Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃക്കേട്ട നക്ഷത്രക്കാരി പോയത് ദിലീപിന്റെ നഷ്‌ടം, മഞ്ജുവായിരുന്നു ഭാഗ്യം'; തറപ്പിച്ച് പറഞ്ഞ് ആരാധകർ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്‌ട താര ജോഡി തന്നെയായിരുന്നു ഒരു കാലത്ത് ദിലീപും മഞ്ജു വാര്യറും. കേവലം സിനിമയിലെ ജോഡി എന്നതിൽ ഉപരി ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോഴും ആരാധകർ അത്രയേറെ അകമഴിഞ്ഞ പിന്തുണയാണ് നൽകിയിരുന്നത്. എന്നാൽ പതിനാല് വർഷങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്.

1998ലാണ് ഇരുവരും വിവാഹിതരാവുന്നത്. അന്ന് ദിലീപ് അത്ര വലിയ താരമൂല്യമുള്ള നടൻ ആയിരുന്നില്ലെന്ന് മാത്രമല്ല നായക വേഷങ്ങളിലേക്ക് കയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ജു വാര്യർ ആവട്ടെ അപ്പോഴേക്ക് മലയാള സിനിമയിലെ ഏറ്റവും മികച്ച നായികമാരുടെ നിരയിലേക്ക് അനായാസം നടന്നു കയറിയിരുന്നു.

manjuanddileep

എന്നാൽ ഇരുവരുടെയും വിവാഹത്തോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ദിലീപ് മലയാളത്തിലെ മൂന്നാമൻ എന്ന ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത സ്ഥാനത്തേക്ക് എത്തി, മഞ്ജുവാകട്ടെ അഭിനയവും നിർത്തി. എന്നാൽ ദിലീപിന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും കാരണം മഞ്ജു വാര്യർ ആണെന്നാണ് ഇപ്പോൾ ഒരു പക്ഷം ആരാധകർ അഭിപ്രായപ്പെടുന്നത്.

അടുത്തിടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് ആദ്യമായി മഞ്ജുവിനെ കുറിച്ച് മനസ് തുറന്നിരുന്നു.ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ ആവട്ടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ദിലീപ് മഞ്ജുവിനെ ആദ്യമായി കണ്ട അനുഭവങ്ങൾ വിവരിച്ച വീഡിയോ ഷെയർ ചെയ്‌തത്‌.

എന്നാൽ അതിന് കീഴിൽ വന്ന കമന്റുകളിൽ ഭൂരിഭാഗവും ദിലീപിനെ മോശമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു. അത് വലിയ വിവാദമാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഒരു കൂട്ടം ആരാധകർ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാഗ്യം എന്ന് സമർത്ഥിക്കുകയാണ്. അതിനായി അവർ ധാരാളം തെളിവുകളും നിരത്തുന്നുണ്ട്.

മഞ്ജുവിനെ വിവാഹം ചെയ്‌ത ശേഷം ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പെടുത്ത ദിലീപ് നിർമ്മാതാവായും നടനായും ഒക്കെ വമ്പൻ ഹിറ്റുകളായിരുന്നു മലയാള സിനിമയിൽ സമ്മാനിച്ച് വന്നിരുന്നത്. ഇതിനിടെ ജനപ്രിയ നായകൻ എന്ന പട്ടവും താരത്തിന് കുടുംബ പ്രേക്ഷകർ ചാർത്തി നൽകി. ഇതൊക്കെയും മഞ്ജു കൊണ്ട് വന്ന ഭാഗ്യമാണ് എന്നാണ് നിരവധി പേർ ദിലീപിന്റെ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. കാവ്യയല്ല മഞ്ജുവാണ് ഭാഗ്യമെന്നും ചിലർ പറഞ്ഞുവയ്ക്കുന്നുണ്ട്.

കൂടാതെ തൃക്കേട്ടക്കാരിയെ (മഞ്ജു വാര്യർ) നഷ്‌ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചതെന്നാണ് ചിലർ പറയുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ രാശി ആകെ മാറി മറിഞ്ഞുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ചിലരാകട്ടെ ദിലീപിന് മഞ്ജുവിനെ മറക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം പറയുന്നതെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+