Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പുപറഞ്ഞുള്ള വീഡിയോ അയക്കണം, നടക്കില്ലെന്ന് പറഞ്ഞു, പള്ളിയോട വിവാദത്തില്‍ വെളിപ്പെടുത്തല്‍

തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്ത വിവാദ നായികയായ നിമിഷ ലിജോയ് ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ്. പലരും വീട്ടിലേക്ക് വിളിച്ച് തീര്‍ത്ത് കളയുമെന്നൊക്കെയാണ് പറയുന്നതെന്ന് നിമിഷ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ തനിക്ക് എന്താണ് പറയാനുള്ളതെന്ന് നിമിഷ വ്യക്തമാക്കുകയാണ്.

ഓതറയിലെ ആരും തന്നെ വിളിച്ചിട്ടില്ലെന്നും, മറ്റ് പല സ്ഥലങ്ങളിലും ഉള്ളവരാണ് തെറിവിളിക്കുന്നതെന്നും, പരിഹാരത്തിനായി ക്ഷേത്രത്തില്‍ കര്‍മങ്ങള്‍ ചെയ്യുമെന്നും നിമിഷ പറയുന്നു. പള്ളിയോടം കണ്ടപ്പോള്‍ രസത്തിന് മാത്രം ചെയ്തതാണ് ഫോട്ടോഷൂട്ടെന്നും നിമിഷ വെളിപ്പെടുത്തുന്നു.

1

ഓണത്തിന് കുറച്ച് ദിവസം മുമ്പാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് നിമിഷ പറയുന്നു. ആ സമയത്തൊക്കെ എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. പിന്നീടാണ് ആനയ്‌ക്കൊപ്പമുള്ള ചിത്രവും, പള്ളിയോടത്തിലെ ചിത്രവുമൊക്കെ എടുത്തത്. എഡിറ്റ് ചെയ്ത് കിട്ടാന്‍ വൈകിയിരുന്നു. രാത്രി ഇട്ട് രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്ക് ആകെ പ്രശ്‌നമായിരുന്നു. എന്നെ അവിടേക്ക് കൊണ്ടുവന്ന ആളായ ഉണ്ണി ചേട്ടനെ തന്നെ വിളിക്കുകയും ചിത്രങ്ങള്‍ വിവാദമായെന്ന് പറയുകയും, പിന്നാലെ ഞാന്‍ ആ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. എന്ന നിമിഷ പറയുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ വളരെ വൃത്തിക്കെട്ട മെസേജുകളാണ് വന്നതെന്നും നിമിഷ വ്യക്തമാക്കി.

2

ആറന്മുള ഗ്രൂപ്പില്‍ വളരെ മോശമായ കേട്ടാല്‍ അറയ്ക്കുന്ന പോസ്റ്റുകളാണ് വന്നത്. കുടുംബത്തില്‍ പോലുള്ളവര്‍ കാണാന്‍ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് അതില്‍ പറഞ്ഞിരുന്നത്. ആ പോസ്റ്റ് പലയിടത്തും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ നോക്കുമ്പോള്‍ 90 ഷെയറൊക്കെ പോയിട്ടുണ്ട്. മാനസികമായി അതോടെ തകര്‍ന്ന് പോയി. വീട്ടുകാര്‍ വരെ അത് കാണേണ്ടി വന്നു. ഓതറ, പുതുകുളങ്ങര എന്നീ സ്ഥലത്താണ് ഞാന്‍ ഫോട്ടോഷൂട്ടിന് പോയത്. എന്നാല്‍ എന്നെ വിളിക്കുന്നവരൊന്നും ഈ സ്ഥലത്തുള്ളവരല്ല. തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നാണ് കോളുകള്‍ വന്നത്. ഇവര്‍ എന്തിനാണ് വിളിക്കുന്നതെന്ന്് പോലും അറിയില്ല. പക്ഷേ തെറിവിളിക്ക് ഒരു കുറവും ഇല്ലായിരുന്നു.

3

ഉണ്ണി എന്ന പറഞ്ഞയാള്‍ ഞങ്ങളോട് പറഞ്ഞത് ഇത് പഴയ വള്ളമാണെന്നാണ്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അതില്‍ കയറില്ലായിരുന്നു. കാരണം ഞാനൊരു ഈഴവത്തി കുട്ടിയാണ്. ഹിന്ദു ആചാരപ്രകാരമാണ് ഞാനും പോകുന്നത്. എന്റെ ഭര്‍ത്താവ് ക്രിസ്ത്യനാണ്. പുള്ളി പക്ഷേ ഇതുവരെ എന്റെ വിശ്വാസം മാറ്റണമെന്നോ നീ അമ്പലത്തില്‍ പോകണ്ടാ എന്നൊന്നും പറഞ്ഞിട്ടില്ല. ചോറ്റാനിക്കരയില്‍ പോകാന്‍ വ്രതമെടുത്ത് കാത്തിരിക്കുമ്പോഴാണ് ഈ ഫോട്ടോഷൂട്ട് നടത്തുന്നത്. ആ നോമ്പോട് കൂടിയാണ് അമ്പലത്തില്‍ കയറിയത്. അമ്പലം തുറന്ന് തരാമെന്ന് വരെ പറഞ്ഞിരുന്നു. എന്നാല്‍ കൂടെയുള്ളവര്‍ നോമ്പില്‍ അല്ലാത്തത് കൊണ്ട് അമ്പലത്തിന്റെ ശുദ്ധി കളയാനൊന്നും ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു.

4

സാധാരണ വസ്ത്രങ്ങള്‍ വെച്ചായിരുന്നു ആദ്യം ഫോട്ടോ ഷൂട്ട്. സെറ്റ് സാരിയൊക്കെ ഉടുത്തിട്ടായിരുന്നു അത്. ഒപ്പം മോഡേണ്‍ ഡ്രസുകളും കരുതിയിരുന്നു. പിന്നീട് പുഴയിലേക്ക് പോയപ്പോഴാണ് ഈ വള്ളം കാണുന്നത്. ഞാന്‍ അതില്‍ കയറിയപ്പോള്‍ തന്നെ വീഴാന്‍ പോയി. അത്രയും പഴകിയതായിരുന്നു അത്. ഞാന്‍ ചാലക്കുടിയില്‍ നിന്നുള്ളയാളാണ്. അതുകൊണ്ട് പള്ളിയോടമെന്താണെന്ന് അറിയില്ല. അതുകൊണ്ട് കയറാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നു. ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കയറില്ലായിരുന്നു. അമ്പലത്തിലെ പൂജാരി വരെ അവിടെയുണ്ടായിരുന്നു. പുള്ളി വരെ പറഞ്ഞത് നീ രണ്ട് ഫോട്ടോ എടുത്തിട്ടെങ്കിലും അമ്പലമൊന്ന് ഫേമസാവട്ടെയെന്നായിരുന്നു.

5

സിനിമ വഴി രക്ഷപ്പെട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അല്ലാതെ അപഖ്യാതിയിലൂടെ എനിക്ക് രക്ഷപ്പെടേണ്ട. ഇപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്. എന്നെ കൊന്നു കളയുമെന്നൊക്കെയുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി വരുന്നത്. അതിന് മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. അമ്പലത്തില്‍ പരിഹാരം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നിരുന്നു. വേറെ പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ആന്മുള അമ്പലത്തില്‍ പോയി പരിഹാരം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അതൊക്കെ പോട്ടെ, ഇത്രയും വൃത്തിക്കേടുകള്‍, ഒരു പെണ്‍കുട്ടിക്ക് നേരെ പറഞ്ഞവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് നിമിഷ ചോദിക്കുന്നു.

6

ഒരു രസത്തിന് വേണ്ടി ചെയ്തതാണ് ഫോട്ടോഷൂട്ട്. ഞങ്ങള്‍ക്കാര്‍ക്കും അതിനെ കുറിച്ച് അറിയില്ല. പെണ്‍കുട്ടികള്‍ക്ക് ഇതില്‍ പ്രവേശനമില്ലെന്ന് അത്ര വലിയ സംഭവമായിരുന്നെങ്കില്‍ എഴുതി വെക്കാമായിരുന്നു. കാടുപിടിച്ചിരിക്കുന്നത് കൊണ്ട് പഴയതാണെന്ന് കരുതി ഫോട്ടോ എടുക്കുകയായിരുന്നു. പത്ത് ലൈക്ക് കൂടുതല്‍ കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഫോട്ടോ എടുത്തത്. ഇപ്പോഴത്തെ ന്യൂജെന്‍ പിള്ളേരൊക്കെ വണ്ടി തടഞ്ഞൊക്കെ നിര്‍ത്തിയാണ് ഫോട്ടോ എടുക്കുന്നത്. ഞാന്‍ ഇതൊന്നും ചെയ്തില്ലല്ലോ. വള്ളം കണ്ടപ്പോള്‍ ഫോട്ടോ എടുത്തു എന്ന് മാത്രം. ഇത്രയ്ക്ക് വലിയ തെറ്റാണെന്ന് പോലും അറിയില്ലായിരുന്നു. എന്നെ വിളിക്കുന്നവരോട് ഓതറ അമ്പലത്തില്‍ പോയി പരിഹാരം ചെയ്‌തോളാമെന്നാണ് പറഞ്ഞത്.

7

എന്നെ വിളിക്കുന്നവര്‍ക്ക് പരിഹാരമൊന്നുമല്ല വേണ്ടത്. അവര്‍ക്ക് മാപ്പുപറഞ്ഞ് കൊണ്ടുള്ള വീഡിയോ ഞാന്‍ ഇന്‍സ്റ്റഗ്രാം വഴിയോ ഫേസ്ബുക്ക് വഴിയോ ഇവര്‍ക്ക് അയച്ചുകൊടുക്കണം. അതെന്തിനാണ് ഞാന്‍ ചെയ്യുന്നത്. ദൈവത്തിനോടാണ് ഞാന്‍ തെറ്റ് ചെയ്തത്. ദൈവത്തിനോട് മാപ്പുപറഞ്ഞാല്‍ തീരാവുന്ന തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. വീഡിയോ അയച്ച് തരില്ലെന്നും ഞാന്‍ പറഞ്ഞു. അമ്പലത്തില്‍ അവര്‍ പറയുന്ന ദിവസമൊന്നും പോകാന്‍ പറ്റില്ല. ഒരു ദിവസം താന്‍ പോയി പരിഹാരം ചെയ്യുമെന്നും നിമിഷ പറയുന്നു. അവര്‍ക്ക് അതൊന്നുമല്ല വേണ്ടത്. എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. എന്റെ കൊല്ലും, മുട്ടുകാല് തല്ലിയൊടിക്കും എന്നൊക്കെയാണ് പറയുന്നത്.

8

ഈ നമ്പര്‍ ഇവര്‍ക്ക് കിട്ടുന്നത് എന്റെ ഫോട്ടോഗ്രാഫര്‍ വഴിയാണ്. അവനെ ചിലര്‍ വിളിച്ച് പേടിപ്പിച്ചതായി പറഞ്ഞിരുന്നു. ചേച്ചിയുടെ നമ്പര്‍ വേണമെന്ന് പറഞ്ഞത് കൊണ്ടാണ് കൊടുത്തതെന്ന് അവന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ നമ്പറിലേക്കല്ല, എന്റെ പേഴ്‌സണല്‍ നമ്പറിലേക്ക് വിളിച്ചാണ് തെറിവിളിയെന്നും നിമിഷ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്നെയാരും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ല. നാല് നമ്പറില്‍ നിന്ന് ഫോണ്‍ വിളി വന്നിരുന്നു. ഇവര്‍ സ്‌റ്റേഷനില്‍ നിന്നാണെന്നാണ് പറഞ്ഞത്. എന്നാല്‍ തിരുവല്ല സ്റ്റേഷനില്‍ നിന്ന് വിളിച്ച പോലീസുകാര്‍ എന്നോട് ചൂടാവുമോ. ഒരിക്കലുമില്ല. അവര്‍ കാര്യങ്ങള്‍ തിരക്കുമായിരുന്നു. എ്ന്നിട്ട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പറയുമായിരുന്നു. ഇതൊന്നുമല്ല നടന്നത്. നല്ല തെറിയാണ് പോലീസുകാരെന്ന് പറഞ്ഞ് വിളിച്ചവര്‍ പറഞ്ഞതെന്നും നിമിഷ പറഞ്ഞു.

Recommended Video

cmsvideo
    മാപ്പ് പറഞ്ഞ് നടി നിമിഷ | Oneindia Malayalam
    9

    കേസ് ആയി എന്നൊക്കെ പറയുന്നതല്ലാതെ എന്നെ ഒരു പോലീസും വിളിച്ചിട്ടില്ല. എന്റെ എഫ്ബിയിലെ പ്രൊഫൈല്‍ പോലും ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്. ഞാന്‍ അമ്പലത്തിലേക്ക് ഇടിച്ച് കയറി എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ആനയുടെ ഉടമസ്ഥരും, എന്തിനേറെ അവിടെയുള്ള വായ്‌നോക്കികളും വരെ അവിടെയുണ്ടായിരുന്നു. എന്നാല്‍ അവരാരും ഇപ്പോള്‍ ഞങ്ങളെ അറിയില്ല. ഇടിച്ച് കയറി എന്നൊക്കെയാണ് പറയുന്നത്. ദൈവത്തോട് ഞാന്‍ ക്ഷമ ചോദിക്കുന്നത്. മറ്റുള്ളവരോട് ഞാനെന്തിനാണ് മാപ്പുപറയുന്നത്. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. ഞാന്‍ പല സ്ഥലങ്ങളിലൊക്കെ പോയിട്ടാണ് ഫോട്ടോഷൂട്ട് നടത്തുന്നതെന്നൊക്കെ തട്ടിവിടുന്നുണ്ടെന്നും നിമിഷ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+