കൈവിട്ട കമന്റുകളുമായി വികെ ശ്രീകണ്ഠന് എംപി; മോശം ഭാഷയിൽ മറുപടികള്‍... അക്ഷരത്തെറ്റുകള്‍ വേറെ
പാലക്കാട്: ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിന്റെ പേരില്‍ തെറികമന്റുകള്‍ വന്നിട്ട് ഒരുപാട് കാലം ഒന്നും ആയിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ഫേസ്ബുക്കില്‍ നടത്തിയ സ്ത്രീ വിരുദ്ധ കമന്റുകള്‍ക്കും അധികം പഴക്കമില്ല.
എന്നാല്‍ ഇവരെയെല്ലാം വെല്ലുന്ന രീതിയിലുള്ള കമന്റുകളാണ് ഇപ്പോള്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ ഫേസ്ബുക്ക് പേജിലുള്ളത്. വളരെ മോശം കമന്റുകള്‍ എന്നത് മാത്രമല്ല, ഒരുപാട് അക്ഷരത്തെറ്റുകളും ഉണ്ട് അദ്ദേഹത്തിന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നുള്ള കമന്റുകളില്‍. സ്പീക്കര്‍ എംബി രാജേഷിനെ പലയിടത്തും അധിക്ഷേപിക്കുന്നും ഉണ്ട് ശ്രീകണ്ഠന്. വിശദാംശങ്ങള്‍...
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

മുകേഷിനെതിരെ
ഫോണ്‍ വിളി വിവാദത്തില്‍ നടനും എംഎല്‍എയും ആയ മുകേഷിനെതിരെ ഒരു ഒറ്റവരി പോസ്റ്റ് ആയിരുന്നു വികെ ശ്രീകണ്ഠന് എഴുതിയത്- 'വേറെ രാജ്യത്തെ ഒരു എംഎല്‍എ, അതേതാ രാജ്യം' എന്നായിരുന്നു അത്. എന്നാല്‍ അതിന് താഴെ പ്രതികരിച്ചവരോട് ശ്രീകണ്ഠന്റെ പ്രതികരണങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകനോ ജനപ്രതിനിധിയ്ക്കോ ചേരുന്നതായിരുന്നില്ല.

വിമര്‍ശനങ്ങളോട്
വിമര്‍ശിക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് ശ്രീകണ്ഠന്റെ കമന്റുകള്‍. അതില്‍ ചിലതിന് അശ്ലീലച്ചുവയും ഉണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീകണ്ഠന് ഈ പോസ്റ്റ് ഇട്ടതിന്. അതിന് ശേഷം മോശം കമന്റുകള്‍ എഴുതിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു ഇപ്പോള്‍.

സംസ്കാരം പഠിപ്പിക്കുന്നു
അതിനിടെ വികെ ശ്രീകണ്ഠന്റെ പോസ്റ്റില്‍ ഒരല്പം അതിരുകടന്ന ഒരു കമന്റുമായി ഒരാള്‍ എത്തി. അയാളെ സംസ്കാരം പഠിപ്പിക്കുന്നും ഉണ്ട് വികെ ശ്രീകണ്ഠന്. ' എംപിയുടെ നിലവാരം കമന്റുകള്‍ വഴി നാട്ടുകാര്‍ അറിയുന്നുണ്ട്' എന്നായിരുന്നു മറ്റൊരാള്‍ കൊടുത്ത മറുപടി.

വളരെ മോശം
'നിന്നെ പോലുള്ള കിഴങ്ങന്മാര് ഉണ്ടായിട്ടും കാര്യമില്ല എന്ന് കുട്ടിയ്ക്ക് അറിയാം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് വികെ ശ്രീകണ്ഠന്റെ മറുപടി ചോദ്യം ' നിന്റെ കുട്ടി ആയിരുന്നോ' എന്നായിരുന്നു. അതില്‍ നിര്‍ത്തിയില്ല, പിന്നേയും മോശം രീതിയില്‍ പ്രതികരണം തുടര്‍ന്നു.

എംബി രാജേഷിനെതിരെ
മുന്‍ പാലക്കാട് എംപിയും ഇപ്പോള്‍ നിയമസഭാ സ്പീക്കറും ആയ എംബി രാജേഷിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വികെ ശ്രീകണ്ഠന് എഴുതിയിട്ടുണ്ട്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപി ആയിരുന്ന എംബി രാജേഷിനെ പരാജയപ്പെടുത്തിയാണ് വികെ ശ്രീകണ്ഠന് ലോക്സഭയില്‍ എത്തിയത്.

ഒരിടത്തല്ല, പലയിടത്ത്
എംബി രാജേഷിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒന്നുമില്ലാത്ത കമന്റുകളിലാണ് വികെ ശ്രീകണ്ഠന് അദ്ദേഹത്തെ വലിച്ചിഴച്ചിരിക്കുന്നത്. ഒരു സ്ഥലത്ത് മാത്രമല്ല, പലയിടത്തും ഇത് ആവര്ത്തിക്കുന്നും ഉണ്ട്. 2019 ല്‍ അപ്രതീക്ഷിത തോല്‍വി ആയിരുന്നു എംബി രാജേഷ് നേരിട്ടത്.

മുകേഷിനെ ഉപദേശിക്കുന്ന ആള്
പത്താം ക്ലാസ്സുകാരനോട് പരുഷമായി സംസാരിച്ച വിഷയത്തില്‍ മുകേഷിനെതിരെ രൂക്ഷമായി രംഗത്ത് വന്ന ആള് ആണ് വികെ ശ്രീകണ്ഠന്. അതേ ശ്രീകണ്ഠന് ആണ് ഇപ്പോള്‍ ഇത്തരത്തില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോശം കമന്റുകള്‍ എഴുതുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ആള് മാറിപ്പോയോ
മിക്കപ്പോഴും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും നേരിട്ടായിരിക്കില്ല അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുക. പേജിന്റെ ചുമതലയുള്ള അഡ്മിന് ആണോ ഇത്തരം കമന്റുകള്‍ എഴുതി വിടുന്നത് എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications