• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് മമ്മൂട്ടിയും എംഎ യൂസഫലിയും, പിസി ജോർജിന് പൊങ്കാല

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ മമ്മൂട്ടിയും എംഎ യൂസഫലിയും അടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു പരിപാടി.

വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

1

കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും ദില്‍നയും തമ്മിലുളള വിവാഹമാണ് കോഴിക്കോട് വെച്ച് നടന്നത്. ദമ്പതിമാര്‍ക്കൊപ്പം മമ്മൂട്ടിയും കെ സുരേന്ദ്രനും എംഎ യൂസഫലിയും നില്‍ക്കുന്ന ചിത്രമാണ് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. 'ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍...' ആന്റോ ജോസഫ് കുറിച്ചു.

43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം

2

പിന്നാലെ കമന്‌റ് ബോക്‌സില്‍ നിരവധി പേരാണ് പ്രതികരിച്ചത്. പിസി ജോര്‍ജിനെ ഉന്നം വെച്ചാണ് പല കമന്‌റുകളും. മാത്രമല്ല ബിജെപിയുടെ മുസ്ലീം വിരുദ്ധ നിലപാടുകളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പല അവസരങ്ങളായി ചില ബിജെപി നേതാക്കള്‍ മമ്മൂട്ടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെയാണ് പിസി ജോര്‍ജ് ഹിന്ദു മഹാസമ്മേളനത്തില്‍ വെച്ച് എംഎ യൂസഫലിക്കെതിരെ പ്രസ്താവന നടത്തിയത്.

3

അറസ്റ്റിലായി ജാമ്യം കിട്ടിയതിന് പിന്നാലെ പിസി ജോർജ് പരാമർശം പിൻവലിക്കുകയുമുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. നിലവിൽ ബിജെപിയോട് ചേർന്ന് നിൽക്കുന്ന പിസി ജോർജിനെ വിവാഹത്തിന് ക്ഷണിച്ചില്ലേ എന്നും പലരും ചോദിക്കുന്നു. ആന്റൊ ജോസഫിന്റെ പോസ്റ്റിന് ലഭിച്ച ചില പ്രതികരണങ്ങള്‍ നോക്കാം.

4

* അണികൾ എന്നും വിഡ്ഢികൾ ആണ് എന്ന് തെളിയിക്കാൻ ഇതുപോലെയുള്ള ചിത്രങ്ങൾക്ക് കഴിയും! വിവാഹ ആശംസകൾ നേരുന്നു.

* ഹിന്ദുക്കളുടെ ഭക്ഷണം തിന്ന് തീർക്കാൻ മുസ്ലിങ്ങൾ കൂട്ടം ആയിട്ട് വരുന്നുണ്ട് എന്ന് ആവും ഇനി പിസി ജോർജിന്റെ അടുത്ത ഡയലോഗ്..

* മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ ചിലരുടെ ലോജിക്ക് പ്രകാരം മോഹൻലാൽ സങ്കി ആയേനെ. ആ ലോജിക്ക് വെച്ച് തന്നെ ചോദിക്കുന്നു മമ്മൂട്ടി സങ്കിയാണോ മക്കളെ

5

* സാധാരണ കഞ്ഞിയിൽ ലേക്കാണ് അച്ചാറ് .ഇതിപ്പോൾ അച്ചാറിലേക്കു കഞ്ഞി ആയി ...യൂസഫലിയും മമ്മൂട്ടിയും പങ്കെടുത്ത പന്തലിൽ സുരേന്ദ്രന്റെ മകന്റെ കല്ലിയാണം

* കേരളത്തിലെ മറ്റു ബി ജെ പി നേതാക്കളെ അപേക്ഷിച്ച് വർഗീയത പറയാത്ത ഒരാളാണ് കെ സുരേന്ദ്രൻ പിന്നെ അണികളെ തൃപ്തിപെടുത്താൻ ചില സമയങ്ങളിൽ പറയേണ്ടി വരുന്നു

* പിസി ജോർജ് വന്നില്ലേ. പാവം അറിഞ്ഞിട്ടില്ലായിരിക്കും, കല്യാണത്തിന് മമ്മൂക്കയും യൂസഫലിക്കയും വന്നത് അറിഞ്ഞാൽ

6

* 'സുരേന്ദ്രൻ കോഴിക്കോട്ട് കാരനായത് കൊണ്ടു തന്നെ കലവറയിൽ ഒരു മുസ്ലീം നാമധാരി തീർച്ചയായും ഉണ്ടായിരിക്കും അപ്പോൾ അയാളെങ്ങാനും പി.സി .ജോർജ്ജ്നെ വൻധീകരിക്കാൻ കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ "പൊടി" കലക്കിയാലോ എന്നു പേടിച്ചു ജോർജ്‌ വരാതിരുന്നതാവാം.അല്ലെങ്കി ഒരു മംഗള കർമ്മം നടക്കുന്നിടത്ത് "കുളംകലക്കി"യുടെ സാന്നിധ്യം വേണ്ടായെന്നു വെച്ചു പിസി ജോർജ്ജ്നെ സുരേന്ദ്രൻ ബോധപൂർവം വിളിക്കാത്തതുമാവാം'

cmsvideo
  Mammootty CBI 5 Theatre Review ,യഥാർത്ഥ തിയറ്റർ റിവ്യൂ ഇതാ.. | Filmibeat Malayalam
  7

  * സത്യത്തിൽ പിസി ജോർജ് അവിടെ ഉണ്ടായിരുന്നു യൂസഫലിയെ കണ്ടു സമീപത്തെ ചാണക കുഴിയിൽ ഒളിച്ചതാ കണ്ടാൽ യൂസഫലി പിസിയുടെ വരിയുടക്കും എന്നറിയാം പിന്നെ മറ്റെ തുള്ളിയുടെ ആവശ്യം കാണുകേല

  * യൂസുഫ് അലിയോടും മമ്മുട്ടിയോടും "ഭക്ഷണത്തിൽ തുപ്പരുത്, ഞങ്ങളുടെ പെൺകുട്ടികളെ ലവ് ജിഹാദ് നടത്തി സിറിയയിൽ കൊണ്ട് പോകരുത്, നേഴ്‌സുമാരെ കൊണ്ട് പോയി ഭീകരർക്ക് നൽകരുത് എന്ന് നിങ്ങളുടെ ആളുകളോട് പറയണം" എന്നൊക്കെ സുരേന്ദ്രൻ ഉപദേശിച്ചു കാണുമായിരിക്കുമല്ലേ?

  English summary
  Netizens Trolled PC George After Mammootty And Yusuf Ali Attend K Surendran's Son Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion