കിടിലന്‍ മേക്കോവറുമായി ഡോ രജത് കുമാര്‍.... 24 ചര്‍ച്ചയില്‍ വീണ്ടും, സ്ത്രീ വിരുദ്ധതക്ക് മാറ്റമില്ല
കൊച്ചി: സ്റ്റുഡറ്റ് കേഡറ്റ് പരിശീലകനും കാലടി ശങ്കരാ കോളേജിലെ അധ്യാപകനുമായ രജത് കുമാര്‍ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇത്തവണ കിടിലൻ മേക്ക് ഓവറിലൂടെയാണ് അദ്ദേഹം ഞെട്ടിപ്പിച്ചിരിക്കുന്നത്. ട്രേഡ് മാര്‍ക്കായ നീട്ടി വളര്‍ത്തിയ താടി അദ്ദേഹം ഷേവ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം 24 ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തിലായിരുന്നു.

കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്ന തീരുമാനം തള്ളിയ ഹൈക്കോടതി വിധിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അവതാരകര്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ മാറ്റം. അതേസമയം ഈ രൂപമാറ്റത്തെ കുറിച്ച് നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. എന്നാല്‍ രൂപം മാറിയെങ്കിലും സംസാരം മാറിയിട്ടില്ലെന്ന് ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ജീന്‍സിട്ടാല്‍ സ്ത്രീകള്‍ ഗര്‍ഭിണിയാകില്ലെന്ന് പ്രസംഗിച്ച് വിവാദത്തിലായതോടെയാണ് രജത് കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. ജീന്‍സ് ധരിച്ചാല്‍ പ്രത്യുല്‍പാദന ശേഷി ഇല്ലാതാവുമെന്നും, യൂട്രസ് സ്ലിപ്പാവുമെന്നും തുടങ്ങിയ വലിയ മണ്ടത്തരങ്ങള്‍ അദ്ദേഹം പൊതുവേദിയില്‍ വെച്ച് പറഞ്ഞിരുന്നു. രജത് കുമാറിന്റെ പ്രസംഗത്തിനിടെ ഒരു വിദ്യാര്‍ത്ഥി കൂവി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് പല വേദികളിലും ഇതേ സ്ത്രീവിരുദ്ധത രജത് കുമാര്‍ ആവര്‍ത്തിച്ചിരുന്നു.
നേരത്തെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് രജത് കുമാറിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി വരെ നല്‍കിയിരുന്നു. പെണ്‍കുട്ടികളുള്ള സദസ്സില്‍ പ്രഭാഷണം നടത്തുമ്പോള്‍ ശാസ്ത്ര സത്യങ്ങള്‍ ഔചിത്യത്തോടെ ഉപയോഗിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാവുന്നവരാണ് പെണ്‍കുട്ടികളെന്നായിരുന്നു രജത് കുമാര്‍ നടത്തിയ മറ്റൊരു വിവാദ പരാമര്‍ശം. 90 ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണെന്ന് പ്രസംഗത്തില്‍ രജത് കുമാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications