ആരാധകരുടെ കൂട്ടത്തിലൊരാളാകുന്നെന്ന് മുഖ്യമന്ത്രി; അർജന്റീന ഇത്ര നന്നായി കളിക്കുമെന്ന് കരുതിയില്ലെന്ന് മണിയാശാൻ
തിരുവനന്തപുരം: കോപ്പ അമേരിക്കയിലെ അർജന്റീനയുടെ കിരീടധാരാണം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. ഒന്നര പതിറ്റാണ്ടിന് ശേഷം ലറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും അർജന്റീനയും നേർക്കുന്നേർ വന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നീലപ്പടയുടെ വിജയം. സമകാലിക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസിയുടെ ആദ്യ രാജ്യന്തര കിരീടം കൂടിയാണിത്. അതുകൊണ്ട് തന്നെ കേരളത്തിലെയടക്കം അർജന്റീനിയൻ ആരാധകർക്ക് ഇന്ന് ആഘോഷപുലരിയാണ്.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

ഫുട്ബോളിനെ ഇത്രമേൽ വികാരമായി കണ്ട് സ്നേഹിക്കുന്ന മറ്റൊരു ജനത മലയാളികളെ പോലെ ഇന്ത്യയിൽ കാണില്ല. സാധാരണക്കാർ മുതൽ രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമടക്കം ഈ ഫുട്ബോൾ പ്രേമത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരും അതിൽ പങ്കുചേരുന്നവരുമാണ്. അതിനാൽ കോപ്പ അമേരിക്ക തുടങ്ങിയത് മുതൽ ബ്രസീൽ, അർജന്റീന ആരാധകർ തമ്മിലുള്ള പോരും ആരംഭിച്ചിരുന്നു. ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയെ സജീവമാക്കിയ ഒരു പോസ്റ്റ് മുൻമന്ത്രി എം.എം മണിയുടേതായിരുന്നു.

ഫുട്ബോളിനെയും അർജന്റീനയെയും ഏറെ ഇഷ്ടപ്പെടുന്ന മണിയാശനും ഇന്നത്തെ വിജയം ഏറെ സന്തോഷം പകരുന്നവയായിരുന്നു. പതിവുപോലെ ഫെയ്സ്ബുക്കിലൂടെ തന്നെ ആദ്യ പ്രതികരണമെത്തി, "നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ." അവിടെയും തീർന്നില്ല, "ആശാനെ മെസി ചതിച്ചില്ല അണ്ണ", "മ്മടെ ബ്രസീൽ പടമായിട്ടോ" അങ്ങനെ രണ്ട് പോസ്റ്റുംകൂടെയെത്തി മണിയാശാന്റെ ഫെയ്സ്ബുക്ക് വാളിൽ. അർജന്റീന കപ്പ് അടിക്കണമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും ഫൈനലിൽ ഇത്ര നന്നായി കളിക്കുമെന്ന് കരുതിയില്ലെന്നാണ് മണിയാശാൻ പറഞ്ഞത്.

അർജന്റീനയുടെ വിജയത്തിൽ മുഖ്യമന്ത്രിയും തന്റെ സന്തോഷം പങ്കുവെച്ചു. "അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു."

അതേസമയം ബ്രസീൽ ആരാധകരായി നിലവിലെ മന്ത്രി വി ശിവൻകുട്ടിയുടെയും ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന കടകംപള്ളി സുരേന്ദ്രന്റെയും പോസ്റ്റുകളും വൈറലാവുകയാണ്. "അഭിനന്ദനങ്ങൾ ലിയോ.. നാഷണൽ ടീമിനൊപ്പം ഒരു കിരീടം താങ്കൾ അർഹിച്ചിരുന്നു..
അഭിനന്ദനങ്ങൾ അർജന്റീന..കൂടുതൽ കരുത്തോടെ ബ്രസീൽ തിരികെ വരും.." കടകംപള്ളി പറഞ്ഞു.

"കിട്ടിയ അവസരം അർജെന്റീന മുതലാക്കി..ആക്രമണങ്ങൾ നിരവധി നടത്തിയെങ്കിലും ബ്രസീലിന് ഗോൾവല ചലിപ്പിക്കാനായില്ല...മണി ആശാനും അർജെന്റീന ഫാൻസിനും ആശംസകൾ.. തോൽവി വിജയത്തിലേക്കുള്ള വഴികാട്ടി ആണ്..#brazil❤ഒന്ന് കൂടി...മെസ്സി രാജ്യത്തിന് വേണ്ടി ഒരു മേജർ കിരീടം അർഹിച്ചിരുന്നു...#messi #Neymar #copaamerica." മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റാണിത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകളിങ്ങനെ, "എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.
എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു."
Recommended Video
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications