കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

Google Oneindia Malayalam News

മലപ്പുറം: എല്ലാ ഭിന്നതകളും മാറ്റിവച്ച് കേരളം ഒന്നിച്ചാണ് കഴിഞ്ഞ കാലങ്ങളില്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ടത്. അതിന്റെ വിജയം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. മതവും ജാതിയും നോക്കാതെ ദുരിതാശ്വാസ രംഗത്ത് അമ്പലങ്ങളും പള്ളിയും ചര്‍ച്ചുകളും തുറക്കുന്ന കാഴ്ച കേരളം കഴിഞ്ഞ കാലങ്ങളില്‍ കണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത നാശം വിതച്ച ഉരുള്‍പ്പൊട്ടലും മഴയുമെല്ലാം മറ്റൊരു രീതിയില്‍ വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. വര്‍ഗീയത കലര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

പ്രമുഖ നേതാക്കളുടെ പേരിലും വ്യാജന്‍മാര്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം രാവിലെ കെടി ജലീല്‍ എംഎല്‍എ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ വര്‍ഗീയത വളര്‍ത്തി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണോ എന്ന് സംശയിക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് ഈജിപ്ഷ്യന്‍ വരന്‍; മുസ്ലിം ആചാര പ്രകാരം വിവാഹം, കോടികളുടെ സല്‍ക്കാരംബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് ഈജിപ്ഷ്യന്‍ വരന്‍; മുസ്ലിം ആചാര പ്രകാരം വിവാഹം, കോടികളുടെ സല്‍ക്കാരം

1

കെടി ജലീലിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ടത്രെ. കെടി ജലീല്‍ തന്നെയാണ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുമായി രംഗത്തെത്തിയത്. ക്രൈസ്തവ മേഖലയിലാണ് പ്രളയം ഉണ്ടായതെന്നും അത് അല്ലാഹുവിന്റെ ശിക്ഷയാണെന്നുമാണ് പ്രചാരണം. എന്നാല്‍ യഥാര്‍ഥത്തില്‍ കെടി ജലീല്‍ ഇങ്ങനെ ഒരു പോസ്റ്റ് ചെയ്തിട്ടേയില്ല. അദ്ദേഹം ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

2

അല്ലാഹുവിന്റെ അദാബിന് കാലതാമസമില്ല. പാലായില്‍ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ചുവരുത്തിയത്. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ഏത് തമ്പുരാനായാലും ഓര്‍ക്കണം അവര്‍ക്ക് പിന്നിലൊരു ശക്തിയുണ്ടെന്ന്. മുസല്‍മാന്റെ ആയുധം പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. ഈ ദുരിതത്തിലും ഒരു ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവര്‍ക്ക്. ഇനി ഇത് പ്രളയ ജിഹാദ് എന്ന് മാത്രം പറയരുത്- എന്നാണ് കെടി ജലീലിന്റെ പേരിലുള്ള വ്യാജ പോസ്റ്റ്.

3

ഇതിനിതിരെ കെടി ജലീല്‍ നല്‍കിയ മറുപടി ഇങ്ങനെ- ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

4

വ്യാജ പ്രചാരണത്തിനെതിരെ കെടി ജലീല്‍ നിയമ നടപടി സ്വീകരിക്കണമെന്ന് നിരവധി പേര്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. പ്രതികളുടെ വിവരം ലഭിച്ചാല്‍ അത് പരസ്യപ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു. അതേസമയം, ഇതിന് പിന്നില്‍ കെടി ജലീലിന്റെ രാഷ്ട്രീയ ശത്രുക്കളാണ് എന്ന രീതിയിലാണ് ചിലരുടെ കമന്റ്. കെടി ജലീലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചും ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചും കമന്റുകള്‍ വന്നിട്ടുണ്ട്.

കല്ലും ഓലയും വരെ രക്ഷാ ആയുധം; മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇവര്‍... ചേട്ടാ എന്ന വിളി...കല്ലും ഓലയും വരെ രക്ഷാ ആയുധം; മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇവര്‍... ചേട്ടാ എന്ന വിളി...

5

കെടി ജലീലിന്റെ വ്യാജ പോസ്റ്റ് മാത്രമല്ല, ടെലിവിഷന്‍ ചാനലുകളുടെ വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റുകളിലും വര്‍ഗീയത നിറയുകയാണ്. ജലീലിന്റെ പോസ്റ്റിന് പുറമെ മീഡിയ വണ്‍ ചാനലിന് താഴെ ഒരാള്‍ നല്‍കിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും പികെ അബ്ദുറബ്ബ് നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണെന്ന മട്ടിലാണ് കമന്റ്. മുസ്ലിങ്ങളെ രക്ഷിക്കണമേ എന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം കമന്റുകളില്‍ ഗൂഢാലോചനയുണ്ടെന്ന സംശയമാണ് പികെ അബ്ദുറബ്ബ് പങ്കുവെക്കുന്നത്.

6

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും
വിദ്വേഷം പ്രചരിപ്പിക്കാനും, വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ഇറങ്ങിത്തിരിച്ച
വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.
നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത
സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്കിലും കേരള ഭരണം
കയ്യിലൊതുക്കാനാകൂ എന്ന സംഘ പരിവാര്‍
അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടു ചങ്കും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ വര്‍ഗീയതക്കെതിരെ
മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം..
സോഷ്യല്‍ മീഡിയകളിലടക്കം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകണം.
പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം ക്ഷുദ്രശക്തികള്‍ക്കെതിരെ ജനങ്ങളും ജാഗരൂകരാകണം.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

7

നേരത്തെ കശ്മീരിലെ കത്വയില്‍ ബാലിക ക്ഷേത്രത്തില്‍ വച്ച് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ കേരളത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. വാട്‌സ്ആപ്പ് വഴിയായിരുന്നു പ്രധാനമായും പ്രചാരണം. അന്ന് ഒരു ഹര്‍ത്താല്‍ വരെ വാട്‌സ്ആപ്പ് പ്രചാരണത്തിലൂടെ നടന്നു. മുസ്ലിങ്ങളാണ് പ്രചാരണത്തിന് പിന്നില്‍ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ പോലീസ് പ്രതികളെ പിടിച്ചപ്പോഴാണ് ഇതിന് പിന്നിലെ യഥാര്‍ഥ ശക്തികള്‍ പുറത്തുവന്നത്.

Recommended Video

cmsvideo
കോവിഡില്‍ അനാഥാമായ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി പിണറായി സര്‍ക്കാര്‍

English summary
Ex Minister PK Abdu Rabb Warning A Social Media Campaign Against Communal Harmony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X