'ബംഗാളികൾ ജയിക്കുമെന്ന് ആരോടെങ്കിലും ബെറ്റ് വെച്ചോ'; താടി പോയ എംബിആർ, 'സഖാക്കൾ നിരാശരാണ്'
സിപിഎമ്മിന്റെ മിടുക്കരായ യുവനിര നേതാക്കളില്‍ മുന്നിലാണ് മന്ത്രി എംബി രാജേഷ് എന്നതില്‍ തര്‍ക്കമില്ല. എംപിയായും സ്പീക്കറായും കഴിവ് തെളിയിച്ച എംബിആര്‍ എന്ന എംബി രാജേഷിന് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിക്കസേരയും കിട്ടി.
ഇക്കാലയളവിലൊന്നും താടിയില്ലാതെ എംബി രാജേഷിനെ കണ്ടതായി ആര്‍ക്കും ഓര്‍മ കാണില്ല. മന്ത്രി ഫേസ്ബുക്ക് പേജിലിട്ട പുതിയ ചിത്രം പക്ഷേ ഈ താടി ആരാധകരെ നിരാശരാക്കുന്നതാണ്.

എംബി രാജേഷിന്റെ പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താടി വടിച്ച ചിത്രമാണ് എംബിആര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം പേരും പറയുന്നത് താടിയുളള സഖാവിനായിരുന്നു കൂടുതല്‍ ലുക്ക് എന്നാണ്.

വളരെ പണ്ട് കാലം മുതല്‍ക്കേ എംബി രാജേഷ് താടി വളര്‍ത്തിയിരുന്നു. താടി ഇല്ലാതെ എംബി രാജേഷിനെ കണ്ടിട്ടേ ഇല്ല. 1992ല്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയം മുതല്‍ താടി വളര്‍ത്തിയിരുന്നു എന്ന് എംബി രാജേഷ് പറയുന്നു. ഇക്കാലയളവിനിടയില്‍ ഒരു തവണ മാത്രമാണ് എംബിആര്‍ താടി പൂര്‍ണമായും വടിച്ചത്.

അത് പക്ഷേ വീട്ടുകാരല്ലാതെ മറ്റാരു കണ്ടിട്ടില്ല. കാരണം കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന സമയത്തായിരുന്നു ആ താടിയെടുക്കല്‍. അന്ന് താടിയില്ലാത്ത ചിത്രം സുഹൃത്തും മന്ത്രിയുമായ പി രാജീവിന് അയച്ച് കൊടുത്തിരുന്നു. പി രാജീവ് താന്‍ താടി വടിച്ച ചിത്രം തിരിച്ച് അയച്ച് നല്‍കിയെന്നും എംബി രാജേഷ് ഓര്‍ക്കുന്നു.

അതിന് ശേഷം ഇപ്പോള്‍ മന്ത്രിയായപ്പോഴാണ് എംബി രാജേഷ് പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്. ഇനി മുടി കുറച്ച് കൂടി നരച്ചതിന് ശേഷം താടി വളര്‍ത്താം എന്ന തീരുമാനത്തിലാണ് രാജേഷ്. 'കുറച്ച് കൂടി ഉത്തരവാദിത്തം വര്‍ദ്ധിച്ച സ്ഥിതിക്ക് ഈ ലുക്ക് ഇരിക്കട്ടെ' എന്നാണ് ഒരാളുടെ കമന്‌റ്. 'താടിയുളള സഖാവിനെ ആണ് ഇഷ്ടം' എന്നാണ് പലരുടേയും കമന്‌റ്.

അതേസമയം 'താടി പോയതോടെ ഒരു പത്ത് വയസ്സ് കുറഞ്ഞ് സഖാവ് ചുള്ളനായി' എന്നും പറയുന്നവരുണ്ട്. 'താടി പോയതോടെ ഒരു കോടിയേരി ടച്ചും ചിരിയും' ആയെന്നാണ് ഒരാളുടെ കമന്‌റ്. 'താടി പോയതോടെ മാപ്രകള്‍ക്ക് അന്തിച്ചര്‍ച്ചയ്ക്ക് ഒരു വകുപ്പായല്ലോ സഖാവേ' എന്നാണ് മറ്റൊരു കമന്‌റ്. 'സഖാവെ താടി ക്ലബിൽ നിന്ന് രാജി വച്ചോ' എന്നാണ് ഒരാളുടെ ചോദ്യം.

'സഖാവ് എം സ്വരാജ് താടി ഇല്ലാതെയും സഖാവ് എംബി രാജേഷ് താടിയിലും അതാണ് ലുക്ക്' എന്ന് മറ്റൊരു അഭിപ്രായം. 'സഖാവേ മുഖം സുന്ദരമായിട്ടുണ്ട്, ഭരണവും ഇത് പോലെ ആവട്ടെ' എന്നാണ് ഒരാളുടെ പ്രതികരണം. 'എന്റെ സഖാവെ ഈ ഫോട്ടോ കണ്ടിട്ട് ഒന്ന് നോക്കാൻ പോലുമുള്ള മൂഡ് എനിക്കില്ല,,,, ദയവു ചെയ്തു താടി വെക്കണം' എന്നാണ് ഒരു താടി ആരാധകന്റെ സങ്കടം പറച്ചിൽ. 'ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്' എന്ന് ചോദിക്കുന്നവരുമുണ്ട്.
Eyebrow: ഇനി മഷിയിട്ട് കറുപ്പിക്കേണ്ട...പുരികത്തിന് നിറവും കട്ടിയും ഷേയ്പ്പും വരുത്താം....

'താടിയിൽ ഒരു ഗാംഭീര്യം ഉണ്ടായിരുന്നു .അതായിരുന്നു നല്ലത് എന്ന് തോന്നുന്നു.... ചിലപ്പോൾ ഞങ്ങൾ കണ്ടു ശീലിച്ചതാവും....ആകെ കൺഫ്യൂഷനായി....' എന്ന് മറ്റൊരു കമന്റ്. 'സാർ , ഇന്നലത്തെ ഫുട്ബാൾ മത്സരത്തിൽ ബംഗാളികൾ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ' ? എന്നാണ് ഒരാളുടെ രസകരമായ സംശയം. 'താടി വേണം എന്നത് ജനലക്ഷങ്ങളുടെ ആഗ്രഹമാണ്. ദയവായി പരിഹാരം കാണുക' എന്ന് മറ്റൊരു കമന്റ്.












Click it and Unblock the Notifications