്‍സ് ഉണ്ട് എന്നേ പറഞ്ഞുള്ളൂ. ലൗ ട്രാക്ക് മോശമാണോ നല്ലതാണോ എന്നൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കും. അത് എനിക്ക് പറയേണ്ട ആവശ്യമില്ല. നെഗറ്റീവ് ഇംപാക്ട് എന്നെക്കാള്‍ കൂടുതല്‍ ആരാണ് ഉണ്ടാക്കിയത്. സീസണ്‍ 4 ല്‍ എന്ന് സകലമാന പ്രേക്ഷകര്‍ക്കും അറിയാം.

സകലമാന മത്സരാര്‍ത്ഥികളേയും മോശമായി ചിത്രീകരിച്ചത് എന്നും അവിടെ സൈബര്‍ അറ്റാക്കിന് ഇട്ട് കൊടുത്തത് എന്നും എല്ലാവര്‍ക്കും അറിയാം. നമ്മള്‍ ടോക്‌സിക്ക് ആകുമെടാ, നമ്മള്‍ ടോക്‌സിക്കാടാ എന്നൊക്കെ പറഞ്ഞ് തമ്പ് നെയില്‍ ഇട്ടും മറ്റ് മത്സരാര്‍ത്ഥികളെ വൃത്തികെട്ട പേര് വിളിച്ച് തമ്പ് നെയില്‍ ഇട്ടതും ഒക്കെ അറിയാം. എന്തിനാണ് എന്നെ ചൊറിയാന്‍ വരുന്നത്. ഞാന്‍ ഇവിടെ എന്റെ കാര്യവും നോക്കി മര്യാദക്ക് റിവ്യൂവും പറഞ്ഞ് ജീവിച്ച് പോവുകയാണ്.

എന്താണ് നിങ്ങളുടെ കുഴപ്പം എന്ന് മനസിലാകുന്നില്ല. ഞാന്‍ എന്ത് പറഞ്ഞാലും അത് നിങ്ങളെ പറഞ്ഞതാണ് എന്ന് പറഞ്ഞോണ്ട് വരുന്നുണ്ട്. വേനലണ്ണാ സീസണ്‍ 4 ല്‍ നിങ്ങള്‍ എങ്ങനെയാണ് ബാക്കിയുള്ള മത്സരാര്‍ത്ഥികളെ ട്രീറ്റ് ചെയ്തത് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. താങ്കള്‍ ഇപ്പോള്‍ നല്ല പിള്ള ചമയേണ്ട ഒരു ആവശ്യവുമില്ല. എനിക്ക് ഒളിഞ്ഞിരുന്നു വര്‍ത്തമാനം പറയേണ്ട. എനിക്ക് കണ്ണില്‍ കണ്ണില്‍ നോക്കി നേരെ വര്‍ത്തമാനം പറയാനറിയാം.

താങ്കള്‍ ആദ്യം ബിഗ് ബോസ് 5 റിവ്യൂ ചെയ്യ്. എന്റെ റിവ്യൂ എങ്ങനെ റിവ്യൂ ചെയ്യണം എന്ന് എന്റെ പ്രേക്ഷകര്‍ തീരുമാനിക്കും. ഒരു ഫ്രഷ് എയര്‍ കിട്ടാനുള്ള സമയം കൊടുക്ക് മത്സരാര്‍ത്ഥികള്‍ക്ക്. അതേ, ഇത് ബിഗ് ബോസ് ആണ്. ബിഗ് ബോസില്‍ എല്ലാവരേയും ആദ്യ ദിവസം തൊട്ട് തന്നെ പ്രേക്ഷകര്‍ അനലൈസ് ചെയ്യുകയും അവര്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കുകയും ചെയ്യും. അല്ലാതെ 50-ാമത്തെ ദിവസമല്ല അവരെ അനലൈസ് ചെയ്യുന്നത്.

ഞാന്‍ ഒരു നെഗറ്റീവും ഇന്ന് വരെ ഒരു മത്സരാര്‍ത്ഥിയേയും പറഞ്ഞിട്ടില്ല. ഞാന്‍ എല്ലാം അവരുടെ ഗെയിം ആണ് പറയുന്നത്. ലൗ ട്രാക്കാണെങ്കിലും എന്താണെങ്കിലും പ്രേക്ഷകര്‍ നോക്കും. ബുദ്ധിയുള്ള പ്രേക്ഷകരാണ്. അല്ലാതെ ബുദ്ധി പോയ സീസണ്‍ 4 ലെ സോംബീസിനെ താങ്കള്‍ കുറെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ടോക്‌സിക് ആര്‍മികള്‍ കുറെ ഉണ്ടായല്ലോ. അതുപോലെ എന്തായാലും ഈ സീസണിലും ഉണ്ടാക്കാന്‍ പറ്റുമോ എന്നൊക്കെ നോക്കുന്നുണ്ട്.

Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം

പക്ഷെ അത് നടക്കുന്നില്ല. അപ്പോള്‍ പെട്ടെന്ന് തന്നെ നിഷ്പക്ഷതയുടെ പ്രതീകം. അയ്യോ മത്സരാര്‍ത്ഥികളെ ഇങ്ങനെ ക്രൂരമായി പറയല്ലേ എന്ന്. സീസണ്‍ 4 ല്‍ ഒടുക്കത്തെ ടോക്‌സിക് ആയതോണ്ട് ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല. താങ്കള്‍ അവരുടെ പേഴ്‌സണല്‍ ലൈഫ് വരെ എടുത്ത് ചര്‍ച്ച ചെയ്യുകയും ചെയ്തില്ലേ, എന്നാണ് രേവതി ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+